Activate your premium subscription today
തൃശൂർ ∙ പോട്ട ഫെഡറൽ ബാങ്കിൽ 15 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് പരക്കംപായുമ്പോൾ സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം കവർച്ച കേസും ചർച്ചയാകുന്നു. അഞ്ചു മാസം മുൻപായിരുന്നു തൃശൂരിലെ 3 എടിഎമ്മുകളിൽ തുടരെ മോഷണം നടന്നത്.
ബെംഗളൂരു ∙ ബീദറിൽ എടിഎം സെക്യൂരിറ്റി ജീവനക്കാരായ 2 പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 8 പൊലീസ് സംഘങ്ങൾ വലവിരിച്ചിട്ടും കവർച്ചക്കാർ മറവിൽ തന്നെയുള്ള സാഹചര്യത്തിലാണിത്.
കണ്ണൂർ ∙ എടിഎമ്മിൽനിന്നു പണമെടുക്കാൻ സഹായിക്കാമെന്നു പറഞ്ഞ് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിൽ റിട്ട.സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മയ്യിൽ വേളം കയരളം സ്വദേശി യു.കൃഷ്ണനെയാണു(58) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.തമിഴ്നാട് തൃച്ചി വില്ലുപുരം സ്വദേശിനി അമ്മക്കണ്ണിന്റെ പരാതിയിലാണു പൊലീസ്
ന്യൂഡൽഹി ∙ ഗുണഭോക്താക്കൾക്കു പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനുള്ള പദ്ധതി സംബന്ധിച്ചു വിവരങ്ങളൊന്നും അറിയില്ലെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വിവരാവകാശ മറുപടി. പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന പദ്ധതി ജനുവരിയോടെ നടപ്പാക്കുമെന്നു തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ കഴിഞ്ഞ ഡിസംബർ 11ന് പറഞ്ഞിരുന്നു. ഇതിനായി ഗുണഭോക്താക്കൾക്ക് എടിഎം കാർഡ് നൽകുമെന്നു പറഞ്ഞെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അംഗങ്ങളുടെ ആനുകൂല്യങ്ങൾ പെട്ടെന്നു ലഭ്യമാക്കാനുള്ള വഴികൾ നിർദേശിക്കാൻ തൊഴിൽ മന്ത്രാലയം 5 അംഗ സമിതിയെ നിയോഗിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടലുകളും നടപടിക്രമങ്ങളും പരമാവധി കുറച്ച്, ആനൂകുല്യം അംഗങ്ങൾക്കു നേരിട്ടു കൈപ്പറ്റാവുന്ന തരത്തിലുള്ള നിർദേശങ്ങൾ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനാണു മന്ത്രാലയത്തിന്റെ ധനകാര്യ ഉപദേശക ജി.മധുമിത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയോടു നിർദേശിച്ചിരിക്കുന്നത്.
കോഴിക്കോട്∙ ഡ്രൈവറെ ആക്രമിച്ച് എടിഎമ്മിൽ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ കൊള്ളടയിച്ചു. കോഴിക്കോട് എലത്തൂർ കാട്ടിൽപീടികയിൽ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ചത്.
കോഴിക്കോട് ∙ എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയിൽ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുകളുണ്ട്.
തൃശൂർ/ പാലക്കാട് ∙ തൃശൂർ ജില്ലയിലെ മൂന്നിടങ്ങളിൽ എടിഎം കവർച്ച നടത്തിയതിനു പിടിയിലായ ‘മേവാത്തി’ കൊള്ളസംഘം ചേർപ്പിലെ എസ്ബിഐ എടിഎം കൂടി കൊള്ളയടിക്കാൻ ശ്രമിച്ചതായി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. 5 അംഗ കൊള്ളസംഘത്തെ തമിഴ്നാട് പൊലീസിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി തൃശൂർ സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്തപ്പോഴാണു നാലാമത്തെ കവർച്ചശ്രമത്തെക്കുറിച്ചു വ്യക്തമായത്.
രാജ്യാന്തര യാത്ര പോകാന്‍ ഒരുങ്ങുന്ന ആള് ആണോ നിങ്ങള്‍. എങ്കില്‍ ഇതാ ലോകത്തെല്ലാം ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡ്.കറന്‍സി മാനേജ്മെന്റിന്റെ ആശങ്കയില്ലാതെ വിദേശയാത്ര ഇതു വഴി ലളിതമാക്കാം.എവിടെയും കാര്‍ഡ് ആക്സസ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ചിലവ് നിരീക്ഷിക്കാനും എടിഎം പിന് പുനഃസജ്ജമാക്കാനും
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും ! ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’ തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?. ‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’. പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു. ‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’
Results 1-10 of 76