Activate your premium subscription today
ഇരിങ്ങാലക്കുട ∙ ‘മൂന്നു വർഷം ബാങ്കിൽ കയറിയിറങ്ങി. നിരന്തരം സമരം ചെയ്തു. എന്നിട്ടും 60 ലക്ഷത്തിലേറെ രൂപ ഇനിയും ലഭിക്കാനുണ്ട്.’ – കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചതറിയുമ്പോഴും ആശ്വാസം അകലെയെന്ന തിരിച്ചറിവോടെ ജോഷി പറയുന്നു. തട്ടിപ്പുകാർ ഇ.ഡി കുറ്റപത്രത്തിലുണ്ടെങ്കിലും അതിന്റെ പങ്കുപറ്റിയവരിൽ പലരും കാണാമറയത്തു സുരക്ഷിതരാണെന്നും മാപ്രാണം വടക്കേത്തല ജോഷി പറഞ്ഞു.
നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപത്തിന് നൽകിവരുന്ന പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. കേരള ബാങ്ക് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പരിഷ്കരിച്ചതിനു പിന്നാലെയാണ് സഹകരണസംഘങ്ങളും ബാങ്കുകളും പലിശ നിരക്കു കുറച്ച് സഹകരണ റജിസ്ട്രാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്തു പല സഹകരണ ബാങ്കുകളിലുമുണ്ടായ ക്രമക്കേടുകൾ ആശങ്കയോടെയും നടുക്കത്തോടെയും തുടർച്ചയായി കേട്ടുകൊണ്ടിരിക്കുകയാണ് കേരളം. ഏറ്റവുമൊടുവിലായി, വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില സഹകരണ ബാങ്കുകളിൽ നടന്ന നിയമനക്കോഴയുടെ അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ കിട്ടാക്കടം 50,000 കോടി കവിയുന്നു. വായ്പ നൽകിയ 17,148.7 കോടി രൂപ 15 കൊല്ലത്തിലേറെയായി കുടിശികയായതിന്റെ പലിശയും പിഴപ്പലിശയും കൂടി ചേർന്നാണിത്. വായ്പ നൽകിയതിൽ 140005.72 കോടി രൂപയും അതിന്റെ പലിശയും കേസിൽ വിധിയായി ജപ്തി മുടങ്ങിക്കിടക്കുന്നതാണ്.
കട്ടപ്പന∙ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു പണത്തിനായി പലതവണ ബാങ്കില്‍ കയറിയിറങ്ങിയെന്ന് ഭാര്യ മേരിക്കുട്ടി. മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചത് ഈ ബാങ്കിലാണ്. ചികിത്സ ആവശ്യത്തിനുള്ള പണത്തിനായാണ് ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നും മേരിക്കുട്ടി പറഞ്ഞു.
കട്ടപ്പന∙ കട്ടപ്പനയിലെ സഹകരണ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി വി.ആർ.സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. ഇയാൾ റൂറൽ ഡെവലപ്മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് കൂടിയാണ്.
കോഴിക്കോട് ∙ ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത മുന്നണിക്ക്. 11 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്. മുഴുവൻ സീറ്റുകളിലും വിമത മുന്നണി വിജയിച്ചു. വിജയിച്ചവരിൽ 7 പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മത്സരിച്ചത്. ബൂത്ത് നമ്പർ 21, 22, 23 എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണിയില്ല. ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഇത് എണ്ണാതെ മാറ്റിവച്ചത്.
തിരുവനന്തപുരം∙ ആകെ നിക്ഷേപത്തിന്റെ 20% തുക കരുതൽ ധനമായി സൂക്ഷിക്കണമെന്നും ബാക്കി മാത്രമേ വായ്പ നൽകാവൂ എന്നും സഹകരണ ബാങ്കുകൾക്ക് കർശന നിർദേശം. കാലാവധി പൂർത്തിയായ നിക്ഷേപത്തുക പൂർണമായും മറ്റു നിക്ഷേപങ്ങളുടെ 20%വും ബാങ്കിൽ സൂക്ഷിക്കണമെന്ന് നിലവിലെ സഹകരണ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെങ്കിലും
ദേശീയ സഹകരണ നയം സംബന്ധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം വിരൽചൂണ്ടുന്നത് ഗുജറാത്ത് മോഡലിലേക്കെന്നു സൂചന. നയം തയാറാക്കാൻ 2022 സെപ്റ്റംബറിൽ സമിതി ഉണ്ടാക്കിയിരുന്നു. കേന്ദ്ര സഹകരണമന്ത്രി കൂടിയായ അമിത് ഷാ പ്രത്യേക താൽപര്യമെടുത്ത് ഗുജറാത്തിലെ ബനാസ്കന്ത, പഞ്ച്മഹൽ ജില്ലകളിൽ സഹകരണ നയത്തിന്റെ പൈലറ്റ് പ്രോജക്ടും നടപ്പാക്കിക്കഴിഞ്ഞു.
Results 1-10 of 52