Activate your premium subscription today
തിരുവനന്തപുരം ∙ സിൽവർലൈനിനു പകരം ഇ.ശ്രീധരന്റെ ബദൽ സെമി ഹൈസ്പീഡ് പാതയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ സാമ്പത്തികബാധ്യത സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു വലിയ കടമ്പയാകും. സിൽവർലൈനിന് 2150 കോടി രൂപ പണമായി ആവശ്യപ്പെട്ടപ്പോൾ മറ്റു പദ്ധതികളെ ബാധിക്കുമെന്നതിനാൽ നൽകാനാകില്ലെന്നായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതി ചർച്ചയ്ക്കെടുത്ത നിതി ആയോഗും ഈ നിലപാട് ശരിവച്ചിരുന്നു. ആ നിലയ്ക്ക് 30,000 കോടി രൂപ റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടാൽ ലഭിക്കാനുള്ള സാധ്യത എത്രത്തോളമെന്നു ചോദ്യമുയരുന്നു.
തിരുവനന്തപുരം ∙ രാജ്യത്തു ഭാവിയിൽ വരുന്ന അതിവേഗപാതകളുമായി ബന്ധിപ്പിക്കാമെന്നതു കണക്കിലെടുത്താണ് തിരുവനന്തപുരം – കണ്ണൂർ വേഗപാതയ്ക്ക് ഇ.ശ്രീധരൻ സ്റ്റാൻഡേഡ് ഗേജ് ശുപാർശ ചെയ്തിരിക്കുന്നത്. നിർമാണത്തിലുള്ള മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്റ്റാൻഡേഡ് േഗജിലാണ്.
തിരുവനന്തപുരം ∙ കേരളത്തിൽ റോഡപകടങ്ങളിൽ പ്രതിവർഷം ശരാശരി 4000 മരണമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നെന്നും അതിനു പരിഹാരമായാണു വേഗറെയിൽ ശുപാർശ ചെയ്തതെന്നും ഇ.ശ്രീധരൻ. അപകടങ്ങളിൽ ഗുരുതര പരുക്കേറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവരുടെ എണ്ണം ഇതിലും ഏറെയാണ്. കൂടുതൽ യാത്രക്കാരെ ട്രെയിനിലേക്ക് ആകർഷിച്ചാൽ റോഡപകടങ്ങൾ വൻ തോതിൽ കുറയ്ക്കാനാകും.
ന്യൂഡൽഹി∙ സിൽവർലൈൻ പാത അടഞ്ഞ അധ്യായമെന്ന് റെയിൽവേ മന്ത്രാലയം പലവട്ടം വ്യക്തമാക്കിയതെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയവുമായി ആശയവിനിമയം നടത്തി വ്യക്തതവരുത്തിയിട്ടുണ്ട്. സിൽവർലൈൻ റെയിൽവേ മന്ത്രാലയവും ബോർഡും പുനഃപരിശോധിക്കുന്നില്ലെന്നു വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ അർദ്ധ അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷനുമായി വീണ്ടും ചർച്ച ചെയ്യണമെന്ന് ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്. അടിയന്തര പ്രധാന്യത്തോടെ വിഷയത്തെ കാണണമെന്നും ദക്ഷിണ റെയിൽവേയുടെ അഭിപ്രായങ്ങൾ വേഗത്തിൽ അറിയിക്കണമെന്നും ബോർഡ് നിർദേശിച്ചു. കേരള
കേരളത്തിന്റെ തെക്ക് മുതൽ വടക്കുവരെ സിൽവർ ലൈൻ എന്ന പേരിൽ ഒരു സെമി ഹൈസ്പീഡ് റെയിൽവേ പ്രൊപോസൽ ഒരു പരിഗണനയിൽ ആണല്ലോ . കേരളത്തിലുള്ള ആളുകൾക്ക് ഹൈ സ്പീഡ് ട്രെയിൻ അത്ര പരിചിതമല്ല. റെയിൽവേ കേരളത്തിൽ വന്നിട്ടു ഇപ്പോൾ പല പതിറ്റാണ്ടുകൾ ആയെങ്കിൽ പോലും ശരാശരി വേഗത ഇപ്പോഴും 40 ഉം 50 ഉം കിലോമീറ്റർ ആണ്....| Speed rail | Muralee Thummarukudy | Manorama News
രണ്ടാം വന്ദേഭാരത് മംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് വരുമോ? അതോ രാഷ്ട്രീയ പാളത്തിലൂടെ ഗോവയിലേക്കു പോകുമോ? ദക്ഷിണ റെയിൽവേ കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷന് വന്ദേ ഭാരത് ട്രെയിൻ കൈമാറിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമായത്. വന്ദേഭാരത് ട്രെയിനുകളുടെ കോച്ചിങ് ഡിപ്പോ മംഗളൂരുവിലാണുള്ളത്. അതിനാൽ തന്നെ ട്രെയിൻ മംഗളൂരുവിൽ നിന്നു കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലേക്ക് ആരംഭിക്കാം. അല്ലെങ്കിൽ മംഗളൂരു– ഗോവ റൂട്ടിലും സർവീസ് നടത്താം. ഏതു റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കോഴിക്കോട്∙ കെ റെയിൽ സിൽവർലൈൻ പദ്ധതിക്ക് ബദൽ പദ്ധതിയൊരുക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളുണ്ടെന്ന് കെ മുരളീധരൻ എംപി. ബദൽ പദ്ധതിയെകുറിച്ച് വിശദമായി പഠിക്കാതെ അഭിപ്രായം പറയാൻ കഴിയില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയായ
പുണെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകി. വർഷങ്ങളായി പദ്ധതി സംബന്ധിച്ച ചർച്ച സജീവമായിരുന്നെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പച്ചക്കൊടി കാണിച്ചത്.
സൗത്ത് വെസ്റ്റേൺ റെയിൽവേ തദ്ദേശീയമായ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനെ ബന്ധിപ്പിക്കുന്ന മൂന്ന് റൂട്ടുകളിൽ പുതുതലമുറ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡിനോട് നിർദ്ദേശിച്ചു. ബെംഗളൂരു - കോയമ്പത്തൂർ, ബെംഗളൂരു - ചെന്നൈ, ബെംഗളൂരു - ഹുബ്ബള്ളി എന്നിവയാണ് നിർദ്ദിഷ്ട
Results 1-10 of 57