Activate your premium subscription today
‘ഇന്ത്യ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. അതിനാൽ ഇപ്പോഴത്തെ വിപണി ഇടിവിൽ ആശങ്കപ്പെടേണ്ടതില്ല. ഓഹരിയിൽ നിക്ഷേപം തുടരുക, മധ്യകാല ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കും.’ പറയുന്നത് ബിഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി. ‘‘ഓഹരിവിപണി കയറുന്നതും ഇറങ്ങുന്നതും സ്ഥിരം സംഭവമാണ്. തികച്ചും സ്വാഭാവികം. വർഷങ്ങളായി അതുതന്നെയാണു സംഭവിക്കുന്നത്. ഒരു നിശ്ചിത സമയത്ത് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ ആർക്കുമാകില്ല. അതിനാൽ ഇപ്പോഴത്തെ ഇടിവ് എന്നുവരെയെന്നോ സൂചികകൾ എന്നു തിരിച്ചുകയറുമെന്നോ പറയാൻ എനിക്കുമാകില്ല’’– സുന്ദരരാമൻ രാമമൂർത്തി പറയുന്നു. ‘‘സാധാരണ നിക്ഷേപകർ നോക്കേണ്ടത് ഓഹരിവിപണിയുടെ അടിസ്ഥാനമായ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമാണോ അല്ലയോ എന്നാണ്. ഇന്ത്യ സാമ്പത്തികമായി ഇപ്പോൾ...’’
ഇന്ത്യൻ ഓഹരി വിപണികൾക്ക് 2024ൽ 16 പൊതു അവധി ദിനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2025ൽ കാത്തിരിക്കുന്നത് 14 ദിനങ്ങൾ. മഹാശിവരാത്രി മുതൽ ക്രിസ്മസ് വരെ നീളുന്ന അവധി ദിനങ്ങളുടെ പട്ടിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പുറത്തുവിട്ടു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
മുംബൈ∙ മുൻനിര 500 കമ്പനികളുടെ ഓഹരികളിലേക്കു കൂടി ടി+0 സൗകര്യം വ്യാപിപ്പിച്ച് വിപണി നിയന്ത്രകരായ സെബി. ഓഹരി വ്യാപാരം നടത്തുന്ന ദിവസം തന്നെ പണം ട്രേഡിങ് അക്കൗണ്ടിലെത്തുന്നതാണ് ടി+0 സംവിധാനം. കഴിഞ്ഞ മാർച്ചിൽ 25 ഓഹരികളിൽ ഇത് ഏർപ്പെടുത്തിയിരുന്നു. എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങൾക്കും ഓപ്ഷനൽ ടി+0
കൊച്ചി∙ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ 32–ാം നോൺ- കൺവർട്ടിബിൾ ഡിബഞ്ചർ (ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം) പബ്ലിക് ഇഷ്യൂ തുടങ്ങി. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ് വിപണിയിൽ എത്തുന്നത്. ഡിസംബർ 6 വരെയാണ് കടപ്പത്രങ്ങൾക്കായി അപേക്ഷിക്കാനാവുക. വിവിധ കാലാവധികളിലായി 8
മുംബൈ∙ ആഴ്ചകൾ നീണ്ട ഇടിവിനു ശേഷം കഴിഞ്ഞ 2 വ്യാപാര ദിവസങ്ങളായി ഓഹരി വിപണിയിൽ നടക്കുന്ന മുന്നേറ്റത്തിൽ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ വർധന 14.20 ലക്ഷം കോടി രൂപ. വിപണി സൂചികകൾ 4 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഇന്നലത്തെ മുന്നേറ്റത്തോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 80,000 നിലവാരം
ബിഎസ്ഇയുടെ( ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ ഏഷ്യാ ഇൻഡക്സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ സൂചിക " ബിഎസ്ഇ സെലക്ട് ഐപിഒ " ആരംഭിച്ചു. ഈ സൂചിക പുതുതായി ലിസ്റ്റ് ചെയ്തതോ വിഭജിക്കപ്പെട്ടതോ ആയ കമ്പനികളെ ട്രാക്ക് ചെയ്യും. ബിഎസ്ഇയിൽ പുതുതായി ലിസ്റ്റ് ചെയ്ത ഓഹരികളുടെ പ്രകടനം
അദാനി ഗ്രീൻ എനർജി, ജിഎംആർ എയർപോർട്സ് ഇൻഫ്ര, അദാനി പവർ എന്നിവയുടെ വെയിറ്റേജ് കുറയും. സൂചികയിലേക്ക് പുതുതായി അദാനി എനർജി സൊല്യൂഷൻസും എത്തിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കുറി ഇടംനേടാൻ കമ്പനിക്കായില്ല.
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.
രണ്ടാഴ്ചയോളം നീണ്ട ബുൾറണ്ണിന് വിരാമമിട്ടു കൊണ്ട് വെള്ളിയാഴ്ച ഒരു ശതമാനത്തിന് മുകളിൽ വീണ് സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചനഷ്ടം രണ്ട് ശതമാനത്തോളമാണ്. സെൻസെക്സ് ആയിരം പോയിന്റിന് മുകളിൽ വീണ വെള്ളിയാഴ്ച മാത്രം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി
Results 1-10 of 86