Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട സാമ്പത്തിക നയങ്ങള്‍ യൂറോപ്യന്‍ യൂണിയനും പ്രത്യേകിച്ച് ജര്‍മനിക്കും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ന്യൂഡൽഹി∙ ഇറക്കുമതി ചെയ്യുന്ന ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിളുകളുടെ ഉൾപ്പെടെ വില ഗണ്യമായി കുറയാനിടയാക്കുന്നതാണു ബജറ്റിലെ കസ്റ്റംസ് തീരുവ പരിഷ്കാരം. 1600 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ കസ്റ്റംസ് തീരുവ 50 ശതമാനത്തിൽനിന്നു 30%, 1600 സിസിക്ക് താഴെയുള്ളവയുടെ തീരുവ 50 ശതമാനത്തിൽനിന്നു 40% എന്നിങ്ങനെയാണു കുറച്ചത്. ഭാഗികമായി അസംബിൾ ചെയ്തതും, ഒട്ടും അസംബിൾ ചെയ്യാത്തതുമായ പതിപ്പുകൾക്കും തീരുവയിൽ ഇളവുണ്ട്.
നവംബറിലെ സ്വർണ ഇറക്കുമതിയുടെ കണക്ക് സർക്കാർ തിരുത്തി. കണക്കിൽ ഇരട്ടിപ്പ് വന്നതിനാൽ നവംബറിലെ കണക്കിൽ വൻ കുതിപ്പുണ്ടായിരുന്നു. 1480 കോടി ഡോളറിന്റെ സ്വർണം നവംബറിൽ ഇറക്കുമതി ചെയ്തതെന്നാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കിലുണ്ടായിരുന്നത്. കണക്കിലെ പിഴവാണിതെന്ന് കണ്ടെത്തി. നവംബറിലെ ഇറക്കുമതി 990 കോടി ഡോളർ മാത്രമാണെന്ന് സർക്കാർ തിരുത്തി.
ന്യൂഡൽഹി∙ കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് ഇറക്കുമതി ഒരു വർഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചേക്കും. ഇന്ന് അവസാനിക്കുന്ന സമയപരിധി നീട്ടിയേക്കും എന്നാണ് സൂചന. വർഷത്തിന്റെ പകുതിയിൽ അവലോകനവും നടത്തും. നിലവിലെ ഇറക്കുമതി രീതി തുടരുന്നതോടെ വിലയിലും കാര്യമായ
ന്യൂഡൽഹി∙ നവംബർ മാസത്തിലെ സ്വർണ ഇറക്കുമതിയിലെ വൻ വർധന കണക്കിലെ പിഴവു മൂലമാകാമെന്ന് സൂചന. ഡേറ്റ സമാഹരിച്ചതിൽ പിഴവുണ്ടായിട്ടോയെന്ന് വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ട്. സ്വർണ ഇറക്കുമതിയിലെ കുതിപ്പ് മൂലം കഴിഞ്ഞ മാസത്തെ വ്യാപാരക്കമ്മിയും ഉയർന്നിരുന്നു. ഇറക്കുമതിയും കയറ്റുമതിയും
മുംബൈ∙ നവംബർ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. 4.85% ആണു കുറഞ്ഞത്. അതേസമയം, മുൻവർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയിൽ 27% വർധനയുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി കുതിച്ചുയർന്നതാണു കാരണം. 14.8 ബില്യൻ ഡോളറിന്റെ സ്വർണമാണ് കഴിഞ്ഞ നവംബറിൽ ഇറക്കുമതി ചെയ്തത്. ഇത് റെക്കോർഡ് നിരക്കാണ്. ഉത്സവ
വിദേശത്തുനിന്ന് സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ വ്യവസ്ഥകൾ കർശനമാക്കി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഇറക്കുമതി ദിവസം മുതൽ കുറഞ്ഞത് ആറു മാസമെങ്കിലും ഉപയോഗ കാലാവധി ഉണ്ടായിരിക്കണം, ഹെക്സാക്ലോറോഫീൻ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പാടില്ല, 2014 നവംബർ 12ന് ശേഷം മൃഗങ്ങളിൽ പരീക്ഷിച്ച സൗന്ദര്യവർധക വസ്തുക്കൾ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഡിസിജിഐ പുതിയ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.
ന്യൂഡൽഹി∙ ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് 2025 ജനുവരിക്കു ശേഷം കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. 2023 ഓഗസ്റ്റിലാണ് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വിപണിയിൽ കാര്യമായ
ന്യൂഡൽഹി ∙ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കു കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇതിനായി പാമോയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയ്ക്ക് 20% ഇറക്കുമതിത്തീരുവ ചുമത്തി. ഇന്ത്യയിലെ കർഷകർക്കും ഭക്ഷ്യ എണ്ണ ഉൽപാദകർക്കും ഈ തീരുമാനം നേട്ടമാകും. ആഭ്യന്തര വിലക്കയറ്റം തടയാനാണു മുൻപ് ഇറക്കുമതി തീരുവ ഒഴിവാക്കിയത്. ഇതുവഴി കുറഞ്ഞനിരക്കിൽ വൻതോതിൽ ഇറക്കുമതി നടക്കുകയും ആഭ്യന്തര ഉൽപാദനത്തെ ബാധിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി വരുന്നതു കണക്കിലെടുത്താണു പുതിയ തീരുമാനം.
പല രാജ്യങ്ങളും ഇപ്പോൾ ഡോളറിൽ നിന്ന് മാറി വേറെ കറൻസികളിൽ രാജ്യാന്തര വ്യാപാരം നടത്തുന്നുണ്ട്. ബ്രിക്സ് രാജ്യങ്ങളാണ് ഏറ്റവും ശക്തമായി ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷമാണ് ഇത് കൂടുതൽ ശക്തിപ്പെട്ടത്. ഡോളറിനെ ഒതുക്കാനാണ് ഇങ്ങിനെ വേറെ കറൻസികളിലേക്ക് വ്യാപാരം
Results 1-10 of 35