Activate your premium subscription today
തിരുവനന്തപുരം ∙ അങ്കമാലി - ശബരി റെയില്‍പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരുജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മൂവാറ്റുപുഴ∙ പൊളിഞ്ഞു വീഴാറായ വീടുകളിൽ നിന്നിറങ്ങേണ്ടി വന്നവരും കടക്കെണിയിൽ ജീവിതം വഴിമുട്ടിയവരും മക്കളുടെ വിവാഹം നടത്താൻ പോലും കഴിയാതെ വിഷമിക്കുന്നവരുമെല്ലാം ഒരു പുതുജീവിതം പ്രതീക്ഷിക്കുകയാണിപ്പോൾ. ശബരിപാത നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും നടപടികൾ വേഗത്തിലാക്കി ഭൂമിയേറ്റെടുത്ത്
തിരുവനന്തപുരം ∙ അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്രവും കേരളവും തമ്മിൽ ധാരണയായെങ്കിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിൽ അവ്യക്തത ബാക്കി. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്ന കാര്യത്തിലായിരുന്നു കേരളവും കേന്ദ്രവും തമ്മിൽ പ്രധാന തർക്കം. ഇതിനായി കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ വായ്പപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അനുകൂലിച്ചില്ല. പകരം ത്രികക്ഷി കരാറിൽ ഒപ്പിടാൻ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കേരളവും വഴങ്ങിയില്ല. എന്നാൽ, ഇപ്പോൾ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചതുതന്നെ വലിയ നേട്ടമാണെന്നും പദ്ധതിയുടെ സാമ്പത്തികവശം സംബന്ധിച്ചു വിദഗ്ധ സംഘം കൂടി വന്നശേഷം തുടർചർച്ചകളുണ്ടാകുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
പത്തനംതിട്ട ∙ ശബരി റെയിൽ പദ്ധതി വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലേക്കു നീങ്ങുമ്പോൾ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട തന്റെ പരിശ്രമത്തിനു ഫലം ഉണ്ടാകുന്നതിന്റെ ആശ്വാസത്തിലാണു മലയോര റെയിൽവേ ഇംപ്ലിമെന്റേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി റാന്നി കല്ലുംപുറത്ത് കെ.പി.തോമസ് (94). എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം
മൂവാറ്റുപുഴ ∙ ജില്ലയുടെ കിഴക്കൻ മേഖലയിലേക്കും അതുവഴി ഇടുക്കിയിലേക്കുമുള്ള റെയിൽപാത എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന ശബരി പാത കാർഷിക മേഖലയുടെയും വ്യവസായ മേഖലയുടെയും വൻ കുതിപ്പിനു വഴിയൊരുക്കുമെന്നു കർഷകർ. പൈനാപ്പിൾ, കൃഷി ഉൽപന്നങ്ങളായ ഏലം, കുരുമുളക്, റബർ, ഗ്രാമ്പൂ തുടങ്ങിയവയും ദേശീയ-രാജ്യാന്തര വിപണികളിൽ
വർഷങ്ങൾ കാത്തിരുന്നിട്ടും, ഉറപ്പിന്റെ പച്ചവെളിച്ചം ഇതുവരെ തെളിയാതിരുന്ന അങ്കമാലി– എരുമേലി ശബരിപാതയ്ക്ക് ഒടുവിൽ ശാപമോക്ഷം കൈവരുന്നു എന്നുവേണം വിചാരിക്കാൻ. ശബരിപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ധസംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്ന വാർത്ത നാടിനു നൽകുന്നത് ആ വലിയ പ്രതീക്ഷയാണ്.
തിരുവനന്തപുരം ∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി- ശബരിമല റെയിൽപാത യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നന്ദി അറിയിച്ച് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ജന.സെക്രട്ടറി അശ്വന്ത് ഭാസ്കർ. വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമവും ഈ
പത്തനംതിട്ട ∙ റെയിൽ സാഗർ പദ്ധതിയിലുൾപ്പെടുത്തി ശബരി റെയിൽപാത പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടിയാൽ കാത്തിരിക്കുന്നതു വലിയ വികസന സാധ്യതകൾ. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ഗ്രാമീണ മേഖലയുടെ വികസനത്തിനും നാടിന്റെ മുഖഛായ തന്നെ മാറ്റാനും പദ്ധതിക്കു കഴിയും. നിർദിഷ്ട എരുമേലി–ബാലരാമപുരം
എരുമേലി ∙ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനമെടുത്തതിൽ പ്രതീക്ഷ അർപ്പിച്ച് കോട്ടയം ജില്ല. കല്ലിട്ടു തിരിച്ച സ്ഥലങ്ങളിലുള്ളവർക്കും പദ്ധതി നടപ്പാകുമെന്ന പ്രഖ്യാപനത്തിൽ ആശ്വാസം.
തിരുവനന്തപുരം∙ രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്ന ശബരി റെയില്‍ പദ്ധതി വീണ്ടും പ്രതീക്ഷയുടെ ട്രാക്കില്‍. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയില്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാന്‍ ധാരണയായി.
Results 1-10 of 85