Activate your premium subscription today
പാനമ കനാൽ പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം സംഘർഷത്തിനിടയാക്കിയാൽ അത് ഇന്ത്യയിൽനിന്നു യുഎസിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും. ചെങ്കടൽ വഴി യൂറോപ്പിലേക്കും ഉത്തര ആഫ്രിക്കയിലേക്കും ചില പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഹൂതി ആക്രമണം മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായിരിക്കെയാണ് പുതിയ ഭീഷണി.
തിരുവനന്തപുരം ∙ കേരളത്തിൽനിന്നു കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനവും ഇളവുകളും ലഭിക്കുന്നതിനും ഉൽപന്നം ബ്രാൻഡ് ചെയ്യുന്നതിനുമായി സർക്കാർ പ്രത്യേക കയറ്റുമതി വികസനനിധി രൂപീകരിക്കും. കയറ്റുമതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒറ്റത്തവണ ഒരു കോടി രൂപ വരെ നൽകും. വർഷം ഒരു കോടി രൂപ വരെ 3 വർഷത്തേക്കു വിറ്റുവരവ് അടിസ്ഥാനപ്പെടുത്തി ഇളവും നൽകും. സംസ്ഥാനത്തെ കയറ്റുമതി ഗണ്യമായി ഉയർത്തുന്നതിനുള്ള പ്രോത്സാഹന നയം പുതുവർഷത്തിൽ സർക്കാർ പ്രഖ്യാപിക്കും.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന.
മുംബൈ∙ നവംബർ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. 4.85% ആണു കുറഞ്ഞത്. അതേസമയം, മുൻവർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയിൽ 27% വർധനയുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി കുതിച്ചുയർന്നതാണു കാരണം. 14.8 ബില്യൻ ഡോളറിന്റെ സ്വർണമാണ് കഴിഞ്ഞ നവംബറിൽ ഇറക്കുമതി ചെയ്തത്. ഇത് റെക്കോർഡ് നിരക്കാണ്. ഉത്സവ
ചെന്നൈ ∙ രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കലിനു തിരിച്ചടിയായി ഖത്തറിന്റെ പുതിയ മുട്ട നയം. എഎ, എ എന്നീ ഗ്രേഡുകളിലുള്ള മുട്ട മാത്രമേ ഇനി കയറ്റി അയയ്ക്കാവൂ എന്നാണു ഖത്തറിന്റെ പുതിയ നിബന്ധന. 70 ഗ്രാം ഭാരമുള്ള മുട്ടകളാണ് ആദ്യ വിഭാഗത്തിലുള്ളത്. 60 ഗ്രാമിന് മുകളിൽ ഭാരമുള്ള മുട്ടകൾ എ
പച്ചക്കറികൾ മുതൽ പെട്രോളിയം ഉൽപന്നങ്ങൾ വരെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ചെമ്മീനും മറ്റ് മത്സ്യങ്ങളും ഉൾപ്പെടുന്ന സമുദ്രോൽപന്നങ്ങൾ, കയർ എന്നിവയാണ് ആലപ്പുഴ കയറ്റി അയക്കുന്നത്. പച്ചക്കറികളാണ് പത്തനംതിട്ടയുടെ പെരുമ.
ന്യൂഡൽഹി∙ പുഴുക്കലരിയുടെ (പാർബോയിൽഡ് റൈസ്) കയറ്റുമതി തീരുവ കേന്ദ്രം പൂർണമായും എടുത്തുകളഞ്ഞു. ആഭ്യന്തര ലഭ്യത വർധിച്ച സാഹചര്യത്തിലാണ് കയറ്റുമതി വർധിപ്പിക്കാൻ സഹായകമായ തീരുമാനം. അരിയുടെ വിലക്കയറ്റം തടയുന്നതിനാണ് 2023 ഓഗസ്റ്റിൽ 20% തീരുവ ചുമത്തി പുഴുക്കലരിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
മികച്ച നിലവാരമുണ്ടെന്നതാണ് ഇന്ത്യൻ ഉൽപന്നങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നിൽ. ലോകത്തെ ഏറ്റവും വലിയ പാലുൽപാദകർ എന്ന നേട്ടം 2022ൽ ഇന്ത്യ 24 ശതമാനം വിഹിതത്തോടെ സ്വന്തമാക്കിയിരുന്നു. മുട്ട ഉൽപാദനത്തിൽ 7.25 ശതമാനമാണ് ഇന്ത്യയുടെ വിഹിതം.
ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മെയ്ഡ് ഇൻ ഇന്ത്യ’ ലേബൽ നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്രത്തിന്റെ ഉന്നതതല സമിതി ഇത് പരിഗണിക്കുകയാണെന്ന് കേന്ദ്രവൃത്തങ്ങൾ അറിയിച്ചു. സ്വിറ്റ്സർലൻഡ് വാച്ചുകളും ചോക്ലേറ്റുകളും പേരുകേട്ടതുപോലെ ഇന്ത്യയിലെ ചില ഉൽപന്നങ്ങൾ ബ്രാൻഡ്
ന്യൂഡൽഹി∙ വിവിധയിനം അരികളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കേന്ദ്രം ഉടൻ നീക്കിയേക്കുമെന്ന് സൂചന. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്തായിരിക്കും നീക്കം. അരിയുടെ ലഭ്യത വർധിച്ചതോടെയാണ് കയറ്റുമതി നിയന്ത്രണം നീക്കുന്നതിനുള്ള ആലോചന സർക്കാരിൽ
Results 1-10 of 177