Activate your premium subscription today
ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ തോത് 3 ശതമാനത്തിനു താഴേക്കിറങ്ങിയതു സമ്പദ്വ്യവസ്ഥയുടെ ഗണ്യമായ വളർച്ചയ്ക്കു സാഹചര്യമൊരുക്കും. ഉപഭോഗ വളർച്ച, പലിശ ഇളവ്, വേതനക്രമീകരണം തുടങ്ങി നിക്ഷേപാവസരങ്ങളുടെയും തൊഴിലവസരങ്ങളുടെയും വർധന ത്വരിതപ്പെടുത്താനുതകുന്ന കാലാവസ്ഥയാണു സംജാതമായിരിക്കുന്നത്.
പ്രവചനങ്ങൾ ഏറക്കുറെ ശരിവച്ച് കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇന്ത്യക്ക് 6.5% ജിഡിപി വളർച്ച (India's GDP Growth). ഇന്ത്യ 6.5% മൊത്ത ആഭ്യന്തര ഉൽപാദന (GDP) വളർച്ചനിരക്ക് രേഖപ്പെടുത്തുമെന്നായിരുന്നു കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രതീക്ഷിച്ചിരുന്നത്. 2023-24ൽ വളർച്ച 9.2 ശതമാനമായിരുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ആദ്യ പുനർനിർണയ അനുമാനക്കണക്ക് (FRE) വ്യക്തമാക്കി.
കൊച്ചി ∙ വിദേശത്തുനിന്ന് മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം ആദ്യമായി വർഷം 2 ലക്ഷം കോടി രൂപ കടന്നു. വിവിധ ബാങ്കുകളിലെ എൻആർഐ നിക്ഷേപം 3 ലക്ഷം കോടിയിലെത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഉപഭോഗത്തിനും ഉശിരു പകരുന്നതാണ് വിദേശ പണം വരവിലെ വർധന. രൂപയുടെ മൂല്യം വർധിച്ചതാണു പ്രധാന
ന്യൂഡൽഹി ∙ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ( എഫ്ഡിഐ) വർധന. കഴിഞ്ഞ സാമ്പത്തിക വർഷം എഫ്ഡിഐ 14 ശതമാനം ഉയർന്ന് 8104 കോടി ഡോളറിലെത്തി. കഴിഞ്ഞ 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, ജനുവരി – മാർച്ച് കാലയളവിൽ ഇത് 24.5 ശതമാനം കുറഞ്ഞ് 934 കോടി ഡോളറിലെത്തി. ഒക്ടോബർ– ഡിസംബർ കാലയളവിലും എഫ്ഡിഐയിൽ ഇടിവ്
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം ഐക്യരാഷ്ട്രസംഘടന (യുഎൻ) കുറച്ചു. 6.6 ശതമാനമായിരുന്ന അനുമാനം 6.3 ശതമാനമായിട്ടാണ് കുറച്ചത്. അനുമാനം കുറച്ചെങ്കിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്ന് യുഎൻ സാമ്പത്തിക–സാമൂഹികകാര്യ വകുപ്പിന്റെ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ ചെറിയൊരു തീരദേശ ഗ്രാമത്തിൽ ഒരു തുറമുഖം വന്നപ്പോൾ ആ നാടിനുണ്ടായ അദ്ഭുതാവഹമായ മാറ്റത്തിനുള്ള തെളിവായി പൊതുവേ ചൂണ്ടിക്കാട്ടുന്ന തുറമുഖ നഗരമാണ് ചൈനയിലെ ഷെൻഷെൻ. വികസിച്ചു വികസിച്ച് 260 ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയിൽ ആ തുറമുഖം വളർന്നു. എല്ലാ തരത്തിലും അനുയോജ്യമായ സ്ഥാനം, സർക്കാർ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ, അനുബന്ധ സൗകര്യ വികസനങ്ങൾക്കായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് ഷെൻഷെൻ തുറമുഖത്തെ ലോക വ്യാപാര ഹബ്ബാക്കി മാറ്റിയത്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി/US GDP Shrinks) വളർച്ച 2025ന്റെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിൽ നെഗറ്റീവിലേക്ക് കൂപ്പുകുത്തി. ട്രംപിന്റെ (Donald Trump) പല നയങ്ങളും ഉപഭോക്തൃ, ബിസിനസ് സംതൃപ്തിയെ തകിടംമറിച്ചതാണ് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു.
2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ച നിരക്ക് 6.2 ശതമാനമായി കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നേരത്തെ രാജ്യം 6.5% വളരുമെന്നായിരുന്നു അനുമാനം. വ്യാപാരയുദ്ധം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
യുഎസിന്റെ പുതിയ താരിഫ് നയത്തെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താരിഫ് പ്രഖ്യാപനം അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ട്രൂത്ത് സോഷ്യല് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ വിമർശകർക്കു മറുപടി പറഞ്ഞത്. ‘‘പണപ്പെരുപ്പം കുറഞ്ഞു. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. യുഎസ് താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ വിപണിയിലുണ്ടായ പ്രതിസന്ധിയും ആശങ്കകളും മറികടന്നു. പുതിയ താരിഫുകൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.
2025 – 26 സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കമാകുമ്പോൾ ലോകമാകെ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്ക്. വർഷാവസാനത്തോടെ ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്ന അനുമാനമാണു കാരണം. ഇന്ത്യയിലേതാണ് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ എന്നതാണ് അനുമാനത്തിന് അടിസ്ഥാനം. നിലവിൽ യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ.
Results 1-10 of 126