Activate your premium subscription today
കൈവശം പെട്രോളും ഡീസലും എൽപിജിയും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും ജനങ്ങളോട് വ്യക്തമാക്കി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചില പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾ തിക്കിത്തിരക്കുന്നതിന്റെയും നീണ്ടനിരയുടെയും ചിത്രങ്ങളും വിഡിയോകളും നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികളുടെ പ്രതികരണം.
പകരംതീരുവയെ ചൊല്ലി യുഎസും– ചൈനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ താഴേക്ക് വീഴുകയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്നാണ് ജനം പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി രണ്ടു രൂപ വീതം വർധിപ്പിച്ചു എന്ന വാർത്തയുമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എത്തിയത്. ക്രൂഡ് വില കൂടുമ്പോൾ രാജ്യത്തെ ഇന്ധനവില കൂട്ടാൻ തിരക്കു കൂട്ടുന്ന കേന്ദ്രസർക്കാർ ഇത്തവണ നികുതി ഭാരം ജനത്തിന്റെ തലയിലിട്ടില്ലെങ്കിലും വിലക്കുറവുകൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു നിഷേധിക്കുകയായിരുന്നു. ഇന്ധനവിലയിൽ പലവിധ ന്യായങ്ങൾ നിരത്തി ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന കേന്ദ്രസർക്കാരിന്റെ പതിവു നയം തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇന്ത്യയെന്ന വലിയ രാജ്യത്തെ ജനങ്ങളുടെ ഭാരം കുറയ്ക്കാനല്ല, പകരം സ്വന്തം പോക്കറ്റ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതിയിലെ വർധന വിൽപനവിലയെ ബാധിക്കില്ല എന്ന ന്യായം പറഞ്ഞ സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽപിജി പാചകവാതക വിലയിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വിലവർധന ബാധകമായതോടെ സാധാരണക്കാരനെ ശരിക്കും വലയ്ക്കുന്നതായി വില മാറ്റം.
രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 68.56 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 65.37 ഡോളറിലേക്കുമാണ് ഇടിഞ്ഞത്.
തുടർച്ചയായ രണ്ടാംമാസവും വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലകുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ തുടർച്ചയായി വില കൂട്ടിയ ശേഷമായിരുന്നു ജനുവരി ഒന്നിന് വില കുറച്ചത്.
പുതുവർഷ പിറവിദിനത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. രാജ്യാന്തര വിലയ്ക്ക് ആനുപാതികമായി ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടർ വില പരിഷ്കരണം.
ന്യൂഡൽഹി∙ അർവിന്ദർ സിങ് സാഹ്നി ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റു. 1993ൽ ഇന്ത്യൻ ഓയിലിന്റെ ഭാഗമായി. ഇക്കാലയളവിൽ റിഫൈനറി ഓപ്പറേഷൻസ്, സാങ്കേതിക സഹായം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, പെട്രോകെമിക്കൽസ് തുടങ്ങിയ രംഗങ്ങളിലെ സുപ്രധാന ചുമതലകൾ വഹിച്ചു. രാജ്യത്തിന്റെ റിഫൈനറി
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
പെട്രോൾ വില ഏതാനും വർഷമായി ലിറ്ററിന് 100 രൂപയ്ക്കുമേൽ തുടരുകയാണ്. ഡീസലിന് 95 രൂപയ്ക്ക് മുകളിലും. പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമാണ് തിരുവനന്തപുരത്ത് വില.
അബുദാബി∙ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപറേഷനുകളുടെ സംയുക്ത സംരംഭം ഊർജ ഭാരത് പ്രൈവറ്റ് ലിമിറ്റഡിന് (യുബിപിഎൽ) എണ്ണ ഉൽപാദന കരാർ ലഭിച്ചു. അബുദാബി റുവൈസ് മേഖലയിൽ 6,162 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് കരാർ മേഖല. ഇതാദ്യമായാണ് ഒരു രാജ്യാന്തര കമ്പനിക്ക് അബുദാബി പൂർണ ഉൽപാദന അനുമതി നൽകുന്നത്.
2022 മെയ്ക്ക് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികൾ പിന്നീട് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഈ വർഷം മാർച്ച് 15നാണ്. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് കുറച്ചത്. അതോടെ, കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി.
Results 1-10 of 16