Activate your premium subscription today
ന്യൂഡൽഹി ∙ ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റെയും പിൻകോഡ്, ഡിജിപിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ) എന്നിവ ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം. ഇതിനുള്ള പോർട്ടൽ തപാൽവകുപ്പ് ആരംഭിച്ചു. രാജ്യത്തെ ഏതു സ്ഥലവും സൂക്ഷ്മമായി അടയാളപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ഡിജിപിൻ. നിലവിൽ ഒരു പ്രദേശത്തെ മൊത്തമായി സൂചിപ്പിക്കാനാണ് പിൻകോഡ്. ഡിജിപിൻ വന്നതോടെ 4 മീറ്റർ വീതം നീളവും വീതിയുമുള്ള ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡ് നിലവിൽ വന്നു (ഉദാ: 829-4G7-PMJ8). കൂടുതൽ കൃത്യമായ ലൊക്കേഷൻ ഇതുവഴി ലഭിക്കുമെന്നതാണ് മെച്ചം.
സേവനം നിർത്തി ലാഭകേന്ദ്രമാകാനുള്ള നടപടികളിലേക്കു തപാൽ വകുപ്പ്. മുതൽമുടക്കിന് ആനുപാതികമായി വരുമാനം ലഭിക്കാത്ത ‘കോസ്റ്റ് സെന്റർ’ എന്ന സേവനവിഭാഗത്തിൽനിന്ന് ചെലവു നിയന്ത്രിച്ച് ലാഭം ലക്ഷ്യമിടുന്ന ‘പ്രോഫിറ്റ് സെന്റർ’ എന്ന വിഭാഗത്തിലേക്ക് തപാൽ വകുപ്പിനെ മാറ്റുന്നതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തപാൽ വകുപ്പ് എട്ടംഗ സമിതിയെ നിയോഗിച്ചു.
ന്യൂഡൽഹി ∙ കത്തെഴുതാക്കാലത്തു കഥ കഴിഞ്ഞെന്നു കരുതപ്പെട്ട തപാൽ വകുപ്പ് രാജ്യത്തു വൻ മടങ്ങിവരവിന്റെ പുതുകഥയെഴുതും. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്. ചരക്ക് ഗതാഗതം ഉൾപ്പെടെ രാജ്യത്ത് എല്ലാത്തരം വിനിമയത്തിനും പോന്ന കൂറ്റൻ സ്ഥാപനമായി ‘ഇന്ത്യ പോസ്റ്റിനെ’ മാറ്റുമെന്നു ധനമന്ത്രി നിർമല
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയുടെ ആദ്യ അഞ്ചൽ ഓഫിസ് മുഖം മിനുക്കുന്നു. നൂറ്റാണ്ടു പഴക്കമുള്ള അഞ്ചൽ പെട്ടി ഉൾപ്പെടെ ഇപ്പോഴും പഴയ പ്രൗഢിയോടെ കാത്തു സൂക്ഷിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു 41 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സിവിൽ നിർമാണ പ്രവൃത്തികൾക്ക് 33 ലക്ഷം
പീരുമേട് ∙ 24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നുള്ള അറിയിപ്പ് കാർഡ് ഉദ്യോഗാർഥിക്ക് തപാൽ വഴി ലഭിച്ചത് 27ന്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി ചീഫ് പോസ്റ്റ്മാസ്റ്റർക്ക് പരാതി നൽകി. പീരുമേട് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽനിന്ന് 19ന് അയച്ച കത്ത് തനിക്ക് ലഭിച്ചത് 27ന് ആണെന്ന് ചൂണ്ടിക്കാട്ടി ചെറുവള്ളിക്കുളം കുരിശിങ്കൽ സോണിയ ജംയിസാണ് പരാതി നൽകിയിരിക്കുന്നത്.
ചുവപ്പു കുപ്പായവും തൊപ്പിയും വെള്ളിത്താടിയും തോളത്തു സമ്മാനസഞ്ചിയും കയ്യിൽ നീണ്ട വടിയുമായി വരുന്നൊരാൾ. ക്രിസ്മസ് എന്നോർത്താൽ ലോകർക്കാകെ മനസ്സിലാദ്യം തോന്നുന്ന രൂപം ‘സാന്റാ ക്ലോസ്’ എന്ന ഈ ക്രിസ്മസ് ഫാദറിന്റേതാണ്. കൊച്ചുകേരളത്തിലും ക്രിസ്മസ് കാലത്ത് ഇതുപോലൊരു അതിഥിയെ നമ്മൾ കാത്തിരുന്നിരുന്നു,
കൊച്ചി∙ അച്ചടിച്ച പുസ്തകങ്ങളും മാസികകളും ആവശ്യക്കാർക്ക് അയയ്ക്കുന്ന ‘പ്രിന്റഡ് ബുക് പോസ്റ്റ്’ സേവനം തപാൽ വകുപ്പ് പൊടുന്നനെ അവസാനിപ്പിച്ചു. ഇനി റജിസ്റ്റേഡ് പോസ്റ്റ് ആയാണു പുസ്തകങ്ങളും മാസികകളും കണക്കാക്കപ്പെടുക. ഇതോടെ അയയ്ക്കാനുള്ള ചെലവ് ഇരട്ടിയിലേറെയാകും. ഇന്നലെ പ്രാബല്യത്തിൽ വന്ന മാറ്റത്തിൽ
ന്യൂഡൽഹി ∙ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനത്തിന്റെ പരീക്ഷണം കേന്ദ്ര തപാൽ വകുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ മലയോര മേഖലയിൽ 45 കിലോമീറ്റർ അകലത്തിലുള്ള 2 പോസ്റ്റ് ഓഫിസുകൾക്കിടയിലായിരുന്നു പരീക്ഷണം.
തപാൽ വകുപ്പിന്റെ പേരിൽ പാഴ്സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം നിരവധി പേർക്കാണ് ഈയിടെ ലഭിച്ചത്. ബാങ്ക് വിവരങ്ങളടക്കം ആവശ്യപ്പെടുന്ന വ്യാജ സന്ദേശം എസ്.എം.എസ്, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയാണ് പ്രചരിക്കുന്നത്. വൈറൽ പ്രചാരണത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി ഞങ്ങളുടെ
കൽപറ്റ ∙ ‘മുണ്ടക്കൈ, 673 577’; വിജനമായൊരു നാടിന്റെ മേൽവിലാസമാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തേടി ഈ വിലാസത്തിലേക്ക് കത്തുകളും രേഖകളും എത്തിക്കൊണ്ടിരിക്കുന്നു. ഉരുൾക്കലിയിൽ ഒരു ദേശം തന്നെ ഒലിച്ചുപോയപ്പോൾ കൂടെ പോസ്റ്റ് ഓഫിസും ഒലിച്ചു പോയി. വിലാസം മാത്രം ശേഷിച്ചു. മുണ്ടക്കൈയിൽ ജീവനോടെ ബാക്കിയായ ആളുകൾ പലയിടങ്ങളിലേക്കായി ചിതറി. എങ്കിലും അവരെത്തേടി എത്തുന്ന കത്തുകൾ ഓരോന്നും കൃത്യസ്ഥലത്തു തന്നെ എത്തിച്ചുകൊണ്ടിരിക്കുകയാണ് പോസ്റ്റുമാനായ പി.ടി.വേലായുധൻ.
Results 1-10 of 52