Activate your premium subscription today
ന്യൂഡൽഹി ∙ 2024–25 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടി. സാധാരണ ജൂലൈ 31ന് അവസാനിക്കുന്ന സമയപരിധിയാണ് ഇത്തവണ ഓൺലൈൻ സൗകര്യം തുറക്കുന്നതിനു മുൻപു തന്നെ നീട്ടിയത്.
ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം. 2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.
തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ സംസ്ഥാന സർക്കാർ പദ്ധതിയിനത്തിൽ ചെലവിട്ടതു പകുതി മാത്രം. സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പുകൾ വൻതോതിൽ പദ്ധതികൾ വെട്ടിക്കുറച്ചതാണു പദ്ധതിച്ചെലവു കുത്തനെ ഇടിയാൻ കാരണം. എന്നാൽ, സർക്കാരിന്റെ ചെലവിനാകട്ടെ ഒരു കുറവുമില്ല. കഴിഞ്ഞ വർഷം പാസാക്കാൻ കഴിയാത്ത ബില്ലുകൾ ഇൗ വർഷത്തേക്കു മാറ്റിയതിനാൽ പദ്ധതിച്ചെലവു താഴ്ന്നു നിൽക്കുമ്പോഴും ട്രഷറിയിൽ നിന്നുള്ള പണച്ചെലവ് ഉയരുകയാണ്. ഇൗ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകൾ പാസാക്കി പണം നൽകേണ്ടതുണ്ട്.
തിരുവനന്തപുരം ∙ സാമ്പത്തിക വർഷം തീരാൻ കഷ്ടിച്ച് ഒരു മാസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം പകുതി പോലുമായില്ല. മുൻ മാസങ്ങളിലെ ട്രഷറി നിയന്ത്രണങ്ങളും പദ്ധതി വിഹിതം അനുവദിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസവുമാണു കാരണം. ഇതോടെ ഇത്തവണയും മാർച്ച് മാസം ബില്ലുകൾ കൂട്ടമായി ട്രഷറിയിൽ എത്തുന്ന സ്ഥിതിയാകും.
ഇന്ന് ഉച്ചയ്ക്ക് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 'നികുതി വർഷം' എന്ന പുതിയ ആശയം ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആദായനികുതി ബില്ലിൽ ഇതുവരെ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാഷ ലളിതമാക്കി.
എണ്ണ വില ബാരലിന് 60 ഡോളര്‍ കണക്കാക്കിയുള്ളതാണ് 2025 ലെ ബജറ്റ്.
തിരുവനന്തപുരം∙ 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പിഎസ്സിയിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനല്‍ സ്റ്റാഫിനുമായി 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ നല്‍കിയത് 38,572.85 കോടി രൂപയാണ്.
ആലപ്പുഴ ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ട്രഷറി നിയന്ത്രണം മൂലം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ പദ്ധതിവിഹിതത്തിൽ കുറവു വന്നത് 180.75 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ച 180.75 കോടി രൂപയുടെ 2027 ബില്ലുകൾ ട്രഷറിയിൽ പണമില്ലാത്തതിനാൽ ക്യൂ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഈ ബില്ലുകൾ പാസാക്കാനുള്ള തുക ഈ വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതി വിഹിതത്തിൽ നിന്നു കുറച്ചതാണ് കാരണം. പദ്ധതിവിഹിതത്തിൽ കുറവു വന്നതോടെ ഈ വർഷത്തേക്കു തയാറാക്കിയവയിൽ നിന്ന് 180.74 കോടി രൂപയുടെ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിച്ചുരുക്കി.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച നടപ്പു സാമ്പത്തിക വർഷത്തിന്റെ (2024-25) ആദ്യപാദമായ ഏപ്രിൽ- ജൂണിൽ 6.7 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ 5 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയാണിത്. മുൻവർഷത്തെ (2023-24) സമാനപാദത്തിൽ 8.2 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 8.1%,
കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്. ഡിസംബറിനകം 21,253 കോടി രൂപ
Results 1-10 of 64