Activate your premium subscription today
വിദ്യാഭ്യാസ ടെക്നോളജി പ്ലാറ്റ്ഫോമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ എക്സിൽ (ട്വിറ്റർ) അക്കൗണ്ട് ആരംഭിച്ചു. കഴിഞ്ഞ 20 വർഷത്തെ കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കുന്ന ആദ്യ ട്വീറ്റുമായാണ് ബൈജുവിന്റെ ചുവടുവയ്പ്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 158.9 കോടി രൂപയ്ക്ക് ബിസിസിഐയുമായി ഒത്തുത്തീർപ്പുണ്ടാക്കിയ വ്യവസ്ഥ അംഗീകരിച്ചാണ് ട്രൈബ്യൂണൽ ബൈജൂസിനെതിരായ പാപ്പരത്ത നടപടി ഒഴിവാക്കിയത്.
ന്യൂഡൽഹി∙ പ്രമുഖ എജ്യൂ–ടെക് കമ്പനി ബൈജൂസിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ ചോദ്യം ചെയ്ത് ബൈജൂസിന് പണം കടം നല്കിയവര് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ബൈജൂസ്–ബിസിസിഐ ഒത്തുതീര്‍പ്പ് അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി.
2022ൽ 2,200 കോടി ഡോളർ (ഏകദേശം 1.78 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന സ്ഥാപനമാണ് ബൈജൂസ്. സാമ്പത്തിക പ്രതിസന്ധി മുറുകിയതോടെ നിക്ഷേപകർ മൂല്യം വെട്ടിത്താഴ്ത്തി. നിലവിൽ മൂല്യം പൂജ്യമാണെന്ന് ബൈജൂ രവീന്ദ്രൻ തന്നെ സമ്മതിക്കുന്നു.
എജ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ യുഎസ് ആസ്ഥാനമായ വായ്പാദാതാക്കൾക്ക് പിന്നാലെ നിക്ഷേപക സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു. ബൈജൂസിലെ ഭരണ നടപടിക്രമങ്ങളിലെ കെടുകാര്യസ്ഥത, സാമ്പത്തിക പൊരുത്തക്കേടുകൾ, പണം തിരിമറി, ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ തേടിയാണ് നിക്ഷേപകരും
ന്യൂഡൽഹി ∙ ബൈജൂസിന് പാപ്പരത്ത നടപടികളിൽ നിന്നു രക്ഷപ്പെടാനായി വായ്പ നൽകിയവരുടെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് യോഗം ചേരുന്നതു തടയണമെന്ന ആവശ്യം തള്ളി. ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും നൽകിയ ആവശ്യം തള്ളിയ കോടതി, ഹർജി 27ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി.
യുഎസിൽ നിന്നുള്ള വായ്പ വകമാറ്റിയാണ് ബൈജൂസ് ബിസിസിഐയുമായുള്ള കേസ് ഒത്തുതീർത്തതെന്നാണ് വായ്പാദാതാക്കളുടെ വാദം. കേസുകളാണ് ശമ്പള വിതരണത്തെ ബാധിക്കുന്നതെന്ന് കാട്ടി സിഇഒ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് കത്ത് അയച്ചു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമവിധിയുണ്ടാകുംവരെ ഒത്തുത്തീർപ്പു പ്രകാരമുള്ള 158.9 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
പാപ്പർ നടപടി ഒഴിവായതോടെ ബൈജൂസിന്റെ നിയന്ത്രണം വീണ്ടും കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് തിരികെ കിട്ടിയിരുന്നു. ഇതിനെതിരെയാണ് വായ്പാദാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
ബിസിസിഐക്ക് വീട്ടാനുള്ള 158.90 കോടി രൂപ നൽകുമെന്ന് ബൈജൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രന്റെ അഭിഭാഷകർ ട്രൈബ്യൂണലിൽ വ്യക്തമാക്കി. ബൈജൂസിലെ തന്റെ ഓഹരികൾ വിറ്റഴിച്ചതുവഴി കിട്ടിയ വ്യക്തിഗത പണത്തിൽ നിന്നാണ് കുടിശിക വീട്ടുക.
Results 1-10 of 59