Activate your premium subscription today
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ് ഡോണൾഡ് ട്രംപ് നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾക്കു പിന്നാലെ രാജ്യാന്തര സ്വർണവില കുതിച്ചപ്പോൾ സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണവില 60,000 രൂപയും കടന്നു. ഇന്നലെ ഗ്രാമിന് 75 രൂപ വർധിച്ച് 7525 രൂപയും പവന് 600 രൂപ വർധിച്ച് 60200 രൂപയുമായി. ഒക്ടോബർ 31 രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപ, പവന് 59640 രൂപ എന്ന റെക്കോർഡാണ് തിരുത്തിയത്. പവന് ഈ മാസം ഇതുവരെയുള്ള വർധന 3000 രൂപ.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 60,000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് 600 രൂപ കയറി വില 60,200 രൂപയായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കുതിച്ച് സർവകാല റെക്കോർഡായ 6,205 രൂപയിലെത്തി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയിൽ തുടരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7450 രൂപയിലും പവന് 59,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത് 18 കാരറ്റ് സ്വർണത്തിനും
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. റെക്കോർഡ് നിരക്കിന് അരികിലേക്ക് നീങ്ങുന്നതിനിടയിലാണ് സ്വർണ വിലയിൽ നേരിയ ഇടിവ് ശനിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,435 രൂപയിലും പവന് 59480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 7,450 രൂപയിലും പവന് 59,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 7,390 രൂപയിലും പവന് 59,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്നലെയാണ് സ്വർണം
കൊച്ചി∙ വീണ്ടും 59,000 രൂപ കടന്ന് ഒരു പവൻ സ്വർണവില. ഇന്നലെ ഗ്രാമിന് 50 രൂപ വർധിച്ച് 7390 രൂപയും പവന് 400 രൂപ വർധിച്ച് 59120 രൂപയുമായി. ഈ മാസം ആദ്യം പവന് 57200 രൂപയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59640 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. 18 കാരറ്റ് സ്വർണം
എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.
വിൽപന സമ്മർദ്ദത്തിന്റെ പ്രതിഫലനത്തിൽ നിന്ന് രക്ഷനേടാൻ ഒട്ടുമിക്ക കേരള കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന മാത്രമാണ് പച്ചയിലുള്ളത്. കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 7.19%, കല്യാൺ ജ്വല്ലേഴ്സ് 6.9% എന്നിങ്ങനെ ഇടിഞ്ഞു.
നവംബറിലെ സ്വർണ ഇറക്കുമതിയുടെ കണക്ക് സർക്കാർ തിരുത്തി. കണക്കിൽ ഇരട്ടിപ്പ് വന്നതിനാൽ നവംബറിലെ കണക്കിൽ വൻ കുതിപ്പുണ്ടായിരുന്നു. 1480 കോടി ഡോളറിന്റെ സ്വർണം നവംബറിൽ ഇറക്കുമതി ചെയ്തതെന്നാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കിലുണ്ടായിരുന്നത്. കണക്കിലെ പിഴവാണിതെന്ന് കണ്ടെത്തി. നവംബറിലെ ഇറക്കുമതി 990 കോടി ഡോളർ മാത്രമാണെന്ന് സർക്കാർ തിരുത്തി.
സ്വർണത്തിനും വിലയേറിയ രത്നങ്ങൾക്കും ഇ–വേ ബിൽ ഏർപ്പെടുത്തിയത് സർക്കാർ മരവിപ്പിച്ചു. ജിഎസ്ടി പോർട്ടലിൽ സ്വർണത്തിന് ഇ–വേ ബിൽ തയാറാക്കുന്നതിനു സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഈ മാസം ഒന്നിനു നടപ്പാക്കിയ പരിഷ്കാരം അന്നു മുതൽ പ്രാബല്യത്തോടെ പിൻവലിച്ചത്.
Results 1-10 of 653