Activate your premium subscription today
സെപ്റ്റംബർ 30ന് ശേഷം എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ട് ലഭിക്കില്ലെന്ന സമൂഹമാധ്യമ സന്ദേശങ്ങൾ വ്യാജം. ഏപ്രിൽ അവസാനം റിസർവ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനമാണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നത്. നിത്യജീവിതത്തിൽ കാര്യമായി ഉപയോഗിക്കുന്ന 100, 200 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഏപ്രിൽ 28ന് ഇറക്കിയ വിജ്ഞാപനം.
ധാക്ക ∙ ബംഗ്ലദേശ് കറന്‍സി നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവും മുന്‍പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാന് പുറത്ത്. രാജ്യംവിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാൻ. ഹസീനയുടെ പുറത്താക്കലിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ന്യൂഡൽഹി ∙ കറൻസി അച്ചടിക്കാനുള്ള ചെലവിൽ ഒരു വർഷത്തിനിടെ 25% വർധനയുണ്ടായി എന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2023–24ൽ 5,101 കോടി രൂപയായിരുന്ന ചെലവ് കഴിഞ്ഞ വർഷം 6,373 കോടിയായി. വിനിമയത്തിലുള്ള കറൻസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 6 ശതമാനവും മൂല്യത്തിൽ 5.6 ശതമാനവും വർധനയുണ്ടായി.
നെടുമ്പാശേരി ∙ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. മൂവാറ്റുപുഴ സ്വദേശി ഗീതയാണ് 500 സൗദി റിയാലിന്റെ 400 കറൻസിയുമായി (2 ലക്ഷം സൗദി റിയാൽ) പിടിയിലായത്. വ്യാഴാഴ്ച രാത്രി ദുബായിലേക്ക് പോകാനെത്തിയതാണ് ഇവർ.സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിലെ ഉദ്യോഗസ്ഥർ ചീഫ് കമ്മിഷണർ എസ്.കെ.റഹ്മാന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ എത്തിയാണ് ഇവരെ പിടികൂടിയത്.
അമേരിക്കയുടെ കടം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ, കമ്മി കുതിച്ചുയരുകയാണെങ്കിൽ, ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികൾ കാരണം ഡോളറിന് ലോക കരുതൽ കറൻസി പദവി നഷ്ടപ്പെടുമെന്ന് ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക് നിക്ഷേപകർക്കുള്ള വാർഷിക കത്തിൽ മുന്നറിയിപ്പ് നൽകി. "പതിറ്റാണ്ടുകളായി ലോകത്തിന്റെ കരുതൽ ധനമായി
അബുദാബി∙ യുഎഇയിൽ നൂറിന്റെ 'പെടപെടയ്ക്കുന്ന' പുതിയ നോട്ട്. യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ)ആണ് 100 ദിർഹത്തിന്റെ പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയത്. പോളിമർ കൊണ്ടാണ് റോസ് നിറത്തിലുള്ള ഈ കറൻസി നിർമിച്ചിരിക്കുന്നത്.
ദോഹ ∙ റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും.
റിസർവ് ബാങ്ക് 50 രൂപയുടെ പുത്തൻ നോട്ട് ഉടൻ പുറത്തിറക്കും. മഹാത്മ ഗാന്ധി (ന്യൂ) സീരിസിലാണ് പുതിയ നോട്ടും എത്തുകയെന്നും ഇതിൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും ഉണ്ടാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.
ഹെനൻ∙ ജീവനക്കാർക്ക് 11 മില്യൻ സിംഗപ്പുർ ഡോളർ (70 കോടി രൂപ) ബോണസ് പ്രഖ്യാപിച്ച് ചൈനീസ് ക്രെയ്ൻ കമ്പനി. ഒരു നിബന്ധന മാത്രമാണ് ചൈനയിലെ ഹെനനിലുള്ള ഹെനൻ മൈനിങ് ക്രെയ്ൻ കമ്പനി വച്ചത് – 15 മിനിറ്റിനുള്ളിൽ മേശയിൽ നിരത്തിയിട്ട കറൻസി നോട്ടുകളിൽ എടുക്കാവുന്നത് അത്രയും വീട്ടിൽ കൊണ്ടുപോകാം. ഇതിന്റെ വിഡിയോ ചൈനീസ് സമൂഹമാധ്യമങ്ങളായ ഡൗയിൻ, വെയ്ബോ എന്നിവിടങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.
Results 1-10 of 108