Activate your premium subscription today
രാജ്യത്തെ വാഹന വിൽപനയിൽ 3% വർധന. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ചാണ് 3% വർധന.ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ട് പ്രകാരം വാണിജ്യ വാഹനങ്ങളൊഴികെയുള്ള മറ്റ് വാഹനങ്ങളെല്ലാം വിൽപനയിൽ ഉണർവ് പ്രകടിപ്പിച്ചു.
രാജ്യത്തെ ആഡംബര കാർ വിൽപന റെക്കോർഡിൽ. 51,500 ആഡംബര കാറുകളാണ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ വിറ്റത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.3% മാത്രമാണ് വളർച്ച. 50 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളെയാണ് ആഡംബര കാറുകളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നത്.
രാജ്യത്താദ്യമായി ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. 2024–25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 787,724 സിഎൻജി കാറുകൾ വിറ്റപ്പോൾ 736,508 ഡീസൽ കാറുകൾ മാത്രമാണ് വിറ്റഴിഞ്ഞത്.
രാജ്യത്തെ വാഹന വിൽപനയിൽ 6.46% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 2,61,43,943 വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2023–24 സാമ്പത്തിക വർഷത്തിൽ 2,45,58,437 വാഹനങ്ങളായിരുന്നു വിറ്റത്.
കാറോ ബൈക്കോ നഷ്ടമില്ലാത്ത വിലയില്‍ വില്ക്കാന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വലിയ പ്രയാസങ്ങളില്ല. മൂന്നാമതൊരാളെ ഇടപെടുത്താതെ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ഇടപാടാവുമ്പൊ രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടങ്ങളില്ലാതെ തീരാനും സാധ്യതയുണ്ട്. ഉപയോഗിച്ച വാഹനം വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ പണ ഇടപാടുകള്‍ കൊണ്ടു മാത്രം തീരില്ലെന്നതാണ് വസ്തുത. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതോടെ മാത്രമേ കൈമാറ്റം പൂര്‍ണമാവുകയുള്ളൂ. വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്.
ഫെബ്രുവരിയിൽ രാജ്യത്തെ വാഹന വാഹന വിൽപനയിൽ 7% ഇടിവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ). ആഭ്യന്തര വിപണിയിൽ ഡീലർമാരിലൂടെ ആകെ 18,99,196 വാഹനങ്ങളാണ് വിൽപന നടത്തിയത്. 2024 ഫെബ്രുവരിയിൽ ഇത് 20,46,328 വാഹനങ്ങളായിരുന്നു.
ന്യൂഡൽഹി ∙ 15 വർഷം പൂർത്തിയായ വാഹനങ്ങൾക്കു മാർച്ച് 31 മുതൽ നഗരത്തിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്ന് സർക്കാർ അറിയിച്ചു. വായുമലിനീകരണം കുറയ്ക്കാനാണ് കർശന നടപടിയെടുക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഇന്നത്തെ ബജറ്റിൽ, വൈദ്യുത വാഹന ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) നീക്കം ചെയ്യാൻ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള ഒരു ചുവടു വെയ്പാണ് ഇത് എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. 2030-ഓടെ വാഹന വിൽപ്പനയുടെ 30
ന്യൂഡൽഹി ∙ വിൽപനയിൽ റെക്കോർഡിട്ട് ഇരുചക്രവാഹനങ്ങൾ. കഴിഞ്ഞ 6 വർഷത്തിനിടയിൽ ഏറ്റവും അധികം ഇരുചക്രവാഹനങ്ങൾ വിറ്റുപോയ വർഷമായിരുന്നു 2024. 1,89,12,959 ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ വർഷം വിറ്റുപോയത്. വിൽപനയിൽ 10.78% വളർച്ച രേഖപ്പെടുത്തി. വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻസ്
Results 1-10 of 81