Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും ബില്ലുകളും അവതരിപ്പിക്കൽ ഇപ്പോഴും തുടരുന്നു. മേയ് അവസാനത്തിലും പുതിയ ബില്ലിനു പിന്നാലെയായിരുന്നു ട്രംപ്. ഇതിനിടെ ട്രംപിന്റെ ഉറ്റസുഹൃത്ത് ഇലോൺ മസ്ക് പിണങ്ങിപ്പോയി. ഡോജിൽനിന്ന് മസ്ക് രാജിവയ്ക്കാൻ കാരണം ട്രംപിന്റെ പുതിയ ബില്ലിൽ കലിപൂണ്ടാണെന്നും നിരീക്ഷകർ പറയുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലാണ് ഇപ്പോൾ മറ്റൊരു വിവാദ വിഷയം. ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തി. ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് മസ്ക് വിമർശിച്ചത്. യുഎസ് രാഷ്ട്രീയ പ്രണയത്തിന്റെ താരജോഡികളായിരുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിൽ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ റഷ്യയുമായും ചൈനയുമായും അവരുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാശ്ചാത്യ ഉപരോധങ്ങളും, സാമ്പത്തിക ഒറ്റപ്പെടലും കാരണം റഷ്യയും, ചൈനയും അമേരിക്കൻ ഡോളറിനെ തഴയാൻ
താരിഫ് യുദ്ധം രാജ്യങ്ങൾക്കിടയിൽ യുഎസ് ഡോളറിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാനിടയാക്കിയിട്ടുണ്ട്. ചൈനയും റഷ്യയും ഉൾപ്പടെയുള്ള ബ്രിക്സ് (BRICS) രാജ്യങ്ങൾ ഡോളറിൽ നിന്ന് നീങ്ങാനുള്ള ആലോചനകൾ കഴിഞ്ഞ കുറച്ചുകാലമായി നടത്തുന്നുണ്ട്. നിലവിലെ താരിഫ് യുദ്ധം അതിലേക്കുള്ള ഒരു ചവിട്ടുപടിയായേക്കാം. പുതിയൊരു ആഗോള കറൻസി ഉടലെടുക്കുകയാണെങ്കിൽ അതേതെങ്കിലും ഒരു രാജ്യത്തിന്റേതാകാനുള്ള സാധ്യതകളും കുറവാണ്. ഡോളറിന് ബദലാകാൻ ബിറ്റ്കോയിന് കഴിയുമോ?
വ്യാപാരയുദ്ധത്തിന്റെ തുടക്കത്തിൽ തിളക്കം മങ്ങിയെങ്കിലും ചൈന–യുഎസ് തീരുവപ്പോര് കടുത്തതാണ് സ്വർണം റെക്കോർഡുകൾ ഭേദിച്ചു കുതിക്കാനിടയാക്കിയത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് സ്വർണവിലയിലുണ്ടായത് 6% വർധന. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3230 ഡോളർ എന്ന നിരക്കിലാണു സ്വർണം.
എഫ്&ഓ ക്ലോസിങ് ദിനത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ പിൻബലത്തിൽ മുന്നേറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കാർ കയറ്റുമതി വിപണികളായ കൊറിയൻ, ജാപ്പനീസ് വിപണികൾക്ക് ഇന്ന് നഷ്ടത്തിൽ നിന്നും തിരിച്ചു കയറാനായില്ല. ടാറ്റ
ചൈനയിൽ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ക്യു നിൽക്കേണ്ട അവസ്ഥയാണ്.വാലെന്റൈൻ ദിനത്തിനു മുമ്പ് തുടങ്ങിയ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല. കട തുറക്കുന്നതിനു മുമ്പ് തന്നെ ജനം സ്വർണം വാങ്ങാൻ ക്യു നിൽക്കുന്ന അവസ്ഥയും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ സ്വർണം വാങ്ങാൻ കാത്തു നിന്നവരുമുണ്ട്.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ചരിത്രത്തിലാദ്യമായി 87.50നും താഴേക്ക് നിലംപൊത്തി. ഒരുഘട്ടത്തിൽ മൂല്യം ഇന്ന് 87.57 എന്ന സർവകാല താഴ്ചയിലേക്ക് വീണു. ഇന്നലെ രേഖപ്പെടുത്തിയ 87.48 എന്ന റെക്കോർഡാണ് തകർന്നത്. റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഒരു പരിധിക്കപ്പുറത്തേക്കു രൂപയുടെ വില വർധിക്കുന്നത് അഭിലഷണീയമല്ലെന്നു പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. രാജീവ് കുമാർ. രൂപ കൂടുതൽ കരുത്തു നേടുന്നതു മധ്യവർഗത്തിനു ഗുണകരമാണെങ്കിലും രാജ്യത്തിനു നല്ലതല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഡോളർ കരുത്താർജിക്കുന്നതിന്റെ പ്രധാന നേട്ടം കയറ്റുമതി വർധിക്കുമെന്നതാണ്. കയറ്റുമതി കൂടുന്നത് ഉൽപാദന വർധനയ്ക്കും അതുവഴി തൊഴിലവസരങ്ങളുടെയും ഉപഭോഗത്തിന്റെയും വർധനയ്ക്കു സഹായിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയാണ് അങ്ങനെ കൈവരുന്നതെന്നു മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ രാജീവ് കുമാർ വിശദീകരിച്ചു.
വാഷിങ്ടൻ ∙ രാജ്യാന്തര വ്യാപാരത്തിൽ യുഎസ് ഡോളർ ഒഴിവാക്കി സ്വന്തം കറൻസിക്കു ശ്രമിച്ചാൽ ഉൽപന്നങ്ങൾക്കു യുഎസ് 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഇന്ത്യയടങ്ങുന്ന ഒൻപതംഗ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്. ഡിസംബറിൽ തിരഞ്ഞെടുപ്പിൽ ജയിച്ചയുടൻ നടത്തിയ പ്രഖ്യാപനം ഇന്നലെയും ആവർത്തിച്ചു. ബ്രിക്സ് കറൻസി നീക്കം നടത്തുന്ന രാജ്യങ്ങൾ ഇറക്കുമതിത്തീരുവയ്ക്കു ‘ഹലോ’ പറയുക, യുഎസ് വിപണിയോടു ‘ഗുഡ്ബൈ’യും– ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്ക്കുകയാണ് തിങ്കളാഴ്ച. അധികാരകസേരയില്‍ ട്രംപ് ഇരിക്കും മുന്‍പേ തന്നെ ഡോളറിന്റെ മൂല്യം വർധിച്ചത് ഇന്ത്യന്‍ രൂപയുള്പ്പടെയുളള കറന്‍സികളെ പ്രതികൂലമായി ബാധിച്ചു.
Results 1-10 of 85