Activate your premium subscription today
കണ്ണൂർ ∙ ജീവിതമാണ് ലഹരി, ആരോഗ്യമാണ് ആനന്ദമെന്ന സന്ദേശവുമായി സൈക്കിളേറി നാട്. മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായാണ് സൈക്ലത്തൺ സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മ കണ്ടെത്താനുള്ള മത്സരാധിഷ്ഠിത പരിപാടിയാണ് മനോരമ ഓൺലൈൻ ചുറ്റുവട്ടം അവാർഡ്. മനോരമ ഓഫിസ് പരിസരത്തു നിന്നു തുടങ്ങി ആയിക്കര, പയ്യാമ്പലം ബീച്ച്, പള്ളിയാംമൂല വഴി 11 കിലോമീറ്റർ സഞ്ചരിച്ച് തിരികെയെത്തുന്ന തരത്തിലായിരുന്നു സൈക്ലത്തൺ.
കണ്ണൂർ ∙ മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവുമായുള്ള സൈക്ലത്തൺ രാവിലെ 6.30ന് കണ്ണൂർ മലയാള മനോരമ ഓഫീസിൽ ഫ്ലാഗ് ഓഫ് ചെയ്തു.
കോഴിക്കോട്∙ ഗ്രാമങ്ങളും കുടുംബങ്ങളും ലഹരിക്കെതിരെ കൈകോർക്കണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025ന്റെ ഭാഗമായുള്ള ഉത്തരമേഖലാ ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ന്റെ മൂന്നാം ഘട്ടം 5 ന് കോഴിക്കോട് നടക്കും. രാവിലെ 10 ന് ഹോട്ടൽ താജ് ഗേറ്റ് വേയിൽ നടക്കുന്ന ഉത്തരമേഖല ക്യാംപെയ്ൻ
കൊച്ചി ∙ ഗൗരവം കുറഞ്ഞ ലഹരിക്കേസുകളിൽ പോലും പിടിയിലായാൽ ഭാവിയിൽ അതു കരിനിഴലായി പിന്തുടരുമെന്ന് അസി. എക്സൈസ് കമ്മിഷണർ കെ.എസ്. മുഹമ്മദ് ഹാരിഷ്. മനോരമ ഓൺലൈൻ- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡ് 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച മധ്യമേഖല ലഹരി വിരുദ്ധ ക്യാംപെയ്നിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിക്കേസുകളിൽ ജയിൽ ശിക്ഷ ഒഴിവായാലും രേഖകളിൽ ക്രിമിനൽ പശ്ചാത്തലം തുടരും.
കൊച്ചി ∙ ഗൗരവം കുറഞ്ഞ ലഹരിക്കേസുകളിൽ പിടിയിലായാൽ പോലും ജോലി ഉൾപ്പെടെയുള്ള ഭാവിജീവിതത്തിൽ കരിനിഴലായി പിന്തുടരുമെന്ന് അസി. എക്സൈസ് കമ്മിഷണർ കെ.എസ്.മുഹമ്മദ് ഹാരിഷ്. മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായുള്ള മധ്യമേഖല ലഹരി വിരുദ്ധ ക്യാംപെയ്നിൽ മുഖ്യപ്രഭാഷണം
കൊച്ചി ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാംപെയ്ന്റെ രണ്ടാം ഘട്ടം 22 ന് കൊച്ചിയിൽ നടക്കും. രാവിലെ 10 ന് പനമ്പള്ളി നഗറിലെ മലയാള മനോരമ ഓഫീസിൽ നടക്കുന്ന മധ്യമേഖല
തിരുവനന്തപുരം∙ കുട്ടികൾ സന്തോഷം കണ്ടെത്തേണ്ടതും വളരേണ്ടതും വായനയുടെ ലഹരിയിലാകണമെന്ന് എക്സൈസ് ജോ. കമ്മീഷണർ ബി.രാധാകൃഷ്ണൻ. മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025ന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ക്യാംപെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം വളർത്തുന്നത് അതിനു
തിരുവനന്തപുരം ∙ മനോരമ ഓൺലൈൻ– മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2025 ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ ക്യാംപെയ്നും 15ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 ന് പാളയം പാണക്കാട് ഹാളിൽ എക്സൈസ് ജോ. കമ്മിഷണർ ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മെന്റലിസ്റ്റ് നിപിൻ നിരവത് പരിപാടിയിൽ പങ്കെടുക്കും.
ആലപ്പുഴ ∙ ലഹരിയെ ചവിട്ടിത്തോൽപ്പിക്കാനായി സൈക്കിളിൽ അവർ പറന്നെത്തി. ഒരേ ലക്ഷ്യത്തിലേക്ക് പല വേഗത്തിൽ ആഞ്ഞുചവിട്ടി. മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി സംഘടിപ്പിച്ച സൈക്ലത്തൺ നഗരത്തിന് ആവേശക്കാഴ്ചയായി. ശനിയാഴ്ച രാവിലെ 7ന് കളപ്പുര ജംക്ഷനിലെ മലയാള മനോരമ അങ്കണത്തിൽ നിന്നാരംഭിച്ച യാത്ര ശവക്കോട്ടപ്പാലം, ബോട്ട് ജെട്ടി, ജനറൽ ആശുപത്രി, കലക്ടറേറ്റ്, ഉപ്പൂറ്റിപ്പാലം, ശവക്കോട്ടപ്പാലം വഴി ഒരു മണിക്കൂറോളമെടുത്താണ് തിരികെ മനോരമ ഓഫിസിലെത്തിയത്.
Results 1-10 of 35