Activate your premium subscription today
ന്യൂഡൽഹി ∙ എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ. നിലവിൽ 21 രൂപയാണ്. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റർബാങ്ക് ചാർജ് 17 രൂപയിൽനിന്നു 19 രൂപയാക്കാനും റിസർവ് ബാങ്കിനോടു നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തതായാണു റിപ്പോർട്ട്.
ബെംഗളൂരു∙ പട്ടാപ്പകല്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത് എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവര്‍ന്നു. വ്യാഴാഴ്ച ഉച്ചയോടെ കര്‍ണാടകയിലെ ബിദറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടഞ്ഞു നിർത്തി സുരക്ഷാ ജീവനക്കാർക്ക് നേരെ വെടി വയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ
ഹരിപ്പാട് ∙ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു യുവാക്കൾ കരുവാറ്റയിൽ എടിഎമ്മിൽ നിന്നു പതിനായിരം രൂപ അപഹരിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. എടിഎം കാർഡ് ഇട്ടശേഷം പണം തിട്ടപ്പെടുത്തുന്ന സമയത്ത് കീ പാഡിൽ അമർത്തി മെഷീന്റെ മുൻഭാഗം ഇളക്കി പണം മോഷ്ടിക്കുകയാണ് ഇവർ ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സ്ഥിരീകരിച്ചു.
എടിഎം വഴി ഇനി പിഎഫ് തുകയും പിന്‍വലിച്ചാലോ...വളരെ ലളിതമായ പ്രക്രിയയിലൂടെ നമ്മുടെ പിഫ് തുക അടുത്തുള്ള എടിഎം വഴി ലഭിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരുനീക്കം.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.
വെള്ളയമ്പലം ആൽത്തറയിലെ എടിഎം കവർച്ച കേസിലെ ഒന്നാം പ്രതി റൊമേനിയൻ സ്വദേശി ഇലി ഗബ്രിയേൽ മരിയന്‍ ഏഴു കേസുകളിലായി മൂന്നു വർഷം വീതം തടവുശിക്ഷ. ശിക്ഷ ഒരുമിച്ചു മൂന്ന് വർഷം അനുഭവിച്ചാൽ മതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വിനോദസഞ്ചാരികളെന്ന വ്യജേന തലസ്ഥാനത്ത് എത്തിയ സംഘം എടിഎം കൗണ്ടറിനകത്ത് ഫയർ അലാറം സിസ്റ്റം എന്ന വ്യജേന ഹാക്ക് ചെയ്യുന്നതിനുള്ള ഉപകരണം ഘടിപ്പിച്ച് ഉപഭോക്താക്കളുടെ എടിഎം കാർഡിന്റെ വിവരങ്ങളും രഹസ്യ പിൻകോഡുകളും ശേഖരിച്ചു മൂന്ന് കോടി രുപ കവർന്നു എന്നാണ് കേസ്.
തൃശൂർ ∙ എടിഎം കവർച്ചയ്ക്കു ശേഷം പ്രതികൾ താണിക്കുടം പുഴയിൽ ഉപേക്ഷിച്ച 9 കാഷ് ട്രേകളും ഗ്യാസ് കട്ടറും സ്കൂബാ ഡൈവർമാരുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. ഗ്യാസ് കട്ടർ പ്രവർത്തിപ്പിക്കാനുപയോഗിച്ച 2 ഗ്യാസ് സിലിണ്ടറുകൾ, എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിജിറ്റൽ വിഡിയോ റെക്കോർഡർ (ഡിവിആർ) എന്നിവയും പുഴയുടെ അടിത്തട്ടിൽ നിന്നു സ്കൂബാ ഡൈവർമാർ കണ്ടെടുത്തു. ഷൊർണൂർ റോഡിൽ നായ്ക്കനാലിനു സമീപത്തെ എടിഎമ്മിനുള്ളിൽ തെളിവെടുപ്പിനിടെ കാഷ് ട്രേ പുറത്തെടുത്തതെങ്ങനെയെന്നു പ്രതികൾ പൊലീസിനു കാണിച്ചുകൊടുത്തു.
തിരുവനന്തപുരം∙ വർഷം 2016. തലസ്ഥാന നഗരത്തിലെ ചിലരുടെ അക്കൗണ്ടുകളിൽനിന്ന് അവരറിയാതെ പണം പിൻവലിക്കപ്പെട്ടു. പിൻ നമ്പരോ എടിഎമ്മോ ആർക്കും കൈമാറാതെ പണം നഷ്ടപ്പെട്ടത് അക്കൗണ്ട് ഉടമകളെ പരിഭ്രാന്തരാക്കി. ബാങ്കിൽ പരാതി നൽകിയതോടെ പുറത്തുവന്നത് വിദേശ പൗരൻമാർ നേതൃത്വം നൽകിയ എടിഎം തട്ടിപ്പ്. ഒന്നാം പ്രതി
തിരൂർ (മലപ്പുറം) ∙ മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളിൽ കയറി പാസ്ബുക്ക് പ്രിന്റർ മെഷീനും കാഷ് ഡിപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.
ദോഹ ∙ ബലിപെരുന്നാള്‍ പ്രമാണിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഈദിയ എടിഎം സേവനം ഇന്ന് മുതല്‍ 10 കേന്ദ്രങ്ങളില്‍ ലഭ്യമാകും. മാള്‍ ഓഫ് ഖത്തര്‍, പ്ലേസ് വിന്‍ഡം, അല്‍ വക്ര ഓള്‍ഡ് സൂഖ്, അല്‍ മിര്‍ഖാബ് മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, വെസ്റ്റ് വാക്ക്, അല്‍ഖോര്‍ മാള്‍, അല്‍മീര മൈതര്‍,
Results 1-10 of 95