Activate your premium subscription today
പ്രതീക്ഷിച്ചതുപോലെ ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ‘മിഡിൽ-ക്ലാസ്’ കുടുംബങ്ങൾക്കാണ് ഇക്കുറി ഊന്നലെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണം തുടങ്ങിയതു തന്നെ. ബജറ്റിന്റെ തലേന്ന് മാധ്യമങ്ങളോടായി സംസാരിച്ച മോദിയും പറഞ്ഞു– ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്മീ ദേവി കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന്. അതുതന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ‘കൂടുതലായിത്തന്നെ’ കേന്ദ്രം അനുഗ്രഹിച്ചു. ബജറ്റിന്റെ പാർട്ട്-ബിയിൽ നിർമല കാത്തുവച്ചതാകട്ടെ ‘മധുരിക്കുന്ന പ്രഖ്യാപനവും’. പുതിയ ആദായ നികുതി സ്കീം അപ്പാടെ പൊളിച്ചെഴുതിയ നിർമല സീതാരാമൻ, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ റിബേറ്റുവഴി ആദായനികുതി ബാധ്യതയിൽ നിന്നൊഴിവാക്കി. അതായത്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് ഇനി നികുതി അടയ്ക്കേണ്ട. പുറമേ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ചേരുമ്പോൾ നികുതി ബാധ്യതയിൽ നിന്നൊഴിവാകുന്നത് പ്രതിവർഷം 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർ.
ഓരോ കേന്ദ്ര ബജറ്റ് വരുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത്തരം വരുമാനക്കാരുമൊക്കെ ഉറ്റുനോക്കുന്ന കാര്യം ആദായനികുതിയില്‍ എന്തെങ്കിലും ഇളവു പ്രഖ്യാപിച്ചിട്ടുണ്ടോ എന്നാണ്. തങ്ങളുടെ ഇടത്തരം വരുമാനത്തിന് നിലവില്‍ നല്കുന്ന താരതമ്യേന ഉയര്‍ന്ന നികുതിയില്‍ എന്തെങ്കിലും കുറവുണ്ടാവുകയും അതുവഴി തങ്ങള്‍ക്കു ചെലവഴിക്കാനോ മിച്ചം പിടിക്കാനോ അല്പമെങ്കിലും തുക കൂടുതല്‍ ലഭിക്കുകയും ചെയ്യുമോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. തങ്ങളുടെ വലിയ വരുമാനത്തിന്റെ 30 ശതമാനവും ആദായനികുതിയായി നല്കുന്ന വന്‍കിടക്കാരും ഈ വലിയ നികുതിയില്‍നിന്ന് ഇളവ് ആവശ്യപ്പെടുന്നവരായതിനാല് അവര്‍ക്കും ബജറ്റ് നിര്‍ദേശങ്ങളില്‍ ഏറ്റവും താല്പര്യമുള്ള ഭാഗം ആദായനികുതി തന്നെയാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബജറ്റ് പ്രതീക്ഷകളിലും അനുമാനങ്ങളിലും നിറയുന്നത് ആദായനികുതി തന്നെയാണ്. എന്നാല്‍ മുന്നനുഭവങ്ങള്‍ ഇന്ത്യയിലെ ആദായനികുതിദായകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. എല്ലാ വര്‍ഷവും നികുതി നിരക്കില്‍ ഇളവുകളും നികുതിയില്ലാത്ത അടിസ്ഥാന വരുമാനത്തില്‍ വര്‍ധനയും പ്രതീക്ഷിക്കുമെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കാര്യമായ ഒരു നികുതിയിളവും നല്‍കാത്ത ബജറ്റുകളാണുണ്ടായത്. ഇക്കുറിയും അതുപോലെയാകുമോ എന്നാണ് നികുതിദായകരുടെ ആശങ്ക. എന്നാല്‍ ഇക്കുറി അങ്ങനെ
ഇൻകം ടാക്സ് ഫയൽ ചെയ്ത ശേഷം റീഫണ്ട് തുക അക്കൗണ്ടിലെത്താൻ ചിലർക്ക് മാസങ്ങളോളം സമയമെടുത്തേക്കാം. ഒരാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കുന്ന കേസുകളുമുണ്ട്. റീഫണ്ട് വൈകുമ്പോൾ പലർക്കും സമ്മർദവും പതിവാണ്. റീഫണ്ട് തുക വൈകാനുള്ള കാരണങ്ങൾ പരിശോധിക്കാം.
ആദായനികുതി റിട്ടേണ്‍ ഒക്കെ കൃത്യമായി ഫയല്‍ ചെയ്തു. അപ്പോഴാണ് നല്ലൊരു തുക റീഫണ്ട് ലഭിക്കുന്നത് നമ്മള് അറിയുന്നത്. എന്നാല്‍ ഇതുവരെയായും റീഫണ്ട് ലഭി്ക്കാത്തവരുണ്ട്. ഇന്ന് വരും നാളെ വരും എന്ന് കാത്തിരികാതെ കാരണം പരിശോധിക്കാം. ചിലപ്പോള്‍ എന്തെങ്കിലും ചെറിയ കാരണത്താലാകും ഇത് തടഞ്ഞു വെച്ചിട്ടുണ്ടാകുക.
ന്യൂഡൽഹി∙ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ 4 ദിവസം ബാക്കിനിൽക്കെ പോർട്ടലിലെ സാങ്കേതികത്തകരാറുകൾ കല്ലുകടിയാകുന്നെന്നു പരാതി. പോർട്ടലിന്റെ സാങ്കേതിക ചുമതലയുള്ള ഇൻഫോസിസിനോട് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കണമെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചു. 5 കോടിയിലേറെ റിട്ടേണുകൾ ഇതിനകം ഫയൽ
ന്യൂഡൽഹി ∙ 2023–24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിവസം കൂടി മാത്രം. ഇന്നലെ വരെ 5 കോടി റിട്ടേണുകൾ ഫയൽ ചെയ്തതായി ആദായനികുതി വകുപ്പ് അറിയിച്ചു. ജൂലൈ 31 ആണ് അവസാന തീയതി. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.
കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായനികുതി ഇ–ഫയലിങ് (Income Tax E-Filing) പൂർത്തിയാകാനുള്ള അവസാന തീയതി അടുത്തിരിക്കുന്നു. ശമ്പള– പെൻഷൻ വരുമാനക്കാരിൽ പലരും ഇ – ഫയലിങ് സ്വയം ചെയ്യാൻ മടിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സഹായം തേടുകയാണ് പതിവ്. ഇതിനായി അവസാന ദിവസം വരെ കാത്തുനിന്നാൽ ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ, ഏതാനും ക്ലിക്കുകളിൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന കാര്യമേ ഇതിലുള്ളൂ. അതിനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രം. അതും എളുപ്പത്തിൽ മനസ്സിലാക്കാൻ വഴിയുണ്ട്. പുതിയ നിയമപ്രകാരം 7 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ടാക്സ് ഇല്ല. പക്ഷേ, ആ ഗുണം പൂർണമായും ലഭിക്കണമെങ്കിൽ ഇ–ഫയലിങ് നിർബന്ധമായും ചെയ്തിരിക്കണം. പുതിയ രീതിയോടൊപ്പം പഴയ രീതിയിലും ഫയലിങ് ചെയ്യാം. ശമ്പളം, പെൻഷൻ, ഒരു വീട്ടിൽനിന്നുള്ള വാടകപലിശ, ഡിവിഡന്റ്, കുടുംബപെൻഷൻ എന്നീ വരുമാനങ്ങളുള്ളവർ തിരഞ്ഞെടുക്കേണ്ടത് ഫോം ഐടിആർ 1 ആണ്. ശമ്പളം കൂടാതെ ഒന്നിക്കൂടുതൽ വാടക വരുമാനമുള്ളവർ ITR-2 ഫയൽ ചെയ്യണം. ആദ്യം ഏതു സ്ലാബിലാണ് നിങ്ങൾ റിട്ടേൺ ഫയൽചെയ്യുന്നതെന്നു തീരുമാനിക്കണം.
ഈ ജൂലൈ 31 ആണ് ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതെന്ന് അറിയാമല്ലോ? എന്നാൽ സമയപരിധിക്കുള്ളിൽ ചെയ്യാൻ കഴിയില്ല, അതിനാൽ വൈകി റിട്ടേൺ ഫയൽ ചെയ്യാനുള്ള ഡിസംബർ 31 നകം ചെയ്യാമെന്നും അതിനുളള 5000 രൂപ പിഴ അടച്ചാൽ മതിയെന്നും ഉള്ള ആലോചനയിലാണോ ? എങ്കിൽ ശ്രദ്ധിക്കുക, പഴയ സ്ലാബ് പ്രകാരം ടാക്സ് പ്ലാനിങ് നടത്തിയ
ആദായ നികുതി റീഫണ്ടായി ബാങ്ക് അക്കൗണ്ടിൽ 15,490 രൂപ കിട്ടുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചോ.... അറിയാതെ പോലും ആ ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ.. അത് തട്ടിപ്പാണ്. ആദായ നികുതി വകുപ്പ് ഒരിക്കലും അത്തരം സന്ദേശങ്ങൾ അയക്കാറില്ല. ബാങ്ക് അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യാനുള്ള നിർദേശം തട്ടിപ്പുകാർ അയക്കുന്ന
ട്രസ്റ്റ്, സൊസൈറ്റി, ലാഭേച്ഛ ഇല്ലാത്ത കമ്പനി, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങൾ (എൻജിഒ), വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങി എല്ലാവിധ മത, ജീവകാരുണ്യ സ്ഥാപനങ്ങളും അവരുടെ റജിസ്ട്രേഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും ഉപയോഗിക്കേണ്ട ഫോമുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ നികുതി നിയമത്തിലെ വകുപ്പ് 12 എ, 10 (23സി), 80 ജി, 35 എന്നിവയനുസരിച്ച് അപേക്ഷിക്കേണ്ട ഫോമുകളും ഏതൊക്കെയാണെന്നു നോക്കാം.
Results 1-10 of 89