Activate your premium subscription today
ലോസ് ഏഞ്ചൽസ്(കാലിഫോർണിയ) ∙ 97-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള (ലൈവ് ആക്ഷൻ) നോമിനേഷൻ നേടിയ ഇന്ത്യൻ ഷോർട്ട് ഫിലിം അനുജ. ഓസ്കാർ നോമിനേഷന്. ഏലിയൻ, ഐ ആം നോട്ട് എ റോബോട്ട്, ദി ലാസ്റ്റ് റേഞ്ചർ, എ മാൻ ഹു വുഡ് നോട്ട് റിമൈൻ സൈലന്റ് എന്നിവയ്ക്കെതിരെയാണ് ഫിലിം അനുജ മത്സരിക്കുന്നത്. ജനുവരി
97ാമത് ഓസ്കർ നാമനിർദേശത്തിൽ തിളങ്ങി ഫ്രഞ്ച് ചിത്രമായ എമിലിയ പരേസും ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡും. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ‘അനുജ’ ഇടം പിടിച്ചു. അതേസമയം, ഓസ്കറിന്റെ പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾക്കു നിരാശയായിരുന്നു ഫലം.
വൈൽഡ് അറ്റ് ഹാർട്ട്, ബ്ലൂ വെൽവറ്റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ അമേരിക്കൻ സംവിധായകൻ ഡേവിഡ് ലിഞ്ച്(78) അന്തരിച്ചു. ട്വിൻ പീക്സ് എന്ന ടിവി ഷോയും പ്രശസ്തമായിരുന്നു. മികച്ച സംവിധായകനുള്ള ഓസ്കർ നാമനിർദേശം മൂന്നുവട്ടം ലഭിച്ചിട്ടുള്ള ലിഞ്ചിന് 2019ൽ ഓണററി ഓസ്കർ പുരസ്കാരം നൽകി ആദരിച്ചു.
ലൊസാഞ്ചലസ് ∙ ഹോളിവുഡിന്റെ പുരസ്കാര സീസൺ തീയിൽ വാടുമെന്ന ആശങ്ക ശക്തമായി. ഒരാഴ്ച മുൻപ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരനിശയ്ക്കു പിന്നാലെ ലൊസാഞ്ചലസിൽ പടർന്ന തീ ഇനി വരാനിരിക്കുന്ന ഓസ്കർ പുരസ്കാരച്ചടങ്ങിനും ഭീഷണിയാകുമെന്ന സൂചനകളാണ് കാലാവസ്ഥാ റിപ്പോർട്ടുകളിൽ. യുഎസിലെ കലിഫോർണിയയിലുള്ള ലൊസാഞ്ചലസിൽ കാറ്റിന്റെ ശക്തി കൂടുന്നതോടെ, തീ ഇനിയും പടരുമെന്നുള്ള അതിജാഗ്രതാ നിർദേശം പുനസ്ഥാപിച്ചു.
മികച്ച ചിത്രത്തിനായുള്ള ഓസ്കർ അവാർഡ്സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംനേടി പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതം പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ കങ്കുവ, രൺദീപ് ഹൂഡയുടെ സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യൻ സിനിമകൾ. 323 സിനിമകളാണ് മികച്ച
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. വിവിധ
കിരൺ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 29 സിനിമകളാണ് ഔദ്യോഗിക എൻട്രിക്കായി പട്ടികയിൽ ഉണ്ടായിരുന്നത്. 12 ഹിന്ദി സിനിമകള്‍, 6 തമിഴ് സിനിമകൾ, നാല് മലയാളം സിനിമകളിൽ എന്നിവയിൽ നിന്നുമാണ് ഈ ചിത്രത്തെ
ഓസ്കർ നേടിയ ഹ്രസ്വചിത്രം എലിഫന്റ് വിസ്പറേഴ്സിലെ കഥാപാത്രം കുട്ടിക്കൊമ്പൻ രഘുവിനു കുങ്കിയാകാനുള്ള പരിശീലനം മുതുമല കടുവ സങ്കേതത്തിൽ നൽകിത്തുടങ്ങി.
മുത്തച്ഛന്റെ പഴയ 35 എംഎം പെന്റാക്സ് ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകർത്തി നടന്ന പെൺകുട്ടി, ഒരിക്കൽ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഭാഗമായി മാറി എന്നത് ഒരു മായാജാലക്കഥ പോലെയാണ് കേട്ടാൽ തോന്നുക.
അതിജീവന കഥകൾ (സർവൈവൽ സ്റ്റോറീസ്) എക്കാലത്തെയും ജനപ്രിയകലാസൃഷ്ടികളാണ്. വിവിധ രാജ്യങ്ങളിലെ അതിമനോഹരമായ ഇതിഹാസ കഥകൾ മുതൽ പുതിയകാല ചലച്ചിത്രങ്ങളിൽ വരെ കാണാം ഉദ്വേഗജനകമായ അത്തരം അധ്യായങ്ങൾ. അകപ്പെട്ടുപോയ പ്രതിസന്ധിയുടെ ആഴത്തിൽനിന്ന്, ചിലപ്പോഴെങ്കിലും കൊടുമുടിയിൽനിന്ന്, അസാമാന്യമായ പോരാട്ടവീര്യവും ആത്മധൈര്യവും കൊണ്ട് മനുഷ്യൻ തിരിച്ചുവന്ന കഥകൾക്കു മുൻപിൽ പലപ്പോഴും ഭാവന തോറ്റുപോകും. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളിലൂടെ രണ്ടുതരം സർവൈവൽ സിനിമകൾ കണ്ട മലയാളികൾക്ക് തീർച്ചയായും ആസ്വദിക്കാവുന്ന സിനിമയാണ് സൊസൈറ്റി ഓഫ് ദ് സ്നോ. ആടുജീവിതം ഒരു പൊള്ളുന്ന തിരിച്ചുവരവിന്റെ കഥയാണെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോ ശവത്തണുപ്പിൽ നിന്ന് ജീവിതത്തിലേക്കു തിരിച്ചുവരുന്ന കൂട്ടുകാരുടെ കഥയാണ്. ആടുജീവിതത്തിൽ മൂന്നുപേരുടെ സ്വയം ജീവൻരക്ഷാ ദൗത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മലി’ലെപ്പോലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സൊസൈറ്റി ഓഫ് ദ് സ്നോയും. എന്നാൽ, രക്ഷിക്കാനുള്ളത് ഒരാളെയല്ല. അവരെയെല്ലാം പൊതിഞ്ഞുകൊണ്ടിരിക്കുന്ന ഐസ് പാളികൾക്കു പിടികൊടുക്കാതിരിക്കുകയും തിരിച്ചുവരവിനുള്ള ജാലം തുറക്കുകയും വേണം അവർക്ക്. ∙ മഞ്ഞുമലകളിലെ പുതുമുഖ ഹിറ്റ് 1972ൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് 2009ൽ മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ പാബ്ലോ വിയേഴ്സി എഴുതിയ ‘ലാ സൊസൈഡാഡ് ഡെ ലാ നീവ്’ എന്ന സ്പാനിഷ് പുസ്തകമാണ് അതേ പേരിൽ, അതേ ഭാഷയിൽ സിനിമയായത്. സിനിമയുടെ ഇംഗ്ലിഷ് പതിപ്പാണ് സൊസൈറ്റി ഓഫ് ദ് സ്നോ. മലയാളത്തിൽ ഇറങ്ങുമായിരുന്നെങ്കിൽ മഞ്ഞുസമൂഹം എന്നോ മറ്റോ വിളിക്കാം. ജെ.എ.ബയോണ സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബർ 9ന് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അവസാനചിത്രമായി, പ്രദർശനചിത്രമായാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 13ന് യുറഗ്വായിൽ ആദ്യമായി തിയറ്റർ റിലീസ്. 15ന് സ്പെയിനിലും റിലീസ് ചെയ്തു. ഡിസംബർ 22ന് അമേരിക്കയിൽ എത്തിയപ്പോഴേക്കും സിനിമ വൻ ചർച്ചയായിരുന്നു.
Results 1-10 of 145