Activate your premium subscription today
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഒരാഴ്ച പിന്നിട്ടിട്ടും രാഷ്ട്രീയ ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രതീക്ഷിച്ച സ്ഥാനങ്ങൾ പാർട്ടിയിൽ ലഭിക്കാതിരുന്ന നേതാക്കളുടെ നീരസത്തിൽ തുടങ്ങിയ ചർച്ചകൾ ഇപ്പോഴും തുടരുന്നു. എന്നാൽ സമ്മേളനത്തിനു അകത്ത് വിമർശനങ്ങൾ കുറവായിരുന്നു എന്ന പ്രത്യേകതയ്ക്കും കൊല്ലം സാക്ഷിയായി. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രത്യേകതകൾ, പാർട്ടി നേതൃത്വത്തിലും സർക്കാരിലും സമ്മേളനം വരുത്തുന്ന മാറ്റങ്ങൾ വിശകലനം ചെയ്ത പ്രീമിയം ലേഖനം മികച്ച ശ്രദ്ധ നേടി. അതേസമയം തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം പുതിയ തലത്തിലേക്ക് കടന്നു. കേന്ദ്രം ഊന്നൽ നൽകുന്ന ത്രിഭാഷ നയം എന്താണ്? എന്തുകൊണ്ടു ഇതിനെ തമിഴ്നാട് എതിര്‍ക്കുന്നു? അയലത്തെ ഭാഷായുദ്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയ കാരണങ്ങളും വിവരിച്ച പ്രീമിയം ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങൾക്കും അപ്പുറം തമിഴ്നാട് എന്തുകൊണ്ടു ഹിന്ദിയെ എതിർക്കുന്നു എന്നതിന്റെ ചരിത്രവും ഈ ലേഖനം വിശദമാക്കി. റഷ്യ– യുക്രെയ്ൻ യുദ്ധം എന്നന്നേയ്ക്കുമായി അവസാനിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഇപ്പോൾ. അതേസമയം യുക്രെയ്നിനൊപ്പം അടിയുറച്ചുനിന്ന യുഎസ്, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ കാലുമാറിയത് ആശങ്കയോടെയാണ് യൂറോപ്പ് കാണുന്നത്. റഷ്യ– യുക്രെയ്ൻ യുദ്ധം നാൾവഴികളിൽ പ്രാധാന്യത്തോടെ മനോരമ ഓൺലൈൻ പ്രീമിയം നൽകിയിരുന്നു. ഡോ.കെ.എൻ.രാഘവൻ കൈകാര്യം ചെയ്യുന്ന ‘ഗ്ലോബൽ കാൻവാസ്’ കോളത്തിലും പോയവാരം റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ യുഎസിന്റെ നയം മാറ്റമാണ് ചർച്ചയായത്.
വില കുറയുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് കേരളത്തിൽ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. റഷ്യ-യുക്രെയ്ൻ വെടിനിർത്തലിന് ധാരണയാകുന്നു എന്നത് സ്വർണവില കുറയാൻ ഇടവരുത്തേണ്ടതായിരുന്നു.
സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും. ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.
ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കേരളത്തിൽ (Kerala Gold Price) ഇന്നും സ്വർണത്തിന് പലവില. ഓരോ അസോസിയേഷനു കീഴിലെ സ്വർണാഭരണ ഷോറൂമുകളിലും വ്യത്യസ്ത വിലയാണ് (gold rate) ഇന്നുള്ളത്.
സ്വർണാഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്ത് വിലയിൽ (Kerala gold price) ഇന്നും വൻ കുറവ്. ഇന്നു ഡോളറിനെതിരെ രൂപ 19 പൈസ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കൂടുതൽ കുറയുകയും പവൻവില 64,000 രൂപയ്ക്ക് താഴെ എത്തുകയും ചെയ്യുമായിരുന്നു.
രാജ്യാന്തര വിപണിയിലും കേരളത്തിലും സ്വർണം റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിൽ. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,640 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 107 രൂപയിൽ തുടരുന്നു.
കേരളത്തിൽ സ്വർണവില ആഭരണപ്രേമികളെയും വിവാഹാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും നിരാശപ്പെടുത്തി ഇന്നു സർവകാല റെക്കോർഡിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി.
ആഭരണപ്രിയർക്ക് ആശങ്ക നൽകി സ്വർണവില (Kerala gold price) വീണ്ടും അനുദിനം കൂടിത്തുടങ്ങി. രാജ്യാന്തരതലത്തിൽ ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന നിലയിൽ വൻ ഡിമാൻഡ് കിട്ടുന്നതാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്.
കേരളത്തിൽ ഇടിവിന് ബ്രേക്കിട്ട് സ്വർണവിലയിൽ ഇന്നു വൻ വർധന. ഗ്രാമിന് 50 രൂപ കൂടി 7,940 രൂപയായി. 400 രൂപ ഉയർന്ന് 63,520 രൂപയാണ് പവൻവില. കഴിഞ്ഞയാഴ്ചകളിലെ റെക്കോർഡ് കുതിപ്പ് മുതലെടുത്ത്, സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായത് കഴിഞ്ഞ വാരാന്ത്യം സ്വർണവില ഇടിയാൻ വഴിയൊരുക്കിയിരുന്നു.
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെ സങ്കടത്തിലാഴ്ത്തി കേരളത്തിൽ സ്വർണവില ഇന്നും കത്തിത്തയറി പുതിയ ഉയരത്തിൽ. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപ കൂടി വില 61,840 രൂപയായി.
Results 1-10 of 22