Activate your premium subscription today
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വില തുടർച്ചയായി താഴ്ന്നതോടെ
കൊച്ചി ∙ മലയാളിക്ക് സ്വർണവിലയിൽ വലിയ ഞെട്ടൽ ഏൽപ്പിക്കാതെ കടന്നുപോകുകയാണ് മേയ് മാസം. ഈ മാസം ഒന്നിന് ഗ്രാമിന് 8775 രൂപയും പവന് 70200 രൂപയുമായിരുന്നു സ്വർണവില. ഇന്നലെ അത് യഥാക്രമം 8920 രൂപയും 71,360 രൂപയുമാണ്. ഈ മാസം ഇതുവരെയുള്ള വർധന ഗ്രാമിന് 145 രൂപയും പവന് 1160 രൂപയും. ഇതിനിടയിൽ പവന് 68880 രൂപ എന്ന
അക്ഷയതൃതീയയുടെ പിറ്റേന്ന് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. പവന് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 70200 രൂപയിലെത്തി. ഇന്നലെ കേരളത്തിലെ സ്വർണ വിപണിയിൽ അക്ഷയതൃതീയ പ്രമാണിച്ച് പുത്തൻ ഉണർവ് ദൃശ്യമായതിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞത് അക്ഷയതൃതീയ സ്വർണം വാങ്ങിയവരെ
അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി ദുബായിൽ സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 367 ദിർഹവും 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 396.25 ദിർഹത്തിലുമാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ 7 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
കൃത്യമായ ഇടവേളകളിൽ സ്വർണവില സ്വന്തം റെക്കോർഡുകൾ തിരുത്തി കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു എന്റെ പൊന്നേയെന്ന് അമ്പരന്ന് നമ്മൾചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ നിരവധി കാരണങ്ങൾ ഉണ്ടാകും. എന്നാൽ വലിയ യുദ്ധങ്ങൾക്കും പിടിച്ചടക്കലുകൾക്കും അതോടൊപ്പം നേട്ടങ്ങൾക്കും കാരണമാകുന്ന ഈ സ്വർണം
2024 നവംബർ 4ന് ഡോണൾഡ് ട്രംപ് യുഎസ് പ്രഡിഡന്റ് മത്സരത്തിൽ വിജയിച്ചുവെന്ന വാർത്ത പുറത്തുവന്നതുമുതൽ സ്വർണവിലയുടെ ഗ്രാഫിലുണ്ടായത് വൻ ചാഞ്ചാട്ടങ്ങളാണ്. ട്രംപിന്റെ വരവിൽ വൻതോതിൽ ഇടിഞ്ഞ സ്വർണവില പിന്നീട് കുതിച്ചുചാട്ടമാണ് നടത്തിയത്. യുഎസ് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്ത 2025 ജനുവരിക്കു ശേഷം രാജ്യാന്തരവിപണിയിൽ 450 ഡോളറിനു മേൽ വർധന. ദിവസവുമെന്നോണം വിലയിൽ പുതിയ റെക്കോർഡുകൾ. ഇന്നും (ഏപ്രില്‍ 16) സർവകാല റെക്കോർഡിലാണ് കേരളത്തിലെ സ്വര്‍ണവില. ഗ്രാമിന് 95 രൂപ കൂടി 8815 രൂപയായി, പവന് 760 രൂപ കയറി 70,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിൽ ഇങ്ങനെയൊരു കുതിപ്പ്? ഡോണൾഡ് ട്രംപ് നടപ്പാക്കിയ പകരം തീരുവ മൂലം ആഗോള സാമ്പത്തിക മേഖലയിലാകെയുണ്ടാകുന്ന പ്രതിസന്ധിയിൽ വൻകിട നിക്ഷേപകരുടെ അഭയകേന്ദ്രമായി മാറുകയാണ് സ്വർണം. ട്രംപിന്റെ പകരംതീരുവ പ്രഖ്യാപനം നടന്ന ഏപ്രിൽ 2നു വില കുറഞ്ഞെങ്കിലും പിന്നീട് ട്രോയ് ഔൺസിന് (31.1 ഗ്രാം ) 3245 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്കായിരുന്നു സ്വർണത്തിന്റെ കുതിപ്പ്. ഏപ്രിൽ 12നു സംസ്ഥാനത്ത് ഒരു പവന്റെ വില 70,000 കടന്നു മുന്നേറി. രാജ്യാന്തര വിപണിയിൽ 3500 ഡോളറിലേക്ക് സ്വർണവില ഉടൻ കുതിക്കുമെന്ന പ്രവചനങ്ങളാണു വിപണിയിലുള്ളത്. ഇങ്ങനെ പോയാൽ കേരളത്തിൽ ഒരു പവൻ പൊന്നിന്റെ വില 75,000 രൂപ കടക്കാൻ അധികദിവസം വേണ്ടിവരില്ല. സ്വർണവില പിടിതരാതെ കുതിക്കുമ്പോൾ, സ്വർണത്തിൽ ഇനിയും നിക്ഷേപ സാധ്യതയുണ്ടോ എന്നതാണ് പുതുനിക്ഷേപകർക്ക് അറിയേണ്ടത്.
യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടു തവണ പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ ഓഹരി വിപണിയിൽ കൂട്ടക്കുതിപ്പ്; സ്വർണ വിലയിൽ വീണ്ടും റെക്കോർഡ്; കറൻസി വിപണിയിൽ രൂപയ്ക്കു കൂടുതൽ കരുത്ത്.
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന
സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും. ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.
ആലപ്പുഴ ∙ ഇനി മുതൽ സംസ്ഥാനത്തു സ്വർണത്തിന് ഒരേ വില ആയിരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി.ഗോവിന്ദൻ. സ്വർണ വ്യാപാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ സംഘടനകൾക്കനുസരിച്ചു സംസ്ഥാനത്തു മൂന്നു വിലയിലാണു സ്വർണം വിൽക്കുന്നത്. രാജ്യത്തെവിടെയും സ്വർണത്തിന് ഒരേ വിലയാക്കാനുള്ള ശ്രമം ആരംഭിച്ചു. ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോജിച്ച തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 912