Activate your premium subscription today
എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവർ ഒരു രാജ്യമാണെങ്കിൽ ലോകത്തെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായി അതു മാറും. 52 കോടിയാണ് എസ്ബിഐ ഇടപാടുകാർ. ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്. മൂന്നു പൗരൻമാരിലൊരാൾക്ക് എസ്ബിഐ അക്കൗണ്ട്. 1955 ജൂലൈ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലൂടെ ഇംപീരിയൽ ബാങ്ക് എസ്ബിഐ ആയി മാറുമ്പോൾ പ്രധാന ഉത്തരവാദിത്തമായി ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ബാങ്കിങ് സൗകര്യം ഏർപ്പെടുത്തൽ നിഷ്കർഷിച്ചിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. 22937 ബ്രാഞ്ചുകൾ അതിന്റെ സാക്ഷ്യമാണ്.
നാളെ മുതൽ വ്യക്തികൾക്ക് പാൻ കാർഡിനായി അപേക്ഷിക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സേഷന്റെ പുതിയ നിയമപ്രകാരമാണിത്. ഇതുവരെ ഏതെങ്കിലും ഒരു അംഗീകൃത ഐഡന്റിറ്റി കാർഡും ബർത്ത് സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നു.
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ കേന്ദ്രബാങ്കുകൾ കരുതൽ സ്വർണശേഖരം വർധിപ്പിക്കാൻ താൽപര്യപ്പെടുന്നതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ സെൻട്രൽ ബാങ്ക് ഗോൾഡ് റിസർവ്സ് സർവേ. സർവേയിൽ പങ്കെടുത്ത 73 സെൻട്രൽ ബാങ്കുകളിൽ 95% ബാങ്കുകളും സ്വർണവില ഉയർന്നു നിൽക്കുമ്പോഴും അടുത്ത ഒരു വർഷത്തിനുള്ളിൽ കരുതൽ സ്വർണശേഖരം വർധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
സ്വർണം പണയപ്പെടുത്തി വായ്പ എടുത്തുകഴിഞ്ഞാൽ വീണ്ടും അതിന്റെ മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ വിധി.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും (എഫ്ഡി) വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു.
വായ്പ നിരക്ക് 0.5% വെട്ടിക്കുറച്ച ആർബിഐ നടപടിയുടെ തുടർച്ചയായി പല ബാങ്കുകളും പലിശയിളവു പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ ബാങ്കിങ് മേഖലയിലെ മൊത്തം വായ്പകളിൽ 60.2 ശതമാനത്തിനു മാത്രമേ നിരക്കിളവിന്റെ പ്രയോജനം ഉടൻ ലഭ്യമാകുകയുള്ളൂ.
വായ്പക്കാരെ കാത്ത് ഇന്ത്യൻ ബാങ്കുകളിൽ കിടക്കുന്നതു 1.5 ലക്ഷം കോടി രൂപ. സാമ്പത്തിക വളർച്ചയുടെ ഗതിവേഗത്തിന്റെ കുറവ്, ഉയർന്ന പലിശ നിരക്ക്, തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥ, തൊഴിൽ ലഭ്യതയുടെ കുറവ് എന്നിവയൊക്കെയാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും ബാങ്ക് വായ്പകളിൽ നിന്ന് അകറ്റി നിർത്തുന്നത്.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കുന്നതിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് ചീഫ് ലേബർ കമ്മിഷണർ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയയ്ക്കും. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന്മേൽ കേന്ദ്രം നടപടിയെടുക്കാത്ത സ്ഥിതിക്കാണ് ചീഫ് ലേബർ കമ്മിഷണർ (സിഎൽസി) തന്നെ നേരിട്ട് ഇടപെടുന്നത്.
രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു.
മണി എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.
Results 1-10 of 130