Activate your premium subscription today
എരുമേലി∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കുമ്പോൾ ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികൾക്കും കുടിയിറക്കപ്പെടുന്നവർക്കും ഉപജീവനമാർഗം നഷ്ടപ്പെടുന്നവർക്കും വേണ്ടി സമഗ്രമായ പാക്കേജ് അനുവദിക്കണമെന്നു വിദഗ്ധ സമിതിയുടെ ശുപാർശ. തൃക്കാക്കര ഭാരതമാതാ കോളജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്താണു സമിതിയുടെ ശുപാർശ. സാമൂഹികനീതി വകുപ്പ് റിട്ട. അഡിഷനൽ ഡയറക്ടർ പി.പ്രതാപൻ ചെയർമാനായ 9 അംഗ സമിതിയാണു സർക്കാരിനു ശുപാർശ കൈമാറിയത്. പദ്ധതിമൂലം നാടിനു ലഭിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹികാഘാതത്തെക്കാൾ കൂടുതലാണ് എന്നതിനാൽ വിമാനത്താവള നിർമാണവുമായി മുന്നോട്ടുപോകാമെന്നും സമിതി ശുപാർശ ചെയ്തു.
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന സ്ഥലം കൂടി ഏറ്റെടുക്കുന്നത് അഭികാമ്യമെന്നു സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടിൽ ശുപാർശ.
എരുമേലി ∙ ശബരിമല വിമാനത്താവളത്തിന്റെ പദ്ധതിപ്രദേശത്തു താമസിക്കുന്നവരെ യോഗ്യത അനുസരിച്ച് വിമാനത്താവള നിർമാണത്തിലും തുടർന്നും ജോലിക്കായി പരിഗണിക്കണമെന്നു സാമൂഹികാഘാത പഠനം സംബന്ധിച്ച കരട് റിപ്പോർട്ടിൽ ശുപാർശ. കൊച്ചി തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണു സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ഇന്നലെ സമർപ്പിച്ചത്. ഒന്നുവീതം ആശുപത്രി, കന്റീൻ, ലേബർ ഓഫിസ്, റേഷൻ കട എന്നിവ വിമാനത്താവള നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 41,699 മരങ്ങളും ചെടികളും വെട്ടേണ്ടി വരും. ഏറ്റവും കൂടുതൽ വെട്ടേണ്ടി വരുന്നത് റബറാണ്: 17736 എണ്ണം.
കൊച്ചി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു പത്തനംതിട്ട ജില്ലയിൽ കൊടുമണിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയുടെ സാധ്യതകളും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശം. നിലവിൽ ഏറ്റെടുക്കാൻ ആലോചിക്കുന്ന ഭൂമിക്ക് പകരം പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ കൊടുമൺ ശബരി സാംസ്കാരിക സമിതി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
എരുമേലി ∙ സ്ഥലം ഏറ്റെടുത്തുകൊടുത്താൽ 2029ലെ ശബരിമല തീർഥാടനകാലത്ത് എരുമേലിയിൽ വിമാനവും ട്രെയിനും എത്തും. ഒരു വർഷം കൊണ്ട് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയാൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവും അങ്കമാലി – എരുമേലി ശബരി റെയിൽപാതയും 3 വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് നിർമാണ ഏജൻസികളുടെ
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കിനെ ചുമതലപ്പെടുത്തി. 2023 ജനുവരി 23ന് ഇറക്കിയ പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയാണു സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്.
കോട്ടയം ∙ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു പുതുവേഗം. പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു വിമാനത്താവള പദ്ധതി പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണു പിഎം ഗതിശക്തി.
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതിരേഖയും (ഡിപിആർ) സർക്കാർ പുറത്തിറക്കും. ഒരു മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനാണ് സർക്കാരിന്റെ നീക്കം. വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യ ഭൂമിയിലെയും 2570 ഏക്കർ വസ്തു ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റദ്ദാക്കിയതിനെത്തുടർന്നാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്.
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു പുതിയ വിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി പഴയ വിജ്ഞാപനം റദ്ദാക്കി. 2 മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനുള്ള ശ്രമമാണു റവന്യു വകുപ്പ് നടത്തുന്നത്. 2023 ജനുവരി 23 ലെ 4 (1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനമാണു റദ്ദാക്കിയത്.
മോദി സർക്കാർ ജൂലൈ 23 ന് അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് അനുവദിക്കണമെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ് ആവശ്യപ്പെട്ടു.
Results 1-10 of 74