Activate your premium subscription today
ചില നേരങ്ങളിൽ ചില മനുഷ്യർ. അവരാകും ഓഹരി വിപണിയുടെ ദിശ നിർണയിക്കുക. ഇപ്പോൾ ട്രംപിന്റെ ഊഴമായിരിക്കുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപ് 2025 ജനുവരി 20ന് തിരിച്ചെത്തുമ്പോൾ ആളിക്കത്തുന്ന ആശങ്കയിലാണ് ഓഹരി വിപണി. തിരഞ്ഞെടുപ്പു പ്രചാരണ കാലത്തുതന്നെ ട്രംപ് നടത്തിയ ചില പ്രസ്താവനകൾ വിപണിയെ അസ്വസ്ഥമാക്കിയിരുന്നു. ട്രംപിന്റെ വിജയവാർത്ത പുറത്തുവന്നതോടെ അസ്വസ്ഥത മൂർച്ഛിച്ചു. ഇന്നു ട്രംപ് അധികാരമേൽക്കുമ്പോൾ അസ്വസ്ഥത പാരമ്യത്തിലെത്തുന്നു. എന്നാൽ ‘ട്രംപ്ഫോബിയ’ നേരത്തേതന്നെ വിപണി ‘ഡിസ്കൗണ്ട്’ ചെയ്തുകഴിഞ്ഞതിനാൽ ഇനിയെന്തിനു പേടിക്കണം എന്നു കരുതുന്നവരുമുണ്ട്.. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പു യഥാർഥത്തിൽ വിവിധ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിൽ ഏർപ്പെടാൻപോകുന്നുവെന്നതിന്റെ കാഹളമാണ്. മുന്നറിയിപ്പു നടപ്പാക്കിയാൽ അത് ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കും വെല്ലുവിളിയാകാം. തുണിത്തരങ്ങൾ, ഔഷധങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികൾക്കും ഐടി സംരംഭങ്ങൾക്കുമായിരിക്കും കനത്ത ആഘാതം.
ഓഹരി വിപണിയില്‍ സമീപകാലത്തുണ്ടായ തിരുത്തില്‍ താല്‍ക്കാലികം മാത്രമാണെന്നും വിപണി മികച്ച രീതിയില്‍ മുന്നോട്ടുപോകുമെന്നും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ ഡിബിഎഫ്എസ് മാനേജിങ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമീപ കാല ഭീഷണികളൊന്നുമില്ലെന്നും വളര്‍ച്ചാ നിരക്ക്
ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തകർച്ചക്ക് പിന്നാലെ ഇന്ന് മറ്റ് ഏഷ്യൻ വിപണികൾ തകർച്ചയോടെ തുടങ്ങിയപ്പോൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ തകർന്നു. എന്നാൽ മികച്ച വിലകളിൽ വാങ്ങൽ വന്നതും, യൂറോപ്യൻ വിപണിയുടെ പോസിറ്റീവ് തുടക്കവും ഇന്ത്യൻ വിപണിക്കും തിരിച്ചു വരവ് നൽകി. 23746
തുടക്കം പ്രതീക്ഷകൾക്കു കരുത്തേകുന്നതായി. നേട്ടങ്ങളുടെ ഒൻപതു വർഷത്തിനു ശേഷം നവവത്സരദിനത്തിലെ ആദ്യ രണ്ടു ദിനങ്ങളിൽ ഓഹരി വിപണിയിൽ പ്രകടമായ പ്രസരിപ്പാണു പത്താം വർഷത്തിലും പ്രതീക്ഷകൾക്കു കരുത്തു പകർന്നിരിക്കുന്നത്. അതേസമയം, വിപണിയിൽ അപകടകരമായ അമിതോൽസാഹത്തിനു സാധ്യത കാണുന്നുമില്ല. 2024 വർഷത്തിന്റെ അവസാന മാസങ്ങളിൽ വിപണി കനത്ത ഇടിവിനു വിധേയമായിരുന്നില്ലെങ്കിൽ വാർഷിക നേട്ടം 20 ശതമാനത്തിനു മുകളിലെത്തുമായിരുന്നു. അതു സാധ്യമാകാതെപോയതിന്റെ നിരാശയും അതിൽനിന്നുൾക്കൊണ്ട പാഠവും ഇടപാടുകളിലെ കരുതലിനു നിക്ഷേപകരെ നിർബന്ധിക്കുമെന്നതിനാലാണ് അമിതോൽസാഹത്തിനു സാഹചര്യമില്ലാത്തത്. അമിതോൽസാഹത്തിന്റെ ഫലമായി അതിവേഗം മുന്നേറിയ വിപണിയിൽ നീണ്ടകാലത്തെ ഇടിവിന് ഇടയാക്കിയതു പ്രധാനമായും രണ്ടു കാരണങ്ങളാണ്:
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) വിറ്റൊഴിക്കൽ പുതുവർഷത്തിലും തുടരുന്നു. പുതുവർഷത്തിലെ മൂന്നു വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്. ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം. ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ്
എച്ച്ഇജി ലിമിറ്റഡ് (HEG) എൽഎൻജി ബൽവാര ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമാണക്കമ്പനി. അൾട്രാ ഹൈപവർ ഇലക്ട്രോഡുകൾ നിർമിക്കുന്ന ലോകത്തെത്തന്നെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പ്ലാന്റാണ് എച്ച്ഇജിയുടേത്. രാജ്യാന്തര വിപണികളിലും സാന്നിധ്യം. ഫ്രാൻസിലെ എസ്ഇആർഎസുമായി സഹകരിക്കുന്ന കമ്പനി,
കൊച്ചി∙ പുതുവർഷത്തിൽ മികച്ച തുടക്കത്തോടെ രാജ്യത്തെ ഓഹരി വിപണികൾ. സെൻസെക്സ് 368 പോയിന്റും നിഫ്റ്റി 98 പോയിന്റും ഉയർന്നു. വിൽപനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ കാർ നിർമാണക്കമ്പനികളുടെ ഓഹരികൾക്കു പ്രിയമേറിയതാണ് മുന്നേറ്റത്തിന്റെ പ്രധാന കാരണം. മാരുതി സുസുക്കി 3.26% മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര,
കൊച്ചി∙ പ്രാരംഭ ഓഹരി വിൽപന വൻ വിജയമായ ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ് കമ്പനി വൻ വികസനത്തിന് ഒരുങ്ങുന്നു. മംഗളൂരുവിൽ സംയുക്ത സംരംഭമായി പ്രീഫാബ് ഫാക്ടറിയും പാലക്കാട്ട് കിൻഫ്ര പാർക്കിലെ ഡിമാക് ഇൻഡ്സ്ട്രീസിന്റെയും നിലവിലുള്ള സ്റ്റീൽ ഫാക്ടറിയുടെയും വിപുലീകരണവുമാണ് പദ്ധതികൾ. തൃശൂർ മാള പള്ളിപ്പുറം പൊയ്യയിൽ
ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ച് റെക്കോർഡുകളുടെ കൊടിയേറ്റവും ഇടിവുകളുടെ കൊടിയിറക്കവുമെല്ലാം കണ്ട വർഷമാണ് കടന്നു പോവുന്നത്. സൂചികകളായ സെന്‍സെക്സും നിഫ്ടിയും പുതിയ റെക്കോർഡിട്ടു. പിന്നാലെ ശക്തമായ ഇടിവും വന്നു. വിവിധ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ വിപണിക്ക് അത്ര പിടിച്ചില്ല. കൂടെ പുറത്തു വന്ന
Results 1-10 of 329