Activate your premium subscription today
കോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് വധു. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്ന് അദാനി അറിയിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന മുതൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരെ നിരവധി കാരണങ്ങൾ ഇന്നത്തെ ദിവസത്തെ ഇന്ത്യൻ ഓഹരികൾക്ക് ‘കറുത്ത ചൊവ്വ’യാക്കി മാറ്റി. ഇന്ത്യ വിക്സ് (India VIX) ഇന്ന് 17.45 വരെ ഉയർന്നു.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹമാണ് അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്ന്. അംബാനി കല്യാണത്തിനായി നടത്തിയ തയാറെടുപ്പുകളുടെയും ചെലവാക്കിയ തുകയുടെയും കണക്കുകൾ ഇപ്പോഴും വാർത്തകളിൽ ഇടം നേടുന്നുണ്ട്. എന്നാൽ അനന്ത് അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുന്ന തരത്തിൽ
ന്യൂയോർക്ക് ∙ അദാനി കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂർത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിൻഡൻബർഗ് പൂട്ടുന്നത്.
ലൈസൻസ് നേടി രണ്ടുവർഷം കഴിഞ്ഞിട്ടും 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കാത്ത അദാനി ഗ്രൂപ്പിനോട് ഉടൻ പ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രാലയം. 2022 ഓഗസ്റ്റിൽ നടന്ന ലേലത്തിലായിരുന്നു 212 കോടി രൂപ ചെലവിട്ട് 26 ഗിഗാഹെട്സ് ബാൻഡ് 5ജി സ്പെക്ട്രം അദാനി ഡേറ്റ നെറ്റ്വർക്സ് സ്വന്തമാക്കിയത്.
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്.
കളമശേരിയിൽ മുൻപ്എച്ച്എംടിയുടെ കൈവശം ഉണ്ടായിരുന്ന 70 ഏക്കറിൽ അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നു. ആദ്യ ഘട്ടത്തിൽ 450 കോടി മുതൽമുടക്കി 11.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. ആദ്യ കെട്ടിടത്തിന്റെ 2 ലക്ഷം ചതുരശ്രയടി നിർമ്മാണത്തിനു തുടക്കമായി. കെട്ടിടം മുഴുവനായി ഏറ്റെടുക്കാൻ ഫ്ലിപ്കാർട്ടുമായി ധാരണയായി.
തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളം വികസിപ്പിക്കാൻ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട ഭൂമി നൽകുന്നതു പരിഗണനയിൽ ഇല്ലെന്നു സർക്കാർ. 36.3 ഏക്കർ ഭൂമി ഏറ്റെടുത്തു കൈമാറണമെന്ന അദാനി ഗ്രൂപ്പിന്റെ അപേക്ഷ ലഭിച്ചെങ്കിലും ഇക്കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നു ‘മലയാള മനോരമ’യുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ഗതാഗത വകുപ്പ് മറുപടി നൽകി.
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വൻ നിക്ഷേപവുമായി കൊച്ചിയിലേക്കും. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകുമെന്ന് മന്ത്രി.
ചെന്നൈ∙ വൈദ്യുതി സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാനായി അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ തമിഴ്നാട് സർക്കാർ റദ്ദാക്കി. കരാർ തുക അധികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 3 കോടി കണക്ഷനുകൾക്കാണ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്. ഇതിൽ 8 ജില്ലകൾക്കായി 82 ലക്ഷം സ്മാർട് മീറ്ററുകൾ
Results 1-10 of 546