Activate your premium subscription today
തിരുവനന്തപുരം ∙ 15 വര്‍ഷം മുന്‍പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കിങ്ഫിഷർ വിമാനത്തില്‍നിന്ന് നാടന്‍ ബോംബ് കണ്ടെടുത്ത കേസില്‍ സ്വകാര്യ കരാര്‍ കമ്പനി മുന്‍ ജീവനക്കാരനെ കോടതി വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. മുന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ മലയിന്‍കീഴ് വലിയറത്തല കൃഷ്ണപുരം സരസ്വതി വിലാസത്തില്‍ രാജശേഖരന് നായരായിരുന്നു കേസിലെ പ്രതി.
തിരുവനന്തപുരം ∙ പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വർധന- 18.52%. 2022-ൽ 31.11
തിരുവനന്തപുരം ∙ യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതൽ തുടങ്ങും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. പുതിയ സമയക്രമം
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കും. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകുമെന്ന് മന്ത്രി.
299 യാത്രക്കാരും 10 ജീവനക്കാരുമായി തുർക്കി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തുർക്കിയിലെ ഇസ്താംബൂളിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
തിരുവനന്തപുരം∙ പ്രതിദിന വിമാന സർവീസുകളുടെ എണ്ണത്തിൽ സെഞ്ചറി അടിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഡിസംബർ 17ന് 100 കൊമേഴ്സ്യൽ എയർ ട്രാഫിക് മൂവ്മെന്റുകൾ (എടിഎം) നടത്തിയാണ് തിരുവനന്തപുരം വിമാനത്താവളം പുതിയ നേട്ടത്തിലെത്തിയത്. ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് 56 മൂവ്മെന്റുകളും 14 വിദേശ നഗരങ്ങളിലേക്ക് 44 മൂവ്മെന്റുകളുമാണ് 17നു നടത്തിയത്.
തിരുവനന്തപുരം∙ തിരുവനന്തപുരത്തുനിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് വ്യാഴാഴ്ച മുതൽ (ഡിസംബർ-12) തുടങ്ങും. ഇൻഡിഗോ നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4.25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7.05ന് തിരുവനന്തപുരത്ത് എത്തും. തിരികെ
തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളെ വട്ടം കറക്കി പട്ടം. ശനിയാഴ്ച വൈകിട്ട് റൺവേക്കു സമീപം 200 അടി ഉയരത്തിൽ പറന്ന പട്ടമാണു വിമാന സർവീസുകൾ വൈകിച്ചത്. വെള്ളം ചീറ്റിയും പക്ഷികളെ ഓടിക്കുന്ന റോക്കറ്റുകൾ ഉപയോഗിച്ചും പട്ടം താഴെയിറക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആറരയോടെ പട്ടം
തിരുവനന്തപുരം∙ വിമാനപാതയിൽ പട്ടം പറന്നതു കാരണം രണ്ടു വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും ഏറെനേരം നിർത്തിവച്ചു.
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശ്യപ്പെട്ടു. മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നുവെന്നും ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തരൂർ പറഞ്ഞു.
Results 1-10 of 179