Activate your premium subscription today
മറ്റു പേസ്റ്റുകളെ അപേക്ഷിച്ച് ഈ പേസ്റ്റ് പകുതിയെടുത്താൽ മതി: പണ്ട് ഒരു ടൂത്ത്പേസ്റ്റ് ബ്രാൻഡ് ഇങ്ങനെയൊരു പരസ്യവുമായി വന്നത്രേ. സ്വാഭാവികമായും മറ്റു പേസ്റ്റുകളുടെ വിൽപന ഇടിഞ്ഞു. ഈ പേസ്റ്റിന്റെ വിൽപന കുത്തനെ വർധിക്കുകയും ചെയ്തു. പക്ഷേ, ആ കുതിപ്പ് അധികകാലം നീണ്ടില്ല. പേസ്റ്റ് പകുതിയെടുത്താൽ മതി എന്നായിരുന്നല്ലോ പരസ്യവാചകം. അതുകൊണ്ട് ആദ്യം വിൽപന കൂടിയെങ്കിലും പേസ്റ്റിന്റെ ഉപയോഗം ആളുകൾ പകുതിയായി കുറച്ചിരുന്നു. അതാണു പിന്നീട് ആ പേസ്റ്റിനും അടിയായത്. അതു മറികടക്കാൻ എന്താണ് പോംവഴിയെന്ന് ആ പേസ്റ്റിന്റെ ആൾക്കാർ തല പുകഞ്ഞു. ഒടുവിൽ ഒരാൾ ഒരു ഐഡിയയുമായി വന്നു: പേസ്റ്റ് ട്യൂബിന്റെ വാവട്ടം അൽപം വർധിപ്പിക്കുക. അപ്പോൾ പേസ്റ്റ് പകുതി (നീളത്തിൽ) എടുത്താലും പഴയ അളവുതന്നെ പുറത്തുചാടും. സംഗതി സോൾവ്ഡ്. ഇതു നടന്ന സംഭവമാണെന്നു കരുതേണ്ടതില്ല, പകരം ഒരു വെല്ലുവിളിയുണ്ടായാൽ അതു പരിഹരിക്കാനുള്ള ബിസിനസുകാരുടെ മിടുക്കിനെപ്പറ്റി വിശദീകരിക്കുന്ന രസികൻ മിനിക്കഥയായി വായിച്ചാൽ മതി. എന്തായാലും ബിസിനസുകാരുടെ ഇത്തരം മിടുക്കുകളെപ്പറ്റി ആർക്കും തർക്കമില്ലല്ലോ? എന്നാലും ബുദ്ധിജീവികൾ എന്നു പറയുമ്പോൾ നമ്മളാരും ബിസിനസുകാരെ അക്കൂട്ടത്തിൽപെടുത്താറില്ല.
ടൂറിസം രംഗത്ത് കേരളത്തിന് മുന്നിലുള്ളത് വൈവിധ്യമാർന്ന സാധ്യതകളാണെന്ന് സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ. മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിലെ ‘ട്രെൻഡിങ് ബിസിനസസ് ഇൻ ട്രാവൽ സെക്ടർ’ എന്ന സെഷനിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
കൊച്ചി ∙ ഒരു ക്ലിനിക്കിൽ നിന്ന് 26,000 കോടി രൂപ വിറ്റുവരവുള്ള രാജ്യത്തെ മുൻനിര ആശുപത്രി സംരംഭമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയ കഥ പറഞ്ഞ് ഗ്രൂപ്പിന്റെ ഡയറക്ടർ അനൂപ് മൂപ്പൻ. കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ൽ സംസാരിക്കുമ്പോഴാണ് അനൂപ് മൂപ്പൻ ആസ്റ്റർ ഗ്രൂപ്പിന്റെ വിജയകഥയ്ക്ക് പിന്നിലെ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാജ്യത്തിനകത്തും പുറത്തും വിജയക്കൊടി പാറിച്ച മുൻനിര ബിസിനസ് നായകർ, സ്വന്തം സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലേക്കു കൈപിടിച്ചു നടത്താൻ ആഗ്രഹിക്കുന്ന ചെറുകിട സംരംഭകർ, ഒപ്പം ലോകം കീഴടക്കുന്ന സ്റ്റാർട്ടപ്പുകൾ സ്വപ്നം കാണുന്ന ന്യൂ ജെൻ തലമുറയും.
ബീറ്റ് ദ് ട്രാഫിക്! വൻ നഗരങ്ങളിൽ അതൊരു മിടുക്കാണ്. എന്നു വച്ചാൽ കാലത്തേ എട്ടര മുതൽ റോഡാകെ ബ്ളോക്ക് ആകും മുമ്പ് ഓഫിസിലേക്ക് പോവുക. നേരത്തേ ഓഫിസിലെത്തിയാൽ വൈകിട്ട് അഞ്ചുമണിത്തിരക്ക് തുടങ്ങും മുമ്പേ ഇറങ്ങി വീടുപിടിക്കുന്നു. രാവിലെ താമസിച്ചു വരുന്നവർ തിരക്കൊഴിഞ്ഞിട്ട് രാത്രി വീട്ടിലേക്ക് പോകും.
ഒരു ഉണർവിന് ഇടയ്ക്കിടെ കാപ്പിയോ, ചായയോ കുടിക്കുന്നവരാണ് മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ ഇപ്പോൾ കാപ്പിയും, ചായയും ഉണ്ടാക്കുമ്പോൾ എത്ര പൊടി കൂട്ടിയിട്ടാലും വേണ്ട കടുപ്പം വരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഒരു കപ്പ് കാപ്പിക്ക് എന്ന് കമ്പനികൾ നിർദേശിക്കുമ്പോൾ രണ്ടു
കൊച്ചി ∙ ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള് അവതരിപ്പിക്കാന് വിദ്യാര്ത്ഥികള്ക്ക് മികച്ച അവസരമൊരുക്കി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര് - 2025. പ്ലസ്ടു, കോളജ് വിദ്യാര്ത്ഥികള്ക്കായാണ് 'സ്പീക്ക് ഫോര് ഫ്യൂച്ചര്' മത്സരം
ഞങ്ങൾക്കു വേണ്ടത് ലവൽ പ്ളേയിങ് ഫീൽഡ്! ബോംബെ ക്ലബ്ബ് എന്നറിയപ്പെട്ട മുൻതലമുറ വ്യവസായ ശിങ്കങ്ങളെല്ലാം തൊണ്ണൂറുകളുടെ തുടക്കത്തിൽ മൻമോഹൻ സിങിനോട് ആവശ്യപ്പെട്ടിരുന്നതാണിത്. നിരപ്പായ കളിസ്ഥലം എന്നു വച്ചാൽ വിദേശ ബ്രാൻഡുകൾ പുത്തൻ ടെക്നോളജിയുമായി ഇന്ത്യയിൽ വന്നാൽ ഞങ്ങളുടെ കമ്പനികളെ വിഴുങ്ങും, അതുകൊണ്ട്
പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ്
സ്ഥിരമായി എത്തുന്ന ഉപഭോക്താവിനെ പെട്ടെന്നൊരു ദിവസം കാണാതായാൽ വിട്ടുകളയരുത്. അന്വേഷിക്കുകതന്നെ വേണം. ഉപഭോക്താക്കളെ നിലനിർത്തുന്നതിനെക്കാൾ 80 ശതമാനത്തിലധികം ചെലവ് കൂടുതലാണ് പുതിയവരെ എത്തിക്കാൻ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുവാൻ ആവശ്യമായ മാർക്കറ്റിങ്
Results 1-10 of 405