Activate your premium subscription today
ന്യൂഡൽഹി∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ രേഖകളിൽ വ്യക്തിപരമായ വിവരങ്ങളിലെ തെറ്റ് അംഗങ്ങൾക്ക് ഇനി ഓൺലൈൻ ആയി നേരിട്ടു തിരുത്താം. തെറ്റുതിരുത്തലിനു തൊഴിലുടമ വഴി ഇപിഎഫ്ഒയിൽ അപേക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കി. ആധാറുമായി ബന്ധപ്പെടുത്തിയ ഇപിഎഫ് അക്കൗണ്ട് ഉടമകൾക്ക്, തൊഴിലുടമ മാറുമ്പോൾ അക്കൗണ്ട് പുതിയ കമ്പനിയിലേക്കു മാറ്റാൻ നേരിട്ട് അപേക്ഷിക്കാമെന്നും പഴയ തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നതുടമക്കമുള്ള മാറ്റങ്ങൾ വരുത്തിയതായും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ന്യൂഡൽഹി ∙ കുറഞ്ഞ പിഎഫ് പെൻഷൻ 3000 രൂപയായി ഉയർത്തുന്ന പ്രഖ്യാപനം കേന്ദ്ര ബജറ്റിലോ അതിനു മുൻപോ ഉണ്ടാകുമെന്നു പ്രതീക്ഷ. എന്നാൽ, വൻ സാമ്പത്തികബാധ്യത വരുമെന്നതിനാൽ വർധനയ്ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തയാറാകുമോയെന്നു സംശയവുമുണ്ട്. ആകെയുള്ള 78.49 ലക്ഷം പിഎഫ് പെൻഷൻകാരിൽ 36.60 ലക്ഷം പേർ 1000 രൂപ മിനിമം പെൻഷൻ വാങ്ങുന്നവരാണ്.
ന്യൂഡൽഹി ∙ ഗുണഭോക്താക്കൾക്കു പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനുള്ള പദ്ധതി സംബന്ധിച്ചു വിവരങ്ങളൊന്നും അറിയില്ലെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വിവരാവകാശ മറുപടി. പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന പദ്ധതി ജനുവരിയോടെ നടപ്പാക്കുമെന്നു തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ കഴിഞ്ഞ ഡിസംബർ 11ന് പറഞ്ഞിരുന്നു. ഇതിനായി ഗുണഭോക്താക്കൾക്ക് എടിഎം കാർഡ് നൽകുമെന്നു പറഞ്ഞെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
ബെംഗളൂരു ∙ പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെയുള്ള അറസ്റ്റ് വാറന്റ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അറസ്റ്റ് വാറന്റിനെയും കണ്ടുകെട്ടൽ നോട്ടിസിനെയും ചോദ്യംചെയ്ത് ഉത്തപ്പ ഹർജി നൽകിയ സാഹചര്യത്തിലാണിത്. അദ്ദേഹം ഡയറക്ടറായിരുന്ന സെന്റാറസ് ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് എന്ന കമ്പനി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും അതു സർക്കാർ ഫണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന റീജനൽ പിഎഫ് കമ്മിഷണറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് വാറന്റ്. ഉത്തപ്പ ഡയറക്ടറായിരുന്ന 2018–2020 കാലയളവിൽ ഇത്തരത്തിൽ 23.36 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്.
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകുന്നത് ബാധ്യത വരുത്തിവയ്ക്കുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും പെൻഷൻ ഫണ്ടിലെ വൻ നേട്ടങ്ങൾ നിരത്തി വാർഷിക റിപ്പോർട്ട്.
എടിഎം വഴി ഇനി പിഎഫ് തുകയും പിന്‍വലിച്ചാലോ...വളരെ ലളിതമായ പ്രക്രിയയിലൂടെ നമ്മുടെ പിഫ് തുക അടുത്തുള്ള എടിഎം വഴി ലഭിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരുനീക്കം.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.
രാജ്യത്തെ ഏഴേമുക്കാൽ ലക്ഷത്തിലേറെ സ്ഥാപനങ്ങളിൽനിന്നായി ഏഴരക്കോടിയിലേറെ ജീവനക്കാരുടെ സമ്പാദ്യവും 80 ലക്ഷത്തിലേറെപ്പേരുടെ പെൻഷനും കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അതു സ്ഥാപിതമായതിന്റെ ലക്ഷ്യം പോലും മറക്കുന്നത് അത്യന്തം നിർഭാഗ്യകരമാണ്.
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ നൽകുന്ന നടപടികൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) താൽക്കാലികമായി നിർത്തിവച്ചതോടെ പെൻഷൻ വിതരണം വീണ്ടും വൈകുമെന്നുറപ്പായി. പെൻഷനിൽ വൻ കുറവു വരുത്തുന്ന പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ ഉയർന്ന പെൻഷൻ പദ്ധതിയിലും നടപ്പാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധമാണ് നടപടി നിർത്തിവയ്ക്കാൻ കാരണമെന്നു സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പിഎഫ് ഓഫിസുകളിലെ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല.
തിരുവനന്തപുരം ∙ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ (പിഎഫ്) ലയിപ്പിച്ച ക്ഷാമബത്തയുടെ (ഡിഎ) കുടിശിക കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു വർധിപ്പിച്ച 4 ഗഡു ക്ഷാമബത്ത കുടിശികയ്ക്കാണു വിലക്ക്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ ഇനി ഒരു ഉത്തരവിറക്കുന്നതു വരെ കുടിശിക പിൻവലിക്കാൻ അനുവദിക്കരുതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അക്കൗണ്ടന്റ് ജനറലിനു കത്ത് നൽകി.
Results 1-10 of 108