Activate your premium subscription today
ആയൂർ ∙ അമ്പലംമുക്ക് – മത്തായിമുക്ക് റോഡിൽ വയലിക്കട മുതൽ വേങ്ങൂർ വരെയുള്ള ഭാഗം ടാറിങ് നടത്തി സഞ്ചാരയോഗ്യം ആക്കാത്തതിൽ പ്രതിഷേധം ശക്തം. വയലിക്കട മുതൽ വേങ്ങൂർ വരെയുള്ള ഭാഗത്തെ ടാറിങ് ഇളകിയതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഉമ്മന്നൂർ ഭാഗത്തേക്കു പോകുന്ന സ്വകാര്യ വാഹനങ്ങൾ
തെന്മല ∙ ഡാം കുളത്തൂപ്പുഴ പാതയിൽ ഒന്നാം വളവിൽ ലോറി മറിഞ്ഞ ഭാഗത്തു റിബൺ കെട്ടി മുന്നറിയിപ്പ്! രണ്ടാം വളവിലെ താഴ്ചയിലേക്കു ലോറി മറിഞ്ഞതോടെ തകർന്ന സുരക്ഷാ വേലികൾ പുനഃസ്ഥാപിക്കാൻ ഇതുവരെ നടപടിയില്ല. തെന്മല കുളത്തൂപ്പുഴ പാതയിൽ ചരക്ക്ലോറികളുടെ വരവ് വൺവേയാക്കി മാറ്റിയതോടെ രണ്ടാം വളവിലെ പതിവായ അപകടങ്ങൾ
വഡോദര ∙ ഗുജറാത്തിലെ വഡോദരയില് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കരേലിബാഗിലാണ് യുവാവ് ഓടിച്ചിരുന്ന കാറിടിച്ച് ഒരു സ്ത്രീ മരിക്കുകയും നാലു പേർക്കു പരുക്കേൽക്കുകയും ചെയ്തത്. അമിത വേഗതയിലെത്തിയ കാർ ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ നിയമവിദ്യാർഥിയായ രക്ഷിത് രവീഷ് ചൗരസ്യയെ പ്രദേശവാസികൾ ചേർന്നു പിടികൂടുകയായിരുന്നു.
മേപ്പാടി∙ സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം. മേപ്പാടി സെന്റ് ജോസഫ് സ്കൂളിനു സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന 5 വിദ്യാർഥികൾക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല.
ചാലക്കുടി ∙ പോട്ടയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ വിജയരാഘവപുരം ഞാറയ്ക്കൽ അനീഷ് (40) മരിച്ചു. രാസവസ്തുവുമായി പോകുകയായിരുന്ന ലോറിക്ക് അപകടമുണ്ടായ ഉടനെ തീ പിടിച്ചു. പെട്രോൾ പമ്പിനു 100 മീറ്റർ മാത്രം അകലത്ത് ലോറിയിൽ പടർന്ന തീ അഗ്നിരക്ഷാ സേന മണിക്കൂറുകൾ ശ്രമിച്ചാണ് നിയന്ത്രിച്ചത്.
പടിഞ്ഞാറത്തറ∙ തെങ്ങുംമുണ്ട റോഡിലെ ഗതാഗതക്കുരുക്കിന് കാരണമായ മതിൽ പൊളിച്ചു തുടങ്ങി. ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മെയിൻ റോഡിലേക്ക് തള്ളി നിന്ന മതിൽ ആണ് പൊളിക്കാൻ ആരംഭിച്ചത്. ടൗണിലെ ഏറെ വാഹനത്തിരക്കുള്ള ഭാഗമായ ഇവിടെ 100 മീറ്ററോളം ദൂരം ആണ് മതിലുള്ളത്. ഇത് കാരണം ഗതാഗതക്കുരുക്ക് പതിവാണ്.
വെണ്ണിയോട് ∙ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് വലിയ പുഴയ്ക്കു കുറുകെയുള്ള പാത്തിക്കൽ കക്കോടിക്കടവ് പാലത്തിനു 13 വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് ആയില്ല. 2012ൽ 7 കോടി ചെലവിൽ പുതിയ പാലം നിർമിച്ചെങ്കിലും പാലത്തിന്റെ കോട്ടത്തറ പഞ്ചായത്തിലെ 900 മീറ്റർ ഇപ്പോഴും മൺ റോഡാണ്. പൊതുമരാമത്ത് വകുപ്പിന്റെ
പനമരം ∙ കൽപറ്റ - മാനന്തവാടി റോഡിൽ വാഹന തിരക്കേറിയ പനമരം ടൗണിനോട് ചേർന്ന ആര്യന്നൂർ നടയിലെ ഉണങ്ങിയ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നു.ഒന്നും രണ്ടുമല്ല 31 അക്കേഷ്യ മരങ്ങളാണ് ഏതു നിമിഷവും റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിൽ ഈ നടയിൽ മാത്രം ഉണങ്ങി ദ്രവിച്ച് അപകടഭീഷണിയുയർത്തി നിൽക്കുന്നത്. ഇതിൽ 26 മരങ്ങളുമുള്ളത്
വളാഞ്ചേരി ∙ ജലസേചന കനാലുകളോടു ചേർന്നുള്ള റോഡ് ഒരു മീറ്റർ സ്ഥലം ഒഴിവാക്കി കോൺക്രീറ്റ് ചെയ്യണമെന്ന നിർദേശം സ്ഥല ലഭ്യതക്കനുസരിച്ച് നിജപ്പെടുത്തണമെന്ന് ആവശ്യം. ഇരിമ്പിളിയം ചെറുകിട ജലസേചന പദ്ധതി കനാലിനോടു ചേർന്നുള്ള കാളിയാർവട്ടം കോരമുഖം റോഡിനെ ആശ്രയിക്കുന്നവരാണ് റോഡിന്റെ വീതിക്കുറവിൽ പ്രയാസം
പാലക്കാട് ∙ നഗരത്തിലെ ശകുന്തള ജംക്ഷൻ മുതൽ യന്ത്രപ്പടി വരെയുള്ള റോഡ് നവീകരണം അന്തിമ ഘട്ടത്തിൽ. ഇന്റർലോക്ക് പാകുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റോഡ് തകർന്നതോടെ ടാർ ഇളക്കി മാറ്റിയാണ് ഇന്റർലോക്ക് വിരിക്കുന്നത്. കഴിഞ്ഞ എട്ടിനാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.
Results 1-10 of 4764