Activate your premium subscription today
ഇന്ത്യൻ പൗരന്മാർക്ക് നൽകിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയം കിടക്കുന്നുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ
ചെന്നൈ ∙ ആധാർ കാർഡുമായി ബന്ധിപ്പിക്കാതെയും അർധരാത്രിക്കു ശേഷവും ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന തമിഴ്നാട് സർക്കാർ നിബന്ധനകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജികൾ കോടതി തള്ളി.
ന്യൂഡൽഹി ∙ ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്കു പ്രാമുഖ്യം നൽകി ഇന്ത്യയിലെ റജിസ്ട്രേഷൻ നിയമം മാറുന്നു. 1908 ലെ റജിസ്ട്രേഷൻ നിയമത്തിനു പകരം പുതിയ ബിൽ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ബില്ലിന്റെ കരടുരൂപം പൊതുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള 16 തൊഴിലാളി ക്ഷേമനിധി ബോർഡുകൾ 11 ആയി ചുരുക്കുന്നതിന്റെ മുന്നോടിയായി ഇരട്ട അംഗത്വമുള്ള തൊഴിലാളികളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ പരിശോധന ആരംഭിച്ചു. 40 ലക്ഷത്തോളം പേരുടെ പരിശോധന പൂർത്തിയാകുമ്പോൾ ഇരട്ട അംഗത്വം ഒഴിവാക്കി ബാക്കിയുള്ളവർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ് ആയ ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെയും, അതിന്റെ ഫോട്ടോകോപ്പി നല്‍കേണ്ടതിന്റെയും ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ഐഡിയും, നിര്‍മ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍
ന്യൂഡൽഹി ∙ വിവിധ സ്ഥാപനങ്ങളിൽ തിരിച്ചറിയൽ നടപടിക്ക് ആധാർ ഫോട്ടോകോപ്പി നൽകുന്ന രീതി വൈകാതെ അവസാനിക്കും. മൊബൈൽ ആപ്പിലൂടെ മുഖം തിരിച്ചറിയാനുള്ള ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, വ്യക്തിയെ തിരിച്ചറിയാനുള്ള സംവിധാനം ഉടൻ ലഭ്യമാകും. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണു നടപടിയെന്നു സർക്കാർ അവകാശപ്പെട്ടു. പരീക്ഷണഘട്ടത്തിലുള്ള ഫീച്ചർ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന ഈ കാലത്ത് ആധാറിന് ഇത് തടയാൻ സാധിക്കുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗോളതലത്തിൽ പലതരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയിൽ അതിന്റെ അളവ് കൂടുതലാണ്.
മുംബൈ ∙ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തെന്നു പറഞ്ഞു മുംബൈ സ്വദേശിനിയായ വയോധികയുടെ (86) 20.25 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. മലാഡ് സ്വദേശിയായ ഷയാൻ ജമീൽ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി.
മുംബൈ സ്വദേശിയായ 86കാരിക്ക് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. പൊലീസുകാരായി ചമഞ്ഞ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നുവെന്ന് അറിയിച്ചാണ് പണം തട്ടിയത്. വയോധികയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിയമനടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
പാലക്കാട് ∙ ഒരൊറ്റ നിമിഷം, ഒരു ചിത്രം പകർത്താനുള്ള സമയം ഒതുങ്ങിയിരുന്നാൽ സഹോദരങ്ങളായ ബിനോയ്ക്കും വിപിനും ആധാർ കാർഡെടുക്കാം. പക്ഷേ, സെറിബ്രൽ പാൾസി ബാധിച്ച ഇവർ ഉറങ്ങുമ്പോഴല്ലാതെ അടങ്ങിയിരിക്കില്ല. ആധാർ എടുക്കാൻ പോയപ്പോൾ മെഷീൻ തട്ടിത്തെറിപ്പിച്ചതോടെ പിന്നീടു പോയില്ല. 27 വയസ്സുള്ള ബിനോയും 25 വയസ്സുള്ള വിപിനും എടുക്കാൻ സമ്മതിക്കാത്തതോടെ ആധാർ നമ്പർ ഇല്ലാത്തതിനാൽ 2023 ഒക്ടോബർ മുതൽ അവർക്കു ഭിന്നശേഷി പെൻഷൻ ലഭിക്കുന്നുമില്ല.
Results 1-10 of 215