Activate your premium subscription today
എമ്പുരാന് വിവാദത്തെ തുടര്‍ന്നാണോ അല്ലയോ എന്നറിയില്ല അതിന്റെ സംവിധായകനും നിര്‍മാതാവിനും ഇന്‍കംടാക്സ് വകുപ്പിന്റെ നോട്ടീസ് ലഭിച്ചായി വാര്‍ത്തകള്‍ കണ്ടു. ഇനി എംപുരാന് കണ്ടവര്‍ക്കും നോട്ടീസ് ലഭിക്കുമോ എന്ന് പലരും ട്രോളുന്നതും കണ്ടു. സിനിമ കണ്ടാലും ഇല്ലെങ്കിലും ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍
ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം. 2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.
നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള നികുതി വിദഗ്ധർക്കും മനസ്സിലാക്കാൻ ‘കഠിനകഠോരമായ’, 60 വർഷം പഴക്കമുള്ള നിലവിലെ ആദായനികുതി നിയമത്തിനു (Income-Tax Act, 1961) പകരം പുത്തൻ നിയമം (Income-Tax Act, 2025) നാളെ (February 13) പാർലമെന്റിൽ അവതരിപ്പിച്ചേക്കും. തുടർന്ന് പരിശോധനകൾക്കായി പാർലമെന്ററി സമിതിക്കു വിടും.
കേന്ദ്ര ബജറ്റ് 2025-26 പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി രഹിത വരുമാന പരിധി 12 ലക്ഷം രൂപയായി ഉയർത്തിയതോടെ,12 ലക്ഷത്തിൽ താഴെ വരുമാനമുള്ള നിരവധി ശമ്പളക്കാര്‍ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യണോ വേണ്ടയോ എന്ന സംശയത്തിലാണ്. അതുപോലെ 12 ലക്ഷം നികുതി ഇളവിനെ ചുറ്റിപറ്റി ഒട്ടേറെ സംശയങ്ങളും ആളുകൾക്ക്
Q മൂലധനനേട്ടം ഉള്ളതിനാൽ ഇത്തവണ ഐടിആർ 2വിൽ വേണം റിട്ടേൺ ഫയൽചെയ്യാൻ. സീനിയർ സിറ്റിസൺ ആയ എനിക്ക് സ്വന്തമായി അതെങ്ങനെ ചെയ്യാം എന്നു പറഞ്ഞു തരാമോ? ജോസഫ് മാത്യു, ഇടുക്കി A ആദായ നികുതി വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിനുശേഷം മെനുവിൽനിന്ന് ‘efile’ എന്നു കാണുന്ന ഐറ്റം ക്ലിക്ക് ചെയ്യുക. തുടർന്നു മെനുവിൽ ‘ഇൻകം ടാക്സ്
കേന്ദ്ര ബജറ്റിൽ പതിവുവിട്ടു മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സാധ്യത പ്രവചിച്ചവരെപോലും ഞെട്ടിച്ച തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനം ആദായ നികുതിയിലെ അടിമുടി പൊളിച്ചെഴുത്താണ്. നികുതിഘടനയിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്തെ ശമ്പളം പറ്റുന്ന കോടിക്കണക്കിന് ഇടത്തരക്കാർക്ക് ഉൾപ്പെടെയാണ് നേട്ടമായത്. ഇടത്തരം വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സന്തോഷത്തിന്റെ അതിമധുരമാണ് ബജറ്റിലൂടെ ധനമന്ത്രി വിളമ്പിയതെന്നു ചുരുക്കം. എന്നാൽ ആദായനികുതിയിൽ ഇത്രയും വലിയ ആനുകൂല്യം നൽകുന്നത് സർക്കാരിന്റെ കീശ ചോർത്തില്ലേ? വരുമാനം കുറയ്ക്കില്ലേ? ഇതാവും കൂടുതൽ പേരും ചിന്തിക്കുന്നത്. അതേസമയം സ്ലാബ് പരിഷ്കരിച്ചതും റിബേറ്റ് പരിധി കൂട്ടിയതും അടക്കം ബജറ്റിലെ പ്രഖ്യാപനങ്ങൾ എങ്ങനെ നേട്ടമാക്കാം എന്നാണ് ആദായനികുതി അടയ്ക്കുന്നവർ കണക്കുകൂട്ടുന്നത്. രാജ്യത്തെ വിവിധ നികുതി ഇനങ്ങളിൽ കേന്ദ്ര ബജറ്റ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നും അതു ജനങ്ങൾക്കുണ്ടാക്കുന്ന നേട്ടങ്ങളും വർമ ആന്റ് വർമ ചാർട്ടേർഡ് ആക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫും അവലോകനം ചെയ്യുകയാണിവിടെ. ആദ്യം വിവേക് കൃഷ്ണ ഗോവിന്ദിന്റെ വിലയിരുത്തലിലേക്ക്...
മിഡിൽ ക്ലാസിന് പ്രതീക്ഷിച്ചതിലും എത്രയോ അധികമാണ് കേന്ദ്ര ബജറ്റ് നൽകിയത് എന്നതിൽ ആർക്കും സംശയമില്ല. മറുവശത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് എന്തെങ്കിലും ഒക്കെ നികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്നിടത്ത്
പ്രതീക്ഷിച്ചതുപോലെ ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ‘മിഡിൽ-ക്ലാസ്’ കുടുംബങ്ങൾക്കാണ് ഇക്കുറി ഊന്നലെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണം തുടങ്ങിയതു തന്നെ. ബജറ്റിന്റെ തലേന്ന് മാധ്യമങ്ങളോടായി സംസാരിച്ച മോദിയും പറഞ്ഞു– ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്മീ ദേവി കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന്. അതുതന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ‘കൂടുതലായിത്തന്നെ’ കേന്ദ്രം അനുഗ്രഹിച്ചു. ബജറ്റിന്റെ പാർട്ട്-ബിയിൽ നിർമല കാത്തുവച്ചതാകട്ടെ ‘മധുരിക്കുന്ന പ്രഖ്യാപനവും’. പുതിയ ആദായ നികുതി സ്കീം അപ്പാടെ പൊളിച്ചെഴുതിയ നിർമല സീതാരാമൻ, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ റിബേറ്റുവഴി ആദായനികുതി ബാധ്യതയിൽ നിന്നൊഴിവാക്കി. അതായത്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് ഇനി നികുതി അടയ്ക്കേണ്ട. പുറമേ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ചേരുമ്പോൾ നികുതി ബാധ്യതയിൽ നിന്നൊഴിവാകുന്നത് പ്രതിവർഷം 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർ.
അബുദാബി ∙ നാട്ടിലുള്ള സ്വത്ത് വിൽക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരിൽനിന്ന് (എൻആർഐ) അധിക നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സാമ്പത്തിക വർഷത്തെ നിങ്ങളുടെ ആകെ ശമ്പള വരുമാനം നികുതി നൽകേണ്ട ഏറ്റവും കുറഞ്ഞ പരിധിക്ക് താഴെയാണെങ്കിൽ അല്ലെങ്കിൽ ആവശ്യമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കാതെ നിങ്ങൾ ജോലി മാറുകയാണെങ്കിൽ, തൊഴിലുടമയിൽ നിന്ന് നിങ്ങൾക്ക് ഫോം 16 ലഭിച്ചേക്കില്ല. നിങ്ങളുടെ മൊത്തം ശമ്പളത്തിന്റെയും നികുതി കിഴിവുകളുടെയും രൂപരേഖ
Results 1-10 of 96