Activate your premium subscription today
ജിഎസ്ടി സമ്പ്രദായം നിലവിൽ വന്ന് 8 വർഷമാകുമ്പോൾ അതിന്റെ ഗുണങ്ങൾ ചെറുകിട വ്യാപാരികൾക്കു ലഭിക്കുന്നില്ലെന്നും വൻകിടക്കാരെ മാത്രം സഹായിക്കുന്നതാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ഇപ്പോഴത്തെ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചില പരിഹാരങ്ങൾ അദ്ദേഹം നിർദേശിക്കുന്നു.
ഒരു ദിവസം മുൻപെങ്കിൽ അത്രയും നേരത്തേ നികുതി അടയ്ക്കാൻ ശ്രമിക്കുന്ന ആളാണു താനെന്നും ഈ ശീലം എല്ലാവരും മാതൃകയാക്കുന്നതു നല്ലതെന്നും നടൻ മോഹൻലാൽ. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മോഹൻലാൽ. ജിഎസ്ടി നടപ്പാക്കി 8 വർഷം തികഞ്ഞ ഇന്നലെ കേന്ദ്ര
വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയിൽ ആരംഭിച്ച സംരംഭങ്ങളെ ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാൻ നികുതി വകുപ്പ് നടപടി തുടങ്ങി. പുതിയ സംരംഭങ്ങളുടെ വിറ്റുവരവു പരിശോധിച്ച് ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കാൻ സ്പെഷൽ ഡ്രൈവ് നടത്തുന്നതിന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
തിരുവനന്തപുരം∙ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതും അതിന് നടൻ മോഹൻലാൽ നൽകിയ മറുപടിയും സമൂഹമാധ്യമത്തിൽ വൈറൽ. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.
എട്ടു വര്ഷങ്ങള്ക്ക് മുന്പ്, 2017 ജൂലൈ ഒന്നിന് പരോക്ഷ നികുതി സംവിധാനത്തെ പുനര്നിര്വചിക്കുന്ന ഒരു നികുതി പരിഷ്കരണത്തിന് ഇന്ത്യ അംഗീകാരം നല്കി. 'ഒരു ദേശം, ഒരു നികുതി, ഒരു വിപണി' എന്നു വിശേഷിപ്പിക്കപ്പെട്ട ചരക്ക് സേവന നികുതി ഏകീകരിച്ചത് ഛിന്നഭിന്നമായി കിടന്ന 17 നികുതികളെയും 13 തീരുവകളെയുമാണ്.
ഒരു രാജ്യം, ഒറ്റ നികുതി എന്ന ലക്ഷ്യവുമായി രാജ്യത്ത് പ്രാബല്യത്തിൽ വന്ന ചരക്കു-സേവന നികുതിക്ക് (ജിഎസ്ടി) ജൂലൈ ഒന്നിന് എട്ടാം ‘പിറന്നാൾ’. ഇതിനകം മൊത്തം ജിഎസ്ടി സമാഹരണം 2017-18ൽ നിന്ന് ഇരട്ടിച്ച് 22.1 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞമാസത്തെ (ജൂൺ) ജിഎസ്ടി
കൊച്ചി ∙ ഒരു രാജ്യം ഒരു നികുതി വ്യവസ്ഥയിൽ ജിഎസ്ടി നടപ്പാക്കിയ ശേഷം കേരളത്തിന്റെ പ്രകടനം ദേശീയ ശരാശരിയെക്കാൾ വളരെ മികച്ചതാണെന്നു ചീഫ് കമ്മിഷണർ എസ്.കെ.റഹ്മാൻ പറഞ്ഞു. ജിഎസ്ടി റജിസ്ട്രേഷൻ അപേക്ഷകളിൽ 55% ഏഴുദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കാൻ കേരളത്തിലെ മൂന്നു കമ്മിഷണറേറ്റുകൾക്കു കഴിയുന്നുണ്ട്. ഇതിന്റെ
രാജ്യത്ത് രണ്ടുവർഷത്തിനിടെ ജിഎസ്ടി വെട്ടിപ്പുകളുടെ മൊത്തം മൂല്യം ഇരട്ടിയിലേറെയായെന്ന് കേന്ദ്രം. 2022-23ൽ 1.01 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) അത് 2.23 ലക്ഷം കോടി രൂപയായെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്
തിരുവനന്തപുരം ∙ കള്ളുഷാപ്പുകൾക്കും ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. കള്ളിനൊപ്പം ഭക്ഷണവും വിൽക്കുന്ന ഷാപ്പുകളിൽനിന്നാണു നികുതി ഈടാക്കുക. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാപ്പുകളുടെ വിറ്റുവരവ് മാനദണ്ഡം തയാറാക്കാൻ ജിഎസ്ടി വകുപ്പിൽ നടപടി തുടങ്ങി.
സഹകരണസംഘങ്ങളും ഇനി സേവനങ്ങൾക്ക് ജിഎസ്ടി അടയ്ക്കണം. വായ്പയും അതിന്റെ പലിശയുമൊഴികെ മറ്റു സേവനങ്ങൾക്കാണിത്. സഹകരണ സംഘങ്ങളെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവന്ന ധനവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സംഘങ്ങളുടെ ഓഡിറ്റ് മെട്രിക്സിൽ ജിഎസ്ടി തുകയുടെ വിവരങ്ങളും ചേർത്തു.
Results 1-10 of 601