Activate your premium subscription today
ന്യൂഡൽഹി∙ 'ഹൽവ പാചക'ത്തോടെ കേന്ദ്രബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിലും ബജറ്റ് അവതരണം അന്നു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഓഹരി വിപണികൾ ഫെബ്രുവരി ഒന്നിനും പ്രവർത്തിക്കും. കേന്ദ്ര
രൂപയുടെ തകർച്ചയിലും, വിദേശ ഫണ്ടുകളുടെ തുടർവില്പനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനങ്ങളിൽ കൂടുതൽ നഷ്ടം ഒഴിവാക്കിയെങ്കിലും വിദേശ ഫണ്ടുകൾ വില്പന തുടർന്നതിനാൽ മുന്നേറാനായില്ല. മുൻ ആഴ്ചയിൽ 23440 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23203 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ്
കൊച്ചി: ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കിയാൽ മാത്രമേ ഒരു വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളുവെന്ന് കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇന്ത്യ ഫോർവേഡ്
ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രൊസ്പെക്റ്റസ് റിപ്പോർട്ടിലുണ്ട് (2025).
കുതിരവണ്ടികളിലെ യാത്രക്കൂലിയെയും ടേപ് റിക്കോർഡർ, ഡിവിഡി പ്ലെയർ, ടോർച്ച് തുടങ്ങിയ കാലഹരണപ്പെട്ട ഉൽപന്നങ്ങളുടെ വിലകളെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഉപഭോക്തൃ വില സൂചികയിലും സമ്പദ്വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാത്ത മൊത്ത വില സൂചികയിലും വരുത്തുന്ന മാറ്റങ്ങൾ അടുത്ത വർഷം നിലവിൽവരും.
ഇന്ത്യയുടെ സമ്പദ്രംഗത്ത് നിന്ന് പ്രതിസന്ധികൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി, നടപ്പുവർഷത്തെ ജിഡിപി വളർച്ചനിരക്ക് സംബന്ധിച്ച ആദ്യ അനുമാനക്കണക്കുകൾ കേന്ദ്രം പുറത്തുവിട്ടു. ജൂലൈ-സെപ്റ്റംബർപാദത്തിൽ 7 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
2025ന്റെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ്ടും നഷ്ടം കുറിച്ചെങ്കിലും പുതുവർഷവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 24196 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ക്രമാനുഗതമായി വീണ് 24000 പോയിന്റിന് തൊട്ട് മുകളിൽ ക്ളോസ് ചെയ്തപ്പോൾ
കൊച്ചി∙ സമ്പദ്വ്യവസ്ഥയ്ക്ക് ഇതു ശുഭപ്രതീക്ഷകളുടെ പുതുവർഷം. വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഡിമാൻഡിൽ സാരമായ വർധനയ്ക്കു സാധ്യത സൂചിപ്പിക്കുന്ന കണക്കുകളാണു പ്രതീക്ഷകൾക്ക് അടിസ്ഥാനം.‘ഹൈ ഫ്രീക്വൻസി ഡേറ്റ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കണക്കുകൾക്കു പുറമേ സാമ്പത്തിക വളർച്ച, പണപ്പെരുപ്പം
സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും
‘‘ഉയർന്നുവരുന്ന ആശയങ്ങളെ തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യയൊരു വൻ സാമ്പത്തിക ശക്തിയാവുക എന്നത് അത്തരമൊരു ആശയമാണ്. ഇന്ത്യ ഉണരുകയാണ്. നമ്മൾ ജയിക്കും’’ - 1991ൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കവേ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ. എത്ര ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞിരുന്നതെന്നത് കാലം സാക്ഷ്യപ്പെടുത്തുകയാണ്. മൻമോഹൻ സിങ്ങിനെ കാലം അടയാളപ്പെടുത്തുമ്പോൾ സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഉദാരവൽക്കരണം എന്നീ 3 കാര്യങ്ങളിൽ മാത്രം നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും നേട്ടങ്ങളുമെന്ന് കാണാം. ജിഡിപിയിലും ആളോഹരി വരുമാനത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ മുന്നേറ്റം മുതൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഉദയവും കടന്ന് അതു നീളുകയാണ്. ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ന് ഇന്ത്യ. ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി- പിപിപി) കണക്കിലെടുത്താൽ ചൈനയ്ക്കും യുഎസിനും പിന്നിലായി ലോകത്ത് മൂന്നാമത്തെ വലിയ ശക്തിയും ഇന്ത്യയാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഇന്ത്യ എങ്ങനെ ഈ മുന്നേറ്റം കൈവരിച്ചു? അതിന് ഒരേയൊരുത്തരമേയുള്ളൂ,
Results 1-10 of 303