Activate your premium subscription today
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വരുമാന പ്രകാരമുള്ള അഥവാ നടപ്പു അസസ്മെന്റ് വർഷം (2024-25) പ്രകാരമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി ജനുവരി 15ലേക്ക് നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ലേറ്റ് ഫീയോടുകൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മറന്നോ? ഇനി മുന്നിൽ മണിക്കൂറുകളേ ബാക്കിയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വാർഷിക വരുമാന പ്രകാരമുള്ള അഥവാ ഈ അസസ്മെന്റ് വർഷം (2024-25 Assesment Year) പ്രകാരമുള്ള ആദായനികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ് (ഡിസംബര്‍ 31).
ഓരോ കല്യാണവും ആഘോഷമാണ്. സെലബ്രിറ്റികളുടെയും അതിസമ്പന്നരുടെയും കല്യാണമാണെങ്കിലോ ഉത്സവമേളം തന്നെയായിരിക്കും. എന്നാലിപ്പോൾ, ഇത്തരം ആഡംബര കല്യാണങ്ങളിലേക്ക് അന്വേഷണത്തിന്റെ അമ്പെയ്യുകയാണ് ആദായനികുതി വകുപ്പ്.
തിരുവനന്തപുരം ∙ അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ കേന്ദ്ര ആദായനികുതി വകുപ്പിന്റെ സഹായവും സംസ്ഥാന സർക്കാർ തേടും. സംസ്ഥാനത്ത് ആദായനികുതി റിട്ടേൺ നൽകുന്നവരുടെ പട്ടിക ആദായനികുതി വകുപ്പിൽനിന്നു ലഭിച്ചാൽ അതുമായി ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒത്തുനോക്കാനാകും. പട്ടിക ലഭിക്കാൻ കേന്ദ്രത്തിനു പ്രത്യേക അപേക്ഷ നൽകേണ്ടി വരും. മോട്ടർ വാഹന വകുപ്പിന്റെ രേഖകൾ പരിശോധിച്ച് കാറുള്ളവരെ കണ്ടെത്താനും തുടങ്ങി.
കൊച്ചി∙ പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന് ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി
കൊച്ചി∙ നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നു. പറവ ഫിലിംസ് കമ്പനിയുടെ ഓഫിസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫിസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം
ക്യുആർ കോഡ് സഹിതമാണ് പുതിയ പാൻ 2.0 എത്തുന്നത്. ആദായ നികുതിദായകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുക കൂടി ഉദ്ദേശിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. 1,435 കോടി രൂപ ചെലവിട്ടാണ് പുതിയ പദ്ധതി കേന്ദ്രം നടപ്പാക്കുന്നത്.
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് (സിസിഇഎ) പാൻ 2.0 പദ്ധതിയുമായി മുന്നോട്ട് പോകാൻ ആദായനികുതി വകുപ്പിന് അനുമതി നൽകിയത്. 1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
കൊച്ചി ∙ കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി
ആദായനികുതി തർക്കങ്ങളിൽ തീർപ്പാകാത്ത അപ്പീലുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ് സേ വിശ്വാസ് (VSV ) 2.0 സ്കീം പ്രവർത്തനക്ഷമമായി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(CBDT)അടുത്തിടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.ആദായനികുതി വകുപ്പുമായി
Results 1-10 of 333