Activate your premium subscription today
എല്ലാ പാതകളും ഒന്നിക്കുന്ന ഇടം. മാനെബൻജ്യാങ് എന്ന നേപ്പാളി വാക്കിന്റെ അർഥം ഇതാണ്. എന്നാൽ പൈൻ മരങ്ങളും കോടമഞ്ഞും ചെങ്കുത്തായ മലമ്പാതകളുമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ മാനെബൻജ്യാങ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളെ ഏഴു പതിറ്റാണ്ടിലേറെയായി ഒന്നിപ്പിക്കുന്നത് ഒരു വാഹനമാണ്- ഇംഗ്ലണ്ടിലെ റോവർ കമ്പനി 1940 അവസാനത്തിലും 50കളിലും പുറത്തിറക്കിയ ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ. ദുർഘടമായ കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളിലെ ജീവിതം ഈ വിന്റേജ് വാഹനവുമായി ഇഴചേർന്നിരിക്കുന്നു. 42 വിന്റേജ് ലാൻഡ് റോവറുകളാണ് മാനെബൻജ്യാങ്ങിൽ നിന്നു ആളുകളെയും ചരക്കുകളും കയറ്റി വിദൂരഗ്രാമങ്ങളിലേക്ക് ഇന്നും സർവീസ് നടത്തുന്നത്. ഇത്രയധികം വിന്റേജ് ലാൻഡ് റോവറുകൾ ടാക്സികളായി സർവീസ് നടത്തുന്ന മറ്റൊരിടം ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കടൽ കടന്നെത്തിയ വാഹനങ്ങളെ ഏഴു പതിറ്റാണ്ടായി കാത്തുപോരുന്ന മാനെബൻജ്യാങ്ങിനെ ആദരിക്കാൻ ലാൻഡ് റോവർ കമ്പനി തന്നെ ഇവിടെയെത്തിയിരുന്നു. ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നാണ് കേവലം ആറായിരം പേർ മാത്രം താമസിക്കുന്ന മാനെബൻജ്യാങ് ഇപ്പോൾ അറിയപ്പെടുന്നത്.
പുതുമയുടെയും ആഡംബരത്തിന്റെയും കാഴ്ചകളോടൊപ്പം ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫിയറ്റ്, 1946 മോഡൽ ഓസ്റ്റിൻ, 1938 മോഡൽ ഓസ്റ്റിൻ, 1961 മോഡൽ മിനി കൂപ്പർ, വിന്റേജ് മോഡൽ ഫോഡ്, 1938 മോഡൽ ബെൻസ് എന്നിങ്ങനെ പഴമയുടെ പ്രൗഢിയുമായെത്തുന്ന വിന്റേജ് കാറുകൾ ഏറെപ്പേരെ ‘പിടിച്ചുനിർത്തുന്നു’.
ഷാർജ∙ റോഡിലെ പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേളയ്ക്കു തുടക്കം. വിന്റേജ് കാറുകളുടെ അമൂല്യ ശേഖരമാണ് ക്ലാസിക് കാർ മേളയുടെ ആകർഷണം.ഷാർജ ഓൾഡ് കാർസ് ക്ലബിൽ ‘കഥയുടെ തുടക്കം’ എന്ന പ്രമേയത്തിലാണ് കാർ മേള സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്രവും വിനോദവും അറിവും സമ്മേളിക്കുന്നതാണ് മേള.
ദുബായില്‍ ആര്‍എം സോത്ത്ബേ ലേലത്തിനെത്തിച്ചതായിരുന്നു ബുഗാട്ടി ടൈപ്പ് 57എസ്സി അറ്റ്ലാന്റിക് റിക്രിയേഷന്‍ എന്ന കാര്‍. കാറുകളുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു സംഭവത്തിലേക്കു നീളുന്ന സൂചനകള്‍ ഈ കാറിലുണ്ട്. ഇതുവരെ നിര്മിക്കപ്പെട്ടതില് വച്ച് ഏറ്റവും ശ്രദ്ധേയവും അപൂര്‍വവുമായ കാറുകളിലൊന്നായിരുന്നു
പ്രിമിയർ പത്മിനി മുതൽ അംബാസഡർ വരെയുള്ള ടാക്സികൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ പത്മിനിയും അംബാസഡറുമെല്ലാം പുറത്തിറങ്ങുന്നതിനു മുൻപ്, കാറുകൾ വിരളമായിരുന്നു കാലത്ത്, ടാക്സിയായിരുന്ന ഒരു കാറിനെ പരിചപ്പെട്ടാലോ. അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വരെ സഞ്ചരിച്ച ഒരു അപൂർവ കാർ പാലക്കാട്ടുണ്ട്.
ആഡംബരത്തിന്റെ അവസാനവാക്കായ മെഴ്സിഡീസിന് അധികമാരും അറിയാത്ത ഒരു ജനകീയ മുഖമുണ്ടായിരുന്നു. മെഴ്സിഡീസ് 130 എച്ച്. പീപ്പിൾസ് കാറെന്നു പേരുകേട്ട ഫോക്സ്വാഗൻ ബീറ്റിലിനു തൊട്ടുമുമ്പ് ബീറ്റിലിനെ അനുസ്മരിപ്പിക്കുന്ന രൂപ സാദൃശ്യത്തിൽ പിറന്ന കുഞ്ഞു മെഴ്സിഡീസ്. 1931 മുതൽ 39 വരെ നാലായിരത്തിൽത്താഴെ മാത്രം കാറുകൾ.
വാളയാർ അതിർത്തിയിലെ പാമ്പാംപള്ളത്തുള്ള ‘വേൽമുരുകൻ കാർ പാരഡൈസി’ൽ എത്തിയാൽ അവിടെ തുടച്ചു മിനുക്കി പുതച്ചു കിടത്തിയിരിക്കുന്ന ഒരു കാർ കാണാം. ചിലപ്പോൾ അതിനടുത്തെത്തുമ്പോൾ ആ കാർ സംസാരിക്കുന്നതു പോലെ തോന്നും. ‘ഹലോ മിസ്റ്റർ പെരേര... ഞാൻ താങ്കളെ കാത്തിരിക്കുകയായിയിരുന്നു..’ എന്ന മട്ടിൽ കാർ
ദോഹ ∙ സിറ്റി സെന്ററിലെത്തുന്ന വാഹന പ്രേമികൾക്കായി വിന്റേജ് സ്പോർട്സ് കാറുകളുടെ പ്രദർശനത്തിന് തുടക്കമായി. സിറ്റി സെന്ററിലെ മൂന്നാം നിലയിൽ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുടെ വിന്റേജ് കാർ ശേഖരമാണ് പ്രദർശിപ്പിക്കുന്നത്. 11 മോഡലുകളാണ് പ്രദർശനത്തിലുള്ളത്. ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിന്റെ
പാലക്കാട് തൃശൂർ ഹൈവേയുടെ അരികിൽ ഒരുപാട് ക്ലാസിക് വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു വിന്റേജ് ഗാരിജ് കാണാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും വിന്റേജ് കാറുകൾ കൊണ്ടുവന്നു റീസ്റ്റോർ ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ഗാരിജ്, പാലക്കാട് സ്വദേശിയായ രാജേഷ് അംബാളാണ് ഈ വർക്ഷോപ്പിന്റ ഉടമ. സ്വന്തമായി
ഒരിക്കൽ പാലക്കാട് സ്വദേശി രാജേഷിന് ഒരു ഫോൺ കോൾ വന്നു: ‘‘ഒരു വിന്റേജ് കാറുണ്ട്. വാങ്ങിക്കാമോ?’’ ഉത്തർ പ്രദേശിലെ ഒരു രാജകുടുംബത്തിൽ നിന്നായിരുന്നു കോൾ. വിന്റേജ് വാഹനങ്ങളെ അത്രമേൽ സ്നേഹിക്കുന്ന ഒരാൾ പാലക്കാട്ടുണ്ടെന്നും അയാൾക്കു കൊടുത്താൽ മികച്ച വില ലഭിക്കുമെന്നും മനസ്സിലാക്കിയാണ് അവർ പാലക്കാട്ടെ ആർആർ
Results 1-10 of 38