Activate your premium subscription today
അബുദാബി ∙ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ കമ്പനി വീഴ്ചവരുത്തിയതിന് ജീവനക്കാരനായ മലയാളി യുവാവിന് 5700 ദിർഹം (1.34 ലക്ഷം രൂപ) പിഴ! ഇതുമൂലം പുതിയ ജോലിക്കു കയറാനാവാതെ പ്രയാസപ്പെടുകയാണ് കണ്ണൂർ തലശ്ശേരി സ്വദേശി ശരത്കുമാർ.
സാൻ അന്റോണിയോയിലെ ബിൽ മില്ലർ ബാർ-ബി-ക്യു റസ്റ്ററന്റിൽ നിന്ന് ചൂടുള്ള ബാർബിക്യൂ സോസ് വീണ് പൊള്ളലേറ്റ 19 വയസ്സുകാരിയായ ജെനസിസ് മോണിറ്റിയക്ക് 2.8 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.
അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയ ഹൊംബാല ഫിലിംസ് അനുമതി ലഭിക്കുന്നതിനു മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി.
അബുദാബി ∙ പരിസ്ഥിതി നിയമലംഘനങ്ങൾക്കു ചുമത്തിയ പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). തെറ്റായി രേഖപ്പെടുത്തിയ പിഴയ്ക്കെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകാനും അനുമതി നൽകി.
ടൂറിസം കമ്പനി ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓഫിസിനകത്ത് പൂട്ടിയിട്ട് കവർച്ച നടത്തിയ അറബ് വംശജന് 3 വർഷം തടവും 2.47 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി.
തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ എന്ത് പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപ വരെ പിഴയും ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്നത് ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി വലിച്ചെറിയൽ വിരുദ്ധ സന്ദേശം നൽകിയ മന്ത്രി, പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി.
സമാജ്വാദി പാർട്ടി എംപി സിയാ ഉർ റഹ്മാൻ ബർഖ് വസതിയിൽ വൈദ്യുത മോഷണം നടത്തിയതായി ആരോപണം. 1.91 കോടിയുടെ പിഴ എംപിക്ക് ചുമത്തി. ഉത്തർപ്രദേശ് വൈദ്യുത വകുപ്പാണ് പിഴ ചുമത്തിയിരിക്കുന്നത്. എംപിയുടെ വസതിയിൽ സ്ഥാപിച്ച രണ്ടു ഇലക്ട്രിക് മീറ്ററുകളിൽ കേടുപാടുകൾ വരുത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ലണ്ടനിൽ വാഹനം ഓടിക്കുന്നവർക്ക് ആശ്വാസമായി ക്രിസ്മസ്, ന്യൂഇയർ സമയങ്ങളിൽ കൺജഷൻ , യൂലെസ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ലണ്ടൻ ട്രാൻസ്പോർട്ട് അധികൃതരുടേതാണ് നടപടി. ക്രിസ്മസ് ദിനത്തിൽ ലണ്ടൻ ട്യൂബ്, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ.
രണ്ടാം ടെസ്റ്റിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ട ഇന്ത്യയുടെ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനും എതിരെ അച്ചടക്ക നടപടിയുമായി ഐസിസി. ഇരുവർക്കും ഡീമെറിറ്റ് പോയിന്റ് നൽകിയ ഐസിസി, സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
Results 1-10 of 286