Activate your premium subscription today
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ് കാര്‍ഡ് ഫെഡറൽ ബാങ്ക് പുറത്തിറക്കി. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയും വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ് സ്റ്റാര്‍ ബിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു ശാലിനി വാരിയർ രാജിവച്ചു.രാജിതീരുമാനം ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. രാജിക്കാര്യം ഫെഡറൽ ബാങ്ക് സെബിയെ അറിയിച്ചു. മേയ് 15 നു ശേഷം പദവിയൊഴിയാനുള്ള അനുമതി നൽകി. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശാലിനിക്ക് ബാങ്കിങ് രംഗത്ത് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്.
ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിൽ നിർണായക തെളിവിനായി അന്വേഷണ സംഘം പ്രതിയുടെ ‘നടത്ത പരിശോധന’ നടത്തി. നടത്ത പരിശോധന എന്ന ‘ഗെയിറ്റ് അനാലിസിസ്’ നടത്തുന്ന കേരളത്തിലെ ആദ്യത്തെ സംഭവമാണ് ഫെഡറൽ ബാങ്ക് കവർച്ചാക്കേസ്. നേരത്തെ, ഗൗരി ലങ്കേഷ് കൊലക്കേസിൽ അടക്കം ഇന്ത്യയിൽ പലവട്ടം നടത്ത പരിശോധന നടത്തിയിട്ടുണ്ട്. ബാങ്ക് കവർച്ചാക്കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലെ വെല്ലുവിളികളാണ് അത്യപൂർവമായ ഗെയിറ്റ് അനാലിസ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചതിനു കാരണം. ഈ പഴുതുകൾ വിചാരണ വേളയിൽ പ്രതിഭാഗത്തിനു സഹായമാകാതിരിക്കാൻ കൂടി വേണ്ടിയാണ് പൊലീസ് നീക്കം.
കോഴിക്കോട്: മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്, പട്ടിക്കാട്, പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ
വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചെന്ന് സ്വയംവെളിപ്പെടുത്തി ‘വെട്ടിലായ’ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ‘രക്ഷയ്ക്ക്’ ഐസിഐസിഐ ബാങ്കും കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്കും രംഗത്ത്.
കൊച്ചി: 2025-26 വർഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗൺസിൽ ചെയർപേഴ്സണായി ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശ്രീമതി ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു.
കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡർ ഇനി ചലച്ചിത്രതാരം വിദ്യ ബാലൻ. ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയനാണ് ഇക്കാര്യമറിയിച്ചത്. ബാങ്കിങ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള
ദുബായ് ∙ ‘പ്രോസ്പെര’ എന്ന പേരിൽ പുതിയ എൻആർഇ സേവിങ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രോസ്പെര എന്ന് ഫെഡറൽ ബാങ്ക്
ചാലക്കുടി ∙ ആർഭാട ജിവിതത്തിനായി വൻതുക ചെലവിട്ടതോടെയുള്ള സാമ്പത്തിക ഞെരുക്കമാണു ബാങ്ക് കൊള്ളയ്ക്കു പ്രേരണയായതെന്ന് പൊലീസിനോട് റിജോ ആന്റണി. ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റിജോ പൊലീസിനോടു പറഞ്ഞു. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പറഞ്ഞത്.
ചാലക്കുടി ∙ പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടനെന്നു പിടിയിലായ പ്രതി റിജോ ആന്റണി. ‘‘കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെയുള്ള 2 ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽനിന്നു പിന്മാറിയേനെ’’ – പ്രതി പൊലീസിനോട് പറഞ്ഞു.
Results 1-10 of 120