Activate your premium subscription today
തിരുവനന്തപുരം ∙ ഫ്ലാറ്റ്, അപ്പാർട്മെന്റ് ഉടമസ്ഥർക്ക് ഇനി കെട്ടിടസമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അവർക്ക് അവകാശപ്പെട്ട ഓഹരി അവരുടെ പേരിലാക്കി പോക്കുവരവ് ചെയ്യാം. ഇതിനു വ്യക്തിപരമായി ഭൂനികുതിയും അടയ്ക്കാം. ഇതിനായി വ്യവസ്ഥകളോടെ റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതിയിലാണു മാറ്റം. 15 വർഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങൾക്കും സ്വകാര്യ മുച്ചക്ര വാഹനങ്ങൾക്കും റോഡ് നികുതി: 1350 രൂപ (പഴയത് 900 രൂപ). 750 കിലോ വരെയുള്ള സ്വകാര്യ കാറിന് 9600 രൂപ (6400 രൂപ), കാർ 750 മുതൽ 1500 കിലോ വരെ: 12,900 രൂപ (8600 രൂപ), കാർ 1500 കിലോയ്ക്കു മേൽ: 15,900 രൂപ (10,600 രൂപ)
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്ക് 9 ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു നൽകിയെന്നു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. റജിസ്ട്രേഷന് നിയമപ്രകാരം ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയതില്‍ അപകാതയില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം∙ ബജറ്റില്‍ ഭൂനികുതി കുത്തനെ കൂട്ടിയതിനെതിരെ വ്യാപക വിമർശനം. സര്‍ക്കാര്‍ നടപടിയെ ഭൂനികുതിക്കൊള്ള എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഭൂമിയില്‍നിന്ന് സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്താനായി നിലവിലുള്ള അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനമാണ് ഒറ്റയടിക്കു
?സ്ഥലം, വീട്, ഓഹരി വിൽക്കുമ്പോഴുള്ള നികുതിബാധ്യതയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. ഇവ ഒന്ന് വിശദമാക്കമോ?
തിരുവനന്തപുരം ∙ അര നൂറ്റാണ്ടിലേറെ ഭൂനികുതി അടച്ചു വന്ന 18 സെന്റ് ഭൂമി ഓൺലൈനായി കരം അടച്ചപ്പോൾ ഒറ്റയടിക്ക് നികുതി രേഖകളിൽ അര സെന്റായി കുറഞ്ഞു! ബാക്കി ഭൂമിയെല്ലാം ഒരു കൂട്ടം ആളുകളുടെ പേരിലുമായി !
കോട്ടയം∙ വില കുറച്ച് കാണിച്ച് ഭൂമി റജിസ്ട്രേഷൻ നടത്തിയ കേസുകൾ തീർപ്പാക്കാൻ ജില്ലാ തലത്തിൽ കമ്മിഷനെ നിയോഗിച്ച് റജിസ്ട്രേഷൻ വകുപ്പ്. അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് പുറത്തിറക്കിയ ഉത്തരവിലാണ് കേസുകൾ ജില്ലാ അടിസ്ഥാനത്തിൽ തീർപ്പാക്കാൻ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. കമ്മിഷനെ നിയോഗിക്കുന്ന ഉത്തരവിൽ റജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കുറച്ച് കൊടുക്കണമെന്നും പറയുന്നുണ്ട്.
കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം
തിരുവനന്തപുരം ∙ റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഭൂനികുതി, കെട്ടിടനികുതി, അധിക നികുതി തുടങ്ങിയവ അടയ്ക്കാൻ 10 രാജ്യങ്ങളിലെ പ്രവാസികൾക്കു സൗകര്യം ഒരുങ്ങി.
ചക്കിട്ടപാറ ∙ പട്ടയം ഉൾപ്പെടെ റവന്യു രേഖകളുള്ള മുതുകാട്ടിലെ ആറര സെന്റ് കൈവശ ഭൂമിയുടെ നികുതി ചക്കിട്ടപാറ വില്ലേജ് അധികൃതർ നിഷേധിക്കുന്നതായി പരാതി. 2010ൽ റവന്യു വകുപ്പ് പട്ടയം അനുവദിച്ച ഭൂമിയാണിത്. 2019വരെ നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു സമീപമുള്ള എല്ലാ ഭൂമിയുടെയും നികുതി വില്ലേജിൽ
Results 1-10 of 43