Activate your premium subscription today
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയുടെ ആദ്യ അഞ്ചൽ ഓഫിസ് മുഖം മിനുക്കുന്നു. നൂറ്റാണ്ടു പഴക്കമുള്ള അഞ്ചൽ പെട്ടി ഉൾപ്പെടെ ഇപ്പോഴും പഴയ പ്രൗഢിയോടെ കാത്തു സൂക്ഷിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു 41 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സിവിൽ നിർമാണ പ്രവൃത്തികൾക്ക് 33 ലക്ഷം
പീരുമേട് ∙ 24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നുള്ള അറിയിപ്പ് കാർഡ് ഉദ്യോഗാർഥിക്ക് തപാൽ വഴി ലഭിച്ചത് 27ന്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി ചീഫ് പോസ്റ്റ്മാസ്റ്റർക്ക് പരാതി നൽകി. പീരുമേട് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽനിന്ന് 19ന് അയച്ച കത്ത് തനിക്ക് ലഭിച്ചത് 27ന് ആണെന്ന് ചൂണ്ടിക്കാട്ടി ചെറുവള്ളിക്കുളം കുരിശിങ്കൽ സോണിയ ജംയിസാണ് പരാതി നൽകിയിരിക്കുന്നത്.
ചുവപ്പു കുപ്പായവും തൊപ്പിയും വെള്ളിത്താടിയും തോളത്തു സമ്മാനസഞ്ചിയും കയ്യിൽ നീണ്ട വടിയുമായി വരുന്നൊരാൾ. ക്രിസ്മസ് എന്നോർത്താൽ ലോകർക്കാകെ മനസ്സിലാദ്യം തോന്നുന്ന രൂപം ‘സാന്റാ ക്ലോസ്’ എന്ന ഈ ക്രിസ്മസ് ഫാദറിന്റേതാണ്. കൊച്ചുകേരളത്തിലും ക്രിസ്മസ് കാലത്ത് ഇതുപോലൊരു അതിഥിയെ നമ്മൾ കാത്തിരുന്നിരുന്നു,
കൊച്ചി∙ അച്ചടിച്ച പുസ്തകങ്ങളും മാസികകളും ആവശ്യക്കാർക്ക് അയയ്ക്കുന്ന ‘പ്രിന്റഡ് ബുക് പോസ്റ്റ്’ സേവനം തപാൽ വകുപ്പ് പൊടുന്നനെ അവസാനിപ്പിച്ചു. ഇനി റജിസ്റ്റേഡ് പോസ്റ്റ് ആയാണു പുസ്തകങ്ങളും മാസികകളും കണക്കാക്കപ്പെടുക. ഇതോടെ അയയ്ക്കാനുള്ള ചെലവ് ഇരട്ടിയിലേറെയാകും. ഇന്നലെ പ്രാബല്യത്തിൽ വന്ന മാറ്റത്തിൽ
ന്യൂഡൽഹി ∙ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനത്തിന്റെ പരീക്ഷണം കേന്ദ്ര തപാൽ വകുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ മലയോര മേഖലയിൽ 45 കിലോമീറ്റർ അകലത്തിലുള്ള 2 പോസ്റ്റ് ഓഫിസുകൾക്കിടയിലായിരുന്നു പരീക്ഷണം.
തപാൽ വകുപ്പിന്റെ പേരിൽ പാഴ്സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം നിരവധി പേർക്കാണ് ഈയിടെ ലഭിച്ചത്. ബാങ്ക് വിവരങ്ങളടക്കം ആവശ്യപ്പെടുന്ന വ്യാജ സന്ദേശം എസ്.എം.എസ്, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയാണ് പ്രചരിക്കുന്നത്. വൈറൽ പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി ഞങ്ങളുടെ
കൽപറ്റ ∙ ‘മുണ്ടക്കൈ, 673 577’; വിജനമായൊരു നാടിന്റെ മേൽവിലാസമാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തേടി ഈ വിലാസത്തിലേക്ക് കത്തുകളും രേഖകളും എത്തിക്കൊണ്ടിരിക്കുന്നു. ഉരുൾക്കലിയിൽ ഒരു ദേശം തന്നെ ഒലിച്ചുപോയപ്പോൾ കൂടെ പോസ്റ്റ് ഓഫിസും ഒലിച്ചു പോയി. വിലാസം മാത്രം ശേഷിച്ചു. മുണ്ടക്കൈയിൽ ജീവനോടെ ബാക്കിയായ ആളുകൾ പലയിടങ്ങളിലേക്കായി ചിതറി. എങ്കിലും അവരെത്തേടി എത്തുന്ന കത്തുകൾ ഓരോന്നും കൃത്യസ്ഥലത്തു തന്നെ എത്തിച്ചുകൊണ്ടിരിക്കുകയാണ് പോസ്റ്റുമാനായ പി.ടി.വേലായുധൻ.
മങ്ങാട് ∙ വീസയുടെ ആവശ്യത്തിന് അടിയന്തരമായി പാസ്പോർട്ട് പുതുക്കാൻ റിയാദിൽ നിന്നെത്തിയ പ്രവാസിയോട് പോസ്റ്റ് ഓഫിസ് അധികൃതർ നീതികേട് കാട്ടിയതായി പരാതി. പാസ്പോർട്ടിലെ മേൽവിലാസത്തിൽ ആളുണ്ടെന്നിരിക്കെ പാസ്പോർട്ട് നൽകാതെ പോസ്റ്റ് ഓഫിസ് അധികൃതർ തിരികെ അയച്ചതാണ് പരാതിക്കും വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുന്നത്. മങ്ങാട് തോട്ടുംമുഖത്ത് വീട്ടിൽ നീലേഷ് ഹരിയാണ് മങ്ങാട് പോസ്റ്റ് ഓഫിസ് അധികൃതർക്കെതിരെയാണ് പരാതി. കഴിഞ്ഞ 19നാണ് എമർജൻസി തൽക്കാലിൽ നീലേഷ് ഹരി തന്റെ പാസ്പോർട്ട് പുതുക്കിയത്. പാസ്പോർട്ട് പുതുക്കുന്നതിന്റെ ആവശ്യത്തിനായി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
കോട്ടയം തപാൽ മേള സെപ്റ്റംബർ 23 മുതൽ 28 വരെ ഹ്രസ്വകാല പദ്ധതികൾ മുതൽ ദീർഘകാല നിക്ഷേപങ്ങൾ വരെ മാന്യമായ വരുമാനം വാഗ്ദാനം ചെയ്യുന്ന നിരവധി സ്കീമുകളാണ് ഇന്ത്യാ പോസ്റ്റ് ഉറപ്പു നൽകുന്നത്. അവയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). മികച്ച റിട്ടേൺ ഉറപ്പു നൽകുന്ന
പോസ്റ്റോഫിസ് വഴി നമ്മുടെ പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകുന്ന പദ്ധതി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചനിൽനിന്നും ആദ്യ ബുക്കിങ് സ്വീകരിച്ചു . പോസ്റ്റോ ഫിസും കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് കോവളവും ചേർന്നാണ് ഈ അവസരം ജനങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം
Results 1-10 of 49