Activate your premium subscription today
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസും അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപ്പിറ്റലും ചേർന്നു സംയുക്ത സംരംഭം സൃഷ്ടിക്കാൻ വ്യക്തമായ കരാറുകളായെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിപ്പ്. നേരത്തെ ഇതു സംബന്ധിച്ചു വന്ന വാർത്തകൾ ശരിവയ്ക്കുന്നതാണ് പത്രക്കുറിപ്പിലെ വിവരങ്ങൾ.
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാ (gold loan) സ്ഥാപനവുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നു കുതിച്ചുയർന്നത് സർവകാല റെക്കോർഡിലേക്ക്. ബെയ്നും മണപ്പുറവും തമ്മിലെ ഓഹരി ഇടപാടിന്റെ വിശദാംശങ്ങൾ ഇവിടെ വായിക്കാം.
മണപ്പുറം ഫിനാൻസിന്റെ നിയന്ത്രണം വൈകാതെ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ സ്വന്തമാക്കിയേക്കും. മുഖ്യ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.പി. നന്ദകുമാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികളിൽ നിന്ന് 22% ആദ്യഘട്ടത്തിൽ ‘ഓൾ-ക്യാഷ്’ ഡീലിലൂടെ ബെയ്ൻ ഏറ്റെടുത്തേക്കും.
തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ (Gold Loan) വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital).
തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ സ്വർണപ്പണയ (gold loans) രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നൊരുവേള 6 ശതമാനം മുന്നേറി 191.50 രൂപവരെയെത്തി.
കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 572 കോടി രൂപ സംയോജിത അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പകളുടെ മൂല്യം 17.4 % വാർഷിക വർധനയോടെ 45,718.8 കോടി രൂപയിലെത്തി. ഉപകമ്പനികൾ ഉൾപ്പെടാതെ കമ്പനിയുടെ അറ്റാദായം 474.9 കോടിയാണ്. സംയോജിത പ്രവർത്തന വരുമാനം 22633 കോടി രൂപ.
ഇന്ത്യൻ ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിലായിരുന്ന ഇന്ന് കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ കാഴ്ചവച്ചത് സമ്മിശ്ര പ്രകടനം. ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, സ്കൂബിഡേ എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോൾ കൊച്ചിൻ ഷിപ്പ്യാർഡ്, സഫ സിസ്റ്റംസ്, ഹാരിസൺസ് മലയാളം, കിങ്സ് ഇൻഫ്ര
മുത്തൂറ്റ് ഫിനാൻസിന്റെ 81,500 കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. വിപണിമൂല്യം 80,000 കോടി രൂപ കടക്കുന്ന ആദ്യ കേരളക്കമ്പനിയുമാണ് മുത്തൂറ്റ് ഫിനാൻസ്. എച്ച്എസ്ബിസിയിൽ നിന്ന് 'വാങ്ങൽ' (buy) റേറ്റിങ് ലഭിച്ചതാണ് കല്യാൺ ജ്വല്ലേഴ്സിനെ കുതിപ്പിലേക്ക് നയിച്ചത്.
കമ്പനിയുടെ സ്വർണവായ്പാ ഇതര ബിസിനസുകളിൽ മികച്ച നേട്ടം കൈവരിക്കുന്നതിനൊപ്പം ആസ്തിയിലും ലാഭത്തിലും കരുത്തേകാൻ സ്വർണ ഇതര വായ്പാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ.
രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് വജ്രജൂബിലിയുടെ നിറവിൽ. മുക്കാൽ നൂറ്റാണ്ടായി സ്വർണവായ്പാരംഗത്ത് മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന മണപ്പുറം ഫിനാൻസ് തൃശൂരിലെ വലപ്പാടെന്ന കൊച്ചുഗ്രാമത്തിൽ 1949 ലാണു പ്രവർത്തനമാരംഭിക്കുന്നത്.
Results 1-10 of 17