Activate your premium subscription today
രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ്
കൊച്ചി: പേഴ്സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോമായ 'എസ്ഐബി ക്വിക്ക്പിഎല്‍' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും.
ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ, ചെറുസംരംഭങ്ങൾക്കായി വായ്പ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ. ബംഗ്ലാദേശിലാണ് ആരംഭിച്ചതെങ്കിലും മൈക്രോ ഫിനാൻസ് മേഖല വളർച്ച പ്രാപിച്ചത് ഇന്ത്യയിലാണ്. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ
മുംബൈ ∙ ‘സാമ്പത്തിക അച്ചടക്കം’ സൂചിപ്പിക്കുന്ന സിബിൽ സ്കോർ കുറവാണെന്ന കാരണത്താൽ യുവാവിന്റെ കല്യാണം മുടങ്ങി. അകോള ജില്ലയിലെ മുർതിസാപുരിലാണു സംഭവം. വരന്റെ പേരിൽ എടുത്ത പല വായ്പകളും കൃത്യമായി തിരിച്ചടച്ചിട്ടില്ലെന്നു പ്രതിശ്രുത വധുവിന്റെ വീട്ടുകാർ സിബിൽ സ്കോർ പരിശോധിച്ചപ്പോൾ മനസ്സിലായി. ഈ സാമ്പത്തിക ബാധ്യത ഭാവിയിൽ പ്രശ്നമാകുമെന്നു പെൺകുട്ടിയുടെ അമ്മാവൻ നിലപാട് എടുത്തതോടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറുകയായിരുന്നു.
കല്യാണാലോചനയുടെ ഭാഗമായി ജാതകപ്പൊരുത്തം നോക്കുന്നത് പതിവ്. ഇപ്പോഴിതാ, മഹാരാഷ്ട്രയിൽ ‘സിബിൽ സ്കോർ’ പൊരുത്തം നോക്കിയപ്പോൾ വരന്റെ അവസ്ഥ തീരെ മോശം. ഫലമോ, വിവാഹം വേണ്ടെന്നു വച്ച് വധുവിന്റെ കുടുംബം.
സുഹൃത്തിന്റെ നിര്‍ത്താതെയുള്ള ഫോണ്‍വിളി. പതിവില്ലാത്തതാണ്. ഒരിക്കല്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍ തിരിച്ചുവിളിക്കുന്നതുവരെ കാത്തിരിക്കുന്ന ക്ഷമാശീലന്‍. സദ്ഗുണസമ്പന്നന്‍. ഇതിപ്പോള്‍ പലവട്ടമായി. മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയയുടന്‍ തിരിച്ചുവിളിച്ചു. അത്യാവശ്യമായി 50000 രൂപ വേണം അപ്പോള്‍ തന്നെ
സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളും അൽപം സ്മാര്‍ട്ട്നെസും ഉണ്ടെങ്കിൽ കഥമാറും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റി സുരക്ഷിതമായി ജീവിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും കൈവരിക്കാനിതിലൂടെ സാധിക്കും കൃത്യമായ പദ്ധതികള്‍ വേണം വ്യക്തമായി
ധന സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പ, അടച്ചു തീർത്താലും ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിങ് പുതുക്കി നൽകാതിരിക്കുന്നത് അവരുടെ സൽപ്പേരിനെ ബാധിക്കുന്നതിനാൽ സിബിൽ സ്കോർ തിരുത്തി നൽകണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ
Results 1-10 of 79