Activate your premium subscription today
ഇപ്പോൾ ജീവിതം മുന്നോട്ടു പോകാൻ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്രെഡിറ്റ് കാര്ഡ്. പക്ഷേ അവ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില് ഉണ്ടാകാന് പോകുന്ന പ്രശ്നങ്ങള് വലുതുമായിരിക്കും. വൈകിയുള്ള പണമടയ്ക്കല് അടക്കം നിരവധി കാര്യങ്ങള് നിങ്ങളെ ബുദ്ധിമുട്ടിലേക്കു നയിക്കും. സാമ്പത്തിക പ്രശ്നങ്ങള് വരുത്തി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് ഇന്നു മുതൽ കുറയ്ക്കുന്നു. റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന്റെ ചുവടു പിടിച്ചാണ് എസ് ബിഐ നിരക്കു കുറയ്ക്കുന്നത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന
കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടേത് ഉൾപ്പെടെ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നു ലഭ്യമാകുന്ന കണക്കുകൾ വായ്പ വളർച്ച മെച്ചപ്പെടുകയാണെന്നു വ്യക്തമാക്കുന്നു. ജനുവരി – മാർച്ച് കാലയളവിൽ ബാങ്കിങ് വ്യവസായത്തിൽ പണലഭ്യത കുറവായിരുന്നിട്ടും മെച്ചപ്പെട്ട വായ്പ വളർച്ച കൈവരിക്കാൻ കഴിഞ്ഞു എന്നതാണു നേട്ടം.
5 സെന്റ് മണ്ണു വാങ്ങി അതിൽ മനസ്സിനിഷ്ടപ്പെട്ടതു പോലെ ഒരു വീട്... വർഷങ്ങളായി ഈ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണോ നിങ്ങൾ? ചിലർ സ്ഥലവും വീടും വാങ്ങുന്നത് ഒരു നിക്ഷേപം എന്ന രീതിയിലാവും. എന്നാൽ സ്ഥലം അഥവാ വസ്തു വാങ്ങാൻ ഇറങ്ങി, ഏറെ അലച്ചിലിനൊടുവിൽ ഇഷ്ടപ്പെട്ട ഒരു വസ്തു കണ്ടുകിട്ടുന്ന സമയത്താണ് റജിസ്ട്രേഷൻ നൂലാമാലകൾ മുൻപിലേക്ക് എത്തുന്നത്. അത്തരം ഘട്ടങ്ങളിൽ ജാഗ്രത അനിവാര്യം. അതിൽത്തന്നെ, ലക്ഷങ്ങൾ മുടക്കുന്ന പുരയിടം വാങ്ങുന്നയാളാവണം ഏറെ ജാഗരൂഗനാകേണ്ടത്. തട്ടിപ്പുകൾ മുതൽ അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്ന അബദ്ധങ്ങൾ വരെ നാട്ടിൽ സംഭവിക്കാറുണ്ട്. വായനക്കാരുടെ ഈ സംശയങ്ങൾക്ക് ഉത്തരം തേടിയാണ് മനോരമ ഓൺലൈൻ പ്രീമിയം റജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബിനാര് സംഘടിപ്പിച്ചത്. റജിസ്ട്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി വിശദ മറുപടി നൽകിയത് ജില്ലാ റജിസ്ട്രാറായി വിരമിച്ച അഡ്വ. കെ.ജി. ശ്രീകുമാറാണ്. ഭൂമി റജിസ്ട്രേഷനിൽ അറിയേണ്ടത് എന്തെല്ലാം? – സ്റ്റോറി പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വെബിനാറിൽ ഉയർന്ന ചോദ്യങ്ങളും അഡ്വ. ശ്രീകുമാർ നൽകിയ ഉത്തരങ്ങളും വായിക്കാം.
മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദേശീയ ദുരന്ത നിവാരണ നിയമം (എൻഡിഎംഎ) അനുസരിച്ച് വായ്പ എഴുതിത്തള്ളലിന് അടക്കം സാഹചര്യമുണ്ട്. കേരള ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളിയിട്ടുണ്ട്. മറ്റു ബാങ്കുകൾക്കും ഇത് പരിഗണിക്കാൻ കഴിയില്ലേ എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും എസ്.ഈശ്വരനും അടങ്ങിയ ബെഞ്ച് പരാമർശിച്ചു.
പ്രതീക്ഷിച്ചതുപോലെ റിസർവ് ബാങ്ക് (RBI) തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) വെട്ടിക്കുറച്ചു. എന്നാൽ, വായ്പ എടുത്ത എല്ലാവർക്കും ഈ ആനുകൂല്യം കിട്ടില്ല. റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചതിനാൽ സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയും കുറയും. ഇതു കൂടുതൽ തിരിച്ചടിയാവുക മുതിർന്ന പൗരന്മാർക്കാണ്.
മലപ്പുറം∙ പൊന്നാനി പാലപ്പെട്ടിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മരിച്ചു. പൊന്നാനി പാലപ്പെട്ടി പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് മാമിയെ മരിച്ച നിലയിൽ കണ്ടത്. പാലപ്പെട്ടി എസ്ബിഐ ബാങ്കാണ് വായ്പ തുക തിരിച്ചടക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച വീട് ജപ്തി ചെയ്തത്.
പാലോട് ∙ അഞ്ചു വർഷമായി പക്ഷാഘാതം ബാധിച്ചയാളുടെ വീടും വസ്തുവും ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക് അധികൃതർ. കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഇന്നലെ ജപ്തിക്കായി പൊലീസ് സംരക്ഷണത്തോടെ എത്തിയെങ്കിലും വീട്ടിൽ ആളില്ലാത്തതിനാൽ കിടപ്പുരോഗിയെ മാറ്റാൻ കഴിഞ്ഞില്ല. തുടർന്ന്, ജപ്തി നടപടി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി സംഘം മടങ്ങി. നന്ദിയോട് പുലിയൂർ പേയ്ക്കാമൂല ജിതേഷ് ഭവനിൽ ഭിന്നശേഷിക്കാരനും സഹകരണ സംഘത്തിലെ സെക്രട്ടറിയുമായിരുന്ന ജി.മോഹൻലാലും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്.
ഗാന്ധിനഗർ∙ വായ്പയെടുത്ത തുകയുടെ ഗഡു അടയ്ക്കാൻ വൈകിയതിന് സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരൻ ഹൃദ്രോഗിയായ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു. ആർപ്പൂക്കര പനമ്പാലത്തിനു സമീപം പാറപ്പുറത്ത് ആറാട്ടുകുന്നേൽ സുരേഷിനാണ് (55) മർദനമേറ്റത്. സംഭവത്തിൽ പള്ളം നെടുമ്പറമ്പിൽ ജാക്സൺ എൻ.മാർക്കോസിനെ (27)നെ പൊലീസ്
കുന്നുംകൈ (കാസർകോട്) ∙ വായ്പയ്ക്ക് ഈട് വീടാണെങ്കിൽ, ജപ്തി ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കാറ്റിൽപറത്തി വീട്ടിൽ ആളില്ലാത്ത സമയത്ത് കേരള ബാങ്കിന്റെ ജപ്തി. കിനാനൂർ കരിന്തളം പഞ്ചായത്തിലാണ് 70 വയസ്സുള്ള ജാനകിയും ചെറിയ പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ വീട്ടിൽനിന്നു പുറത്താക്കിയത്. ജാനകിയുടെ
Results 1-10 of 370