Activate your premium subscription today
തിരുവനന്തപുരം∙ തൃശൂര് പൂരം നടത്തിപ്പില് വിവിധ സര്ക്കാര് വകുപ്പുകള് കൂടുതല് ഏകോപനത്തോടെ പ്രവര്ത്തിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ അന്വേഷണ റിപ്പോര്ട്ടില് ശുപാര്ശ. വിവിധ വകുപ്പുകളും ദേവസ്വങ്ങളും തമ്മിലുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനം വേണം.
തൃശൂർ ∙ പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. വെടിക്കെട്ടിന് അനുമതി തേടി ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയതിന് റവന്യു വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ആദ്യമായാണ് ഒരു സർക്കാർ വകുപ്പിലെ ഇത്രയധികം പേരെ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയതിനു സസ്പെൻഡ് ചെയ്യുന്നത്.
പത്തനംതിട്ട ∙ കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട്(സ്യൂട്ട്) സ്ഥാനത്തേക്ക് നിയമന ഉത്തരവ്. ഇന്നലെയാണ് കലക്ടർ റവന്യൂ വകുപ്പിലെ തഹസിൽദാർമാരുടെ സ്ഥലംമാറ്റവും നിയമനവും നൽകിയുള്ള ഉത്തരവ് പുറത്തിറക്കിയത്.
തിരുവനന്തപുരം∙ വയനാട് മേപ്പാടി ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു
ജീവൻ മാത്രം അവശേഷിച്ചവരായി മഹാദുരന്തത്തിൽനിന്നു പുറത്തുകടന്നവർക്കു പ്രതീക്ഷ നൽകുന്ന വാർത്തകളൊന്നുമല്ല ഏറ്റവും പുതുതായി നാം കേൾക്കുന്നത്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുകയോ പുനരധിവാസത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുകയോ ചെയ്യാതെ കേന്ദ്രസർക്കാർ കയ്യൊഴിയുന്നതിന്റെ പ്രതിഷേധക്കനൽ ഇപ്പോഴും നീറിനീറി നിൽക്കുകയാണ്.
രാജകുമാരി ∙ ചൊക്രമുടി മലനിരയുടെ ഭാഗമായ ഒറ്റമരത്ത് മല കീറിയുള്ള നിർമാണ പ്രവർത്തനത്തിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. പള്ളിവാസൽ വില്ലേജ് ഓഫിസറാണ് സ്വകാര്യ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകിയത്.
തിരുവനന്തപുരം ∙ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം നിർഭാഗ്യകരമാണെന്നും എന്നാൽ വിഷയത്തിൽ കണ്ണൂർ കലക്ടറെ കുറ്റപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ഐഎഎസ് അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം ∙ അഴിമതി ആരോപണത്തെത്തുടർന്നു ജീവനൊടുക്കിയ എഡിഎം കെ.നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയുടെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിന്മേലുള്ള അന്വേഷണ റിപ്പോർട്ട് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് സമർപ്പിച്ചത്.
ഇടുക്കി∙ ഇടുക്കി ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ 3 റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസണ്വാലി വില്ലേജ് ഓഫിസർ എം.എം. സിദ്ദിഖ് എന്നിവർക്കാണ് സസ്പെൻഷൻ. പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമാണ അനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Results 1-10 of 164