Activate your premium subscription today
തിരുവനന്തപുരം ∙ സാങ്കേതിക ജോലികൾ കാരണം തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവേ അറിയിച്ചു. എറണാകുളം ജംക്ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) 18, 25 ദിവസങ്ങളിൽ റദ്ദാക്കി.
ഫറോക്ക് ∙ കുണ്ടായിത്തോട് ആമാംകുനി റെയിൽ അടിപ്പാത നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. റെയിലോരത്തേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന് കൊല്ലേരിപ്പാറ മുതൽ ചെറുവനശ്ശേരി പറമ്പ് വരെ താൽക്കാലിക റോഡ് ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ അടിപ്പാത നിർമാണം തുടങ്ങും. അടിപ്പാതയ്ക്ക്
പെരിന്തൽമണ്ണ ∙ നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിനു ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ പഴയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദന ക്യാംപെയ്നുമായി റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം. ഹാരിസ് ബീരാൻ എംപിക്കു നിവേദനം നൽകി കൂട്ടായ്മയുടെ കോഓർഡിനേറ്റർ സലീം
ബെംഗളൂരു∙ പുതുവർഷത്തിൽ വിമാനത്താവളത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും യാത്ര സുഗമമാക്കാനുമായി നിലവിലുള്ള ഡെമു സർവീസുകളെ മെമു ട്രെയിനുകളാക്കി മാറ്റി റെയിൽവേ. കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്ന് ചിക്കബെല്ലാപുര വഴി കോലാറിലേക്കുള്ള 2 ഡെമു ട്രെയിനുകൾ കൂടി
ചെങ്ങന്നൂർ ∙ സ്വീകരിക്കാൻ എംപി ഉൾപ്പെടെയുള്ളവർ കാത്തുനിൽക്കെ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ കൊല്ലം –എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നു റെയിൽവേ. തിങ്കൾ രാവിലെ 7.17നാണു സംഭവം. തിങ്കൾ മുതൽ ട്രെയിനിനു ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചിരുന്നു. കൊടിക്കുന്നിൽ
കൊല്ലം ∙ പൂട്ടു വീണ ചിന്നക്കട റെയിൽവേ ഗേറ്റ് തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. കോർപറേഷന്റെയും റെയിൽവേയുടെയും പിടിവാശിയിൽ ആകെ വലഞ്ഞു യാത്രക്കാർ. രണ്ടാഴ്ച മുൻപാണ് എസ്എംപി പാലസ്–ക്യാംപ് റോഡിലുള്ള ചിന്നക്കട റെയിൽവേ ഗേറ്റ് അടച്ചത്.ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും കരാർ പ്രകാരമുള്ള തുക
ബെംഗളൂരു∙ ഉത്സവസീസണുകളിൽ അവസാനനിമിഷം സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുന്ന നയത്തിൽ മാറ്റമില്ലാതെ ദക്ഷിണ പശ്ചിമ റെയിൽവേ. ക്രിസ്മസ്, പുതുവർഷ അവധിക്ക് തിരക്കുള്ള ദിവസങ്ങളിൽ സ്പെഷൽ അനുവദിക്കാതിരുന്ന റെയിൽവേ ഏറെ സമ്മർദങ്ങൾക്കൊടുവിൽ നാളെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (കൊച്ചുവേളി) സ്പെഷൽ ഫെയർ
മുംബൈ∙ ക്രിസ്മസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം സർവീസുകളാണുണ്ടാകുക. എൽടിടി–കൊച്ചുവേളി (01463) 19, 26, ജനുവരി 2, 9 തീയതികളിൽ വ്യാഴാഴ്ചകളിലാണ് എൽടിടിയിൽ
പാലക്കാട് ∙ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ പേ ആൻഡ് പാർക്ക് സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ അമിത ഫീസ് ഈടാക്കുന്നതായി യാത്രക്കാരുടെ പരാതി. സ്റ്റേഷന്റെ മുഖഛായ മാറ്റിയെങ്കിലും അതിനു വിപരീതമാണു പാർക്കിങ് സ്ഥലം. സ്ഥലത്ത് ഷെഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് 12 മുതൽ 24 മണിക്കൂർ വരെ 25 രൂപയും കാറിന് 95 രൂപയും ഈടാക്കുമ്പോൾ വാഹനം വെയിലും മഴയുമേൽക്കാതെ നോക്കേണ്ടതു നടത്തിപ്പുകാരുടെ പ്രാഥമിക ചുമതലയാണെന്നു യാത്രക്കാർ പറയുന്നു.
ഷൊർണൂർ ∙ ഒരിടവേളയ്ക്കു ശേഷം സതേൺ റെയിൽവേയുടെ കീഴിലുള്ള ട്രെയിനുകളുടെ പഴയ നമ്പറുകൾ തിരികെ വരുന്നു. കോവിഡ് കാലത്താണു താൽക്കാലികമായി ട്രെയിൻ നമ്പറുകളിൽ റെയിൽവേ മാറ്റം വരുത്തിയത്. ചില ട്രെയിനുകളെ ഒഴിവാക്കുകയും ചെയ്തു. ജനുവരി ഒന്നു മുതൽ 288 ട്രെയിനുകളുടെ നമ്പറാണു മാറുന്നത്. ഇതിൽ 86 ട്രെയിനുകൾ കേരളത്തിൽ സർവീസ് നടത്തുന്നതാണ്. മെമു ഉൾപ്പെടെ പാലക്കാട് ജില്ലയിൽ നിന്നുള്ള 34 ട്രെയിനുകളും പട്ടികയിലുണ്ട്. പാസഞ്ചർ, മെമു , സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ട്രെയിനുകളെ ഒരേ കോഡിലേക്കു കൊണ്ടുവരുന്നതിനു വേണ്ടിയാണു വീണ്ടും പഴയ നമ്പറുകൾ തിരികെ കൊണ്ടുവരുന്നത് എന്നാണു റെയിൽവേ പറയുന്നത്.
Results 1-10 of 536