Activate your premium subscription today
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തലേന്ന് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് കായികകേരളത്തിന് അഭിമാനനിമിഷമായി. ചരിത്രത്തിലാദ്യമായി വ്യത്യസ്ത കായികയിനങ്ങളിൽ മികവ് തെളിയിച്ച രണ്ട് മലയാളി കായികതാരങ്ങൾ ഒരുമിച്ച് പത്മ ജേതാക്കളായി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഐ.എം.വിജയനും മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷും. ശ്രീജേഷിന് പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ മറ്റൊരു ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു മലയാളി കായികതാരത്തിന് പത്മഭൂഷൺ. നേരത്തെ, 2017ൽ പത്മശ്രീ നൽകി ശ്രീജേഷിനെ രാഷ്ട്രം ആദരിച്ചിരുന്നു. പിന്നീട് 2020, 2024 ഒളിംപിക്സുകളിൽ ഇന്ത്യയെ ഹോക്കി വെങ്കലം അണിയിച്ചത് ശ്രീശാന്തിന്റെ ഗോൾ പോസ്റ്റിനു മുന്നിലെ പ്രകടങ്ങളായിരുന്നു. ഏഷ്യൻ ഗെയിംസിലെ 2 സ്വർണമടക്കം മൂന്ന് മെഡലുകളും ശ്രീജേഷിന്റെ
തിരുവനന്തപുരം ∙ സപ്തസ്വരങ്ങൾ പാടിയും പഠിപ്പിച്ചും ഒരുപാട് ശിഷ്യരെ സമ്മാനിച്ച ഡോ.കെ.ഓമനക്കുട്ടിക്ക് പത്മശ്രീ ലഭിക്കുന്നത് 81–ാം വയസ്സിൽ. ആലപ്പുഴ ഹരിപ്പാട് മേടയിൽ വീട്ടിൽ മലബാർ ഗോപാലൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകളാണ് ഓമനക്കുട്ടി. അച്ഛനും അമ്മയും പ്രശസ്തരായ സംഗീതജ്ഞരായിരുന്നു. സംഗീതക്കച്ചേരിയും
മലപ്പുറം∙ പത്മശ്രീ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം കേക്ക് മുറിച്ചാഘോഷിച്ച് ഐ.എം.വിജയനും കുടുംബവും സഹപ്രവർത്തകരും. പുരസ്കാര പ്രഖ്യാപനമുണ്ടായ ഉടൻ മലപ്പുറം എംഎസ്പി ക്യാംപിലെ സഹപ്രവർത്തകർ കേക്കുമായി എംഎസ്പിയിലെ ക്വാർട്ടേഴ്സിൽ എത്തുകയായിരുന്നു. കുടുംബത്തോടൊപ്പം മധുരം പങ്കുവച്ച് ആദ്യ സ്വീകരണത്തിനും അതോടെ
കോഴിക്കോട് ∙ ഈ രാത്രി സിത്താരയുടെ പടികയറി പത്മവിഭൂഷൺ പുരസ്കാര വാർത്തയെത്തുമ്പോൾ അകത്തെ കസേരയിൽ ചാഞ്ഞിരുന്ന് ചെറുതായൊന്നു മന്ദഹസിക്കാൻ അദ്ദേഹമില്ല. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി.എം.ടി.വാസുദേവൻനായർ ഓർമയായി കൃത്യം ഒരു മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകുമെന്ന
എട്ടാം വയസ്സിൽ സാക്ഷാൽ ചെമ്പൈ വൈദ്യനാഥഭാഗവതരോടൊപ്പം മൃദംഗം വായിച്ചായിരുന്നു വൈദ്യനാഥൻ എന്ന ഗുരുവായൂർ ദൊരൈയുടെ സംഗീതജീവിതത്തിന്റെ തുടക്കം. 5–ാം വയസ്സിൽ പോളിയോ ബാധിച്ച മകനെ ഗുരുവായൂരിനു പുറത്തേക്കു വിടുന്നത് പ്രയാസമാകുമെന്നു കരുതിയാണ് അച്ഛൻ ജി.എസ് കൃഷ്ണയ്യർ മൃദംഗം പഠിപ്പിച്ചത്. വെറുതെയിരിക്കുമ്പോഴെല്ലാം മകൻ താളം പിടിക്കുന്നത് അച്ഛൻ മുൻപുതന്നെ ശ്രദ്ധിച്ചിരുന്നു. വായ്പ്പാട്ടിൽ മികവുകാട്ടുന്ന മകൾ പൊന്നമ്മാളിനും വയലിനിൽ പ്രസിദ്ധനായ മകൻ ജി.െക.രാജാമണിക്കും കൂട്ടിന് വീട്ടിലൊരു മൃദംഗവിദ്വാൻ കൂടിയിരിക്കട്ടെയെന്നും അദ്ദേഹം വിചാരിച്ചു. 3 പേരും ഒരുമിച്ചുള്ള കച്ചേരി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ജി.എസ് കൃഷ്ണയ്യരുടെ ദീർഘവീക്ഷണം പിഴച്ചില്ലെന്ന് മകൻ തെളിയിച്ചു. ഇപ്പോഴിതാ, പത്മപുരസ്കാരത്തിലൂടെയും കീർത്തിനേടിയിരിക്കുന്നു.
എപ്പോഴും ചിരിച്ചുകൊണ്ടേ ശ്രീജേഷിനെ കാണാനാകൂ. അതിനെപ്പറ്റി ചോദിച്ചാൽ ഈ മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പറയും– ‘ഞാൻ ക്യാപ്റ്റൻ കൂൾ’ അല്ല, കളിക്കളത്തിൽ അൽപം അഗ്രസീവാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ സീനിയർ ഹോക്കി ടീമിന്റെ ഗോൾവല കാത്ത പി.ആർ. ശ്രീജേഷ് തന്റെ രണ്ടാം ഒളിംപിക് മെഡലും സ്വന്തമാക്കിയാണ് കളിക്കളം വിട്ടത്. എന്നാൽ ആ മെഡലുകളൊന്നും വ്യക്തിപരമായ നേട്ടമല്ലെന്നും, അത് രാജ്യത്തിനു വേണ്ടി നേടിയതാണെന്നും പറയും ശ്രീജേഷ്. കളിക്കളത്തിൽ രാജ്യത്തിന്റെ തല താഴാതിരിക്കാൻ നെഞ്ചു വിരിച്ച്, തലയുയർത്തി ഗോൾപോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച ശ്രീജേഷ് മനസ്സു തുറക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ. വിരമിച്ചതിനു പിന്നാലെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായിരിക്കുന്നു ശ്രീജേഷ്. അദ്ദേഹത്തെ കണ്ട്, ഹോക്കിയിൽ ഹരിശ്രീ കുറിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളിൽ വലിയൊരു പങ്ക് കേരളത്തിലും ഉണ്ട്. പക്ഷേ ഹോക്കി സ്വപ്നം കണ്ടാൽ അതിനു പിന്തുണയേകാൻ തക്ക അടിസ്ഥാന സൗകര്യം കേരളത്തിലുണ്ടോ? എന്തെല്ലാം പദ്ധതികളാണ് ഇന്ത്യയുടെ ഹോക്കി ‘ജൂനിയേഴ്സി’നു വേണ്ടി ശ്രീജേഷിന്റെ മനസ്സിലുള്ളത്? ഹോക്കി മൈതാനത്തിൽനിന്നു പഠിച്ചെടുത്ത എന്തെല്ലാം കാര്യങ്ങളാകും അദ്ദേഹം പുതുതലമുറയ്ക്കായി കാത്തുവച്ചിട്ടുണ്ടാവുക? എല്ലാം പറയുകയാണ് ഇന്ത്യൻ ഹോക്കിയിലെ ‘സ്വപ്നങ്ങളുടെ കാവൽക്കാരൻ’ ഈ അഭിമുഖത്തിൽ...
ന്യൂഡൽഹി∙ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് പത്മ അവാർഡ് നേടിയ 70ൽ അധികം ഡോക്ടർമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി. കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് കത്ത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിർമാണം നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്കാരങ്ങൾ വിതരണം
സത്യമല്ലാത്തതു പറയാനും കൂടിയാണ് നിയമസഭാംഗത്തിനു പ്രത്യേക അവകാശമുള്ളത്. പ്രിവ്ലിജ് എന്നാണ് ഓമനപ്പേര്. സാദാ വോട്ടർ സ്വന്തം വീട്ടിനുള്ളിൽനിന്നാണ് വിരോധമുള്ളവരെ ചീത്തവിളിക്കാറ്. ‘ധൈര്യമുണ്ടെങ്കിൽ പുറത്തേക്കു വാ’ എന്നേ കേൾക്കുന്നവനു വെല്ലുവിളിക്കാൻ കഴിയൂ. അതാണു വീട്ടുമിടുക്കിന്റെ പ്രിവ്ലിജ്. നിയമസഭയും ‘ഹൗസ്’ തന്നെ. വോട്ടു ജാസ്തി കിട്ടിയവരാണു പൊറുതി. ‘ധൈര്യമുണ്ടെങ്കിൽ സഭയ്ക്കു പുറത്തുവന്നു പറയ്’ എന്നാണ് അവിടെയും വെല്ലുവിളി.
തിരുവനന്തപുരം∙ പത്മ പുരസ്കാരങ്ങൾക്കായി കേരളം 19 പേരുകൾ നിർദേശിച്ചെങ്കിലും പതിനെട്ടും കേന്ദ്രസർക്കാർ തള്ളി. സാഹിത്യ വിദ്യാഭ്യാസ രംഗത്ത് കേരളം നിർദേശിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ പേരു മാത്രം പരിഗണിക്കുകയും പത്മശ്രീ നൽകുകയും ചെയ്തു. പത്മവിഭൂഷൺ പുരസ്കാരത്തിനായി എം.ടി.വാസുദേവൻ നായരുടെ പേരാണു നിർദേശിച്ചത്.
Results 1-10 of 60