Activate your premium subscription today
ഇസ്രയേൽ അനുകൂല ഹാക്കർമാർ ഇറാനിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ നോബിടെക്സിൽ നിന്ന് 9 കോടി ഡോളറിലേറെ ചോർത്തിയതായി റിപ്പോർട്ട്. ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ‘ഗോഞ്ചേഷ്കെ ദരാൻഡെ’, കമ്പനിയുടെ സോഴ്സ് കോഡും ചോർത്തി.
ഒരു ഡോളർ സ്വന്തമാക്കാൻ പകരം 85 രൂപ കൊടുത്താൽ മതി. പക്ഷേ, മറ്റൊരു നാണയം സ്വന്തമാക്കാൻ 92 ലക്ഷം രൂപ നൽകണമെങ്കിലോ? ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ (ഡിജിറ്റൽ കറൻസി) ഇന്നത്തെ (ജൂൺ 16) മൂല്യം അത്രയുമാണ്. ക്രിപ്റ്റോ കറൻസിയെന്ന പേരിനൊപ്പം ഉയർന്നുകേൾക്കുന്നതിലേറെയും തട്ടിപ്പുകളുടെ വാർത്തകളാണെങ്കിലും ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ വിശ്വസനീയമാണോ? ഇവ വാങ്ങുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാകുമോ? വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവ് ഉൾപ്പെടെയുള്ളവർ നിയമലംഘകരും തട്ടിപ്പുകാരുമായി മാറുന്നത് എങ്ങനെയാണ്? ബിറ്റ്കോയിൻ വാങ്ങുന്നതും വിൽക്കുന്നതും എങ്ങനെയാണ്?
ഇന്ത്യയിൽ ബിറ്റ്കോയിൻ വ്യാപാരം ഹവാല ബിസിനസിന്റെ ഒരു പരിഷ്കൃത രീതി പോലെയാണെന്ന് സുപ്രീം കോടതി. വെർച്വൽ കറൻസികൾക്ക് ഇതുവരെ വ്യക്തമായ നിയമങ്ങൾ രൂപീകരിക്കാത്തതിന് കേന്ദ്രത്തെ കോടതി വിമർശിച്ചു. നിയമവിരുദ്ധ ബിറ്റ്കോയിൻ വ്യാപാരത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശൈലേഷ് ബാബുലാൽ
തിരുവനന്തപുരം ∙ യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്സേജ് ബെസിയോകോവ് (46) ആണു വര്‍ക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ്.
ക്രിപ്റ്റോയിലൂടെ വലിയ മുന്നേറ്റം നേടിയ പല ക്രിപ്റ്റോ ശതകോടീശ്വരൻമാരുംദുരൂഹസാഹചര്യങ്ങളിൽ മരണപ്പെട്ടിരുന്നു. ഫെർനാണ്ടോ പെരെസ് അൽഗാബ,നിക്കോളായ് മുഷീഗിയാൻ, ജാവിയർബയോസ്ക,ഡോ.ജോൺ ഫോർസിത്ത് തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇത്തരത്തിൽ ഏറ്റവും കുപ്രസിദ്ധമാ മരണമാണ് മിർസിയ പോപെസ്കുവിന്റേത്.കോസ്റ്ററിക്കയിലെ
അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനെ തുടർന്ന് ക്രിപ്റ്റോ കറൻസി ആസ്തികൾ കുതിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ചൈനയിൽ നിന്നുള്ള 'ഡീപ് സീക്' ശ്രദ്ധ ആകർഷിച്ചതോടെ ക്രിപ്റ്റോ കറൻസികൾ ഒന്ന് പതുങ്ങി ഉൾവലിഞ്ഞിരുന്നു. ഇനിയും ക്രിപ്റ്റോ കറൻസികൾ പിടിവിട്ടു ഉയരില്ലേ എന്ന ആശങ്കയിലാണ് നിക്ഷേപകർ. അമേരിക്ക
അമേരിക്കയെ ലോകത്തിൻ്റെ ക്രിപ്റ്റോകറൻസി തലസ്ഥാനമാക്കി മാറ്റുമെന്ന് പറഞ്ഞ പ്രസിഡൻ്റ് ട്രംപ്, സ്വന്തം പേരിലും, ഭാര്യയുടെ പേരിലും പുതിയ മീം നാണയങ്ങൾ അവതരിപ്പിച്ചു. ട്രംപ്, മെലാനിയ നാണയങ്ങൾ സ്ഥാനാരോഹണ ദിനമായ ഇന്നലെ കുതിച്ചുയർന്നിരുന്നു. നർമ സ്വഭാവമുള്ള ഒരു ക്രിപ്റ്റോ കോയിൻ ആണ് മീം കോയിൻ
ജനുവരി 3നു ബിറ്റ്കോയിൻ പതിനാറാമത്തെ ജന്മദിനം ആഘോഷിച്ചു. ഉദയം ചെയ്തതിൽ പിന്നെ നിൽക്കാത്ത ഓട്ടത്തിലായിരുന്നു ബിറ്റ്കോയിൻ. പരമ്പരാഗത നിക്ഷേപ മാർഗങ്ങളെയെല്ലാം പിന്തള്ളി ആദായത്തിലും ബിറ്റ് കോയിൻ ബഹുദൂരം മുന്നിലെത്തി. 2009 മുതൽ 2025 ന്റെ ആരംഭം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ബിറ്റ് കോയിൻ ആദായം 28241
ജൂൺ 2016. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തോടു ചേർന്ന വിശാലമായ അറീന കാണികളെക്കൊണ്ടു നിറഞ്ഞൊഴുകിയ സായാഹ്നം. ആടയാഭരണങ്ങളുടെ ആർഭാടത്തോടെയും ആകർഷകമായ ആകാരസൗഷ്ഠവത്തോടെയും വേദിയിലേക്ക് അവൾ കടന്നുവരുമ്പോൾ അറീനയെ പ്രകമ്പനംകൊള്ളിച്ച് ആരാധകസഹസ്രത്തിന്റെ ഹർഷാരവം. അതു റൂജയായിരുന്നു. ഞൊടിയിടയിൽ കോടികൾ നേടിയും, കോടികൾ നേടാമെന്ന പ്രലോഭനത്തിലൂടെ ലോകമെങ്ങുമായി ലക്ഷങ്ങളെ ആരാധകരായും അനുയായികളായും മാറ്റുകയും ചെയ്ത ‘ക്രിപ്റ്റോകറൻസി ക്വീൻ’. റൂജ ഇഗ്നാതോവ സ്വന്തം നിലയിൽ വിളംബരം ചെയ്തതാണ് അതിനോടകം പ്രചാരത്തിലായിക്കഴിഞ്ഞ ‘ക്രിപ്റ്റോ ക്വീൻ’ എന്ന വിശേഷണം. റൂജ ജന്മം നൽകിയ ‘വൺകോയിൻ’ എന്ന ക്രിപ്റ്റോകറൻസിയിൽ വിശ്വാസമർപ്പിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച സദസ്യർക്കു കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു അന്ന് അവരിൽനിന്നുണ്ടായ വാഗ്ദാനങ്ങൾ. ‘രണ്ടു വർഷത്തിനപ്പുറം ബിറ്റ്കോയിനെപ്പറ്റി സംസാരിക്കാൻ ആരുമുണ്ടാകില്ല’ എന്നുപോലും പ്രവചിച്ച റൂജ ‘ബിറ്റ്കോയിൻ കില്ലർ’ എന്നാണു വൺകോയിനെ വിശേഷിപ്പിച്ചത്.
തിരുവനന്തപുരം ∙ ക്രിപ്റ്റോ കറൻസി വഴിയുള്ള സാമ്പത്തിക കൈമാറ്റം അറിയിക്കുന്ന നിരീക്ഷണ ടൂൾ ‘ചെയിൻ അനാലിസിസ്’ 45 ലക്ഷം രൂപയ്ക്കു കേരള പൊലീസ് സ്വന്തമാക്കി. പണം ക്രിപ്റ്റോയിലേക്കു മാറ്റിയാൽ തിരികെ കിട്ടാത്ത സ്ഥിതിക്കും മാറ്റം വരും. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവയാണ് ഈ ടൂൾ ഉപയോഗിക്കുന്നത്.
Results 1-10 of 60