Activate your premium subscription today
ഇന്ത്യയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണപ്പണയ വായ്പകളിലുണ്ടായത് 71% വളർച്ച. മറ്റേതൊരു വായ്പാ വിഭാഗത്തേക്കാളും ഉയരെ വളർച്ചാനിരക്ക്. എന്താകും കാരണം? ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്. ∙ എളുപ്പത്തിൽ നേടാം: വ്യക്തിഗത വായ്പകൾ, ഈടുരഹിത വായ്പകൾ (unsecured loans) എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണം
സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും. ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.
പലിശമാത്രം അടച്ചശേഷം മുതൽ അവസാനനിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും നിലവിൽ നിരവധി പേർ പ്രയോജനപ്പെടുത്തുന്നുണ്ട്.
റിസർവ് ബാങ്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും സ്വര്‍ണ വായ്പകളോട് ആളുകൾക്ക് പ്രിയമേറുന്നു. വേഗത്തിലും എളുപ്പത്തിലും രേഖകള്‍ ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിലും ലഭിക്കുമെന്നതാണ് ഈ വായ്പയെ പ്രിയങ്കരമാക്കുന്നത്. സ്വര്‍ണ്ണ വായ്പയ്ക്കായി സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും ഈട് വയ്ക്കാവുന്നതാണ്. എന്നാല്‍
സമീപ വർഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള വിലക്കുതിപ്പുമായി സ്വർണം. ഈ വർഷം ജനുവരി മുതൽ ഇതുവരെ പവന് കൂടിയത് 10,880 രൂപയാണ്. ഗ്രാമിന് 1,360 രൂപയും. ജനുവരിയിലെ ഏറ്റവും കുറഞ്ഞവില പവന് 45,920 രൂപയും ഗ്രാമിന് 5,740 രൂപയുമായിരുന്നു. ഇതാണ് ഇന്ന് പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലും എത്തിനിൽക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയാണിത്.
ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര്‍ ഉണ്ടാകില്ല. സ്വര്‍ണം നമ്മുടെ നിക്ഷേപങ്ങളില്‍ അത്ര പ്രധാനപ്പെട്ടതാണ്. ആപത്തു ഘട്ടത്തില്‍ നമ്മളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന നിക്ഷേപം. എപ്പോൾ വേണമെങ്കിലും പണയം വയ്ക്കാമെന്നത് സ്വർണത്തെ വീണ്ടും പ്രിയപ്പെട്ടതാക്കുന്നു, അതായത്, പണത്തിന് അത്യാവശ്യം വന്നാല്‍
സ്വർണ വായ്പകളിൽ 90% വിഹിതവുമായി ജൂണിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് അപ്രമാദിത്തം തുടർന്നത്. സ്വർണ വായ്പാ വിതരണത്തിന്റെ പരിധി സംബന്ധിച്ച ചട്ടവും വില വർധനയും എൻബിഎഫ്സികൾക്ക് നേട്ടമാണ്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം സ്വർണ വിലയുടെ 60-65% വരെ മാത്രം വായ്പയായി നൽകാനാണ് എൻബിഎഫ്സികൾക്ക് അനുമതി. ഈ പരിധിയാണ് എൽടിവി അഥവാ ലോൺ-ടു-വാല്യു.
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്നും തിരിച്ചു കയറി സ്വർണ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 6,585 രൂപയിലും പവന് 52,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 6,570 രൂപയിലും പവന് 52,560 രൂപയിലുമാണ് മൂന്ന്
Results 1-10 of 59