Activate your premium subscription today
സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.
‘‘അഞ്ചു ദിവസം ജോലി ചെയ്യുമ്പോൾ അതിൽ ഒരു ദിവസത്തെ വേതനം കിട്ടാതിരുന്നാൽ പിന്നെ എന്താണു ഞങ്ങൾ ചെയ്യേണ്ടത്? ബുധനാഴ്ചയിലെ പണിമുടക്കു കൊണ്ടു സർക്കാരിന്റെ കണ്ണുതുറന്നാൽ അതിന്റെ നേട്ടം ഈ സമൂഹത്തിനാണ്.’’ ‘സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം ബുധനാഴ്ച പണിമുടക്കുമ്പോൾ പൊതുജനത്തിനു ബുദ്ധിമുട്ടാകില്ലേ?’ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കേരളം കാതോർക്കുന്ന വേളയിലാണ് ശമ്പളത്തില്‍നിന്നും മറ്റ് ആനുകൂല്യങ്ങളിൽനിന്നും പിടിച്ചുവച്ചിരിക്കുന്ന 65,000 കോടി രൂപയ്ക്കായി സർക്കാർ ജീവനക്കാരും അധ്യാപകരും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ പണിമുടക്കുന്നത്. പൊതുസമൂഹത്തിന്റെ കണ്ണിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളമായി വീട്ടിൽ കൊണ്ടുപോകുന്നവരാണ്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ. സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പണിമുടക്കിലേക്കു നയിച്ച വിഷയങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ അദ്ദേഹം സംസാരിക്കുന്നു.
സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളേണ്ടത്. അപ്പോൾ വരുമാനവും കൂടും. ജനങ്ങൾക്കുമേൽ നികുതി ചുമത്തി എല്ലാക്കാലത്തും വരുമാനം കൂട്ടാൻ കഴിയില്ല. അതിവേഗം സാമ്പത്തികവളർച്ച നേടണമെങ്കിൽ സർക്കാരിന്റെ ചില നയങ്ങൾ അഴിച്ചുപണിയേണ്ടി വരും. വ്യവസായവളർച്ചയ്ക്ക് അനുകൂലമായി സർക്കാർ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും കേരളം ഇപ്പോഴും നിക്ഷേപത്തിന് ആദ്യം പരിഗണിക്കുന്ന ഇടങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. തൊഴിൽപ്രശ്നങ്ങൾ മാത്രമല്ല കാരണം. നിക്ഷേപകർ നേരിടുന്ന തടസ്സങ്ങൾ നീക്കാൻ ചടുലവും ധീരവുമായ ഇടപെടലുകൾ സർക്കാർ നടത്തണം. ഭൂമിയുടെ ലഭ്യതക്കുറവും പാരിസ്ഥിതിക വെല്ലുവിളികളും കേരളത്തിൽ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു തടസ്സങ്ങളാണ്. ഉയർന്ന നിലവാരമുള്ള ജോലികൾ കേരളത്തിനാവശ്യമാണ്. ഐടി, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം കൊണ്ടുവന്നാലേ ഇത്തരം തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയൂ. വികസനം ഉറപ്പാക്കുന്ന, തൊഴിലവസരം കൂട്ടുന്ന മേഖലകളിൽ കൂടുതൽപണം സർക്കാർ ചെലവിടണം. നിർഭാഗ്യവശാൽ തൊഴിൽ സൃഷ്ടിക്കാൻ സർക്കാർ
ഈ വർഷത്തെ ബജറ്റ് (2024–25) അനുസരിച്ച് സംസ്ഥാനത്തിന്റെ പൊതുകടം സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 34 ശതമാനമാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾകൂടി ചേർക്കുമ്പോൾ പിന്നെയും 3% മുതൽ 4% വരെ കടം വർധിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കടത്തിന്റെ തോത് അത്ര ഭയാനകമൊന്നുമല്ല. എന്നാൽ, കേരളത്തേക്കാൾ കടത്തിന്റെ തോത് കുറഞ്ഞുനിൽക്കുന്ന ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്. വികസനത്തിനായി കടമെടുക്കുക എന്നതു പൊതുവേ അംഗീകരിക്കപ്പെടുന്ന സമീപനമാണ്. എന്നാൽ, അത് എത്രത്തോളം ആകാമെന്നതാണു ചോദ്യം. നിലവിൽ സംസ്ഥാനം വർഷംതോറും തിരിച്ചടയ്ക്കേണ്ടത് 70,000 കോടി മുതൽ 80,000 കോടി രൂപ വരെയാണ്. കടമെടുക്കുന്നതാകട്ടെ വർഷം ഒരു ലക്ഷം കോടിയും. ഒരുവശത്ത് സംസ്ഥാനത്തിന്റെ
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പതിവുപല്ലവി ഇനി ലാഘവത്തോടെ കാണാൻ കഴിയില്ല. ഗുരുതരപ്രതിസന്ധിയുടെ ആഘാതം ജനങ്ങളുടെ നിത്യജീവിതത്തിലേക്കും എത്തിത്തുടങ്ങി. ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചത് 21,838 കോടിയുടെ പദ്ധതികൾ. വരുമാനം കൂടുമെന്ന പ്രതീക്ഷ പാളിയതോടെ പദ്ധതി വിഹിതത്തിൽ പകുതിയും സർക്കാർ വെട്ടിത്തുടങ്ങി. അതായത്, 10,000 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഒറ്റയടിക്ക് ‘ഠിം’! ഈ വെട്ടിനിരത്തലാകാം ധനമന്ത്രി ഇതേ ബജറ്റിൽതന്നെ പ്രഖ്യാപിച്ച പ്ലാൻ ബി എന്ന ആയുധം. ഇത്രത്തോളം ഫണ്ടുവെട്ടൽ സമീപചരിത്രത്തിൽ ആദ്യം. ഈ സാമ്പത്തികത്തകർച്ചയ്ക്കു കാരണങ്ങളെന്ത്? കേന്ദ്രത്തെ കുറ്റം പറയുന്നതിൽ കഴമ്പുണ്ടോ? കേരളം കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണു സാമ്പത്തിക, ഭരണ രംഗങ്ങളിലെ 4 വിദഗ്ധർ.
ഒക്ടോബറിൽ കത്തിക്കയറിയ പച്ചക്കറി വിലകൾ കഴിഞ്ഞ രണ്ടുമാസമായി താഴേക്കിറങ്ങിയതോടെ, രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോതും (CPI Inflation/Retail Inflation) താഴേക്ക്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4-മാസത്തെ താഴ്ചയായ 5.22 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
നിങ്ങളുടെ കൈയിൽ 10,000 രൂപയോ അതിന്റെ ഗുണിതങ്ങളോ എടുക്കാനുണ്ടോ? എങ്കിൽ, കേരള സർക്കാരിന് (Kerala Government) കടം കൊടുക്കാം. കേരളത്തെ മാത്രമല്ല, തമിഴ്നാടും മഹാരാഷ്ട്രയും ഗുജറാത്തും ഉൾപ്പെടെ 10 സംസ്ഥാന സർക്കാരുകളെ സഹായിക്കാം.
19 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് മാവൂർ റോഡിൽ വെറും 250 ചതുരശ്ര അടിയിൽ 6 ജീവനക്കാരുമായി ഒരു ‘കുഞ്ഞൻ’ മൊബൈൽ ഷോറൂം തുടങ്ങുമ്പോഴേ, എ.കെ. ഷാജിയുടെ മനസ്സിലൊരു സ്വപ്നമുണ്ടായിരുന്നു. വളരുക, 100ൽ അധികം ഷോറൂമുകളുമായി കേരളമെമ്പാടും. ആ സ്വപ്നവും മറികടന്ന് മൈജിയുടെ വിജയയാത്ര തുടരുകയാണ്; ഷാജിയുടെയും
തിരുവനന്തപുരം ∙ കെഎഫ്സി കരുതല്‍ ധനമായി 4 വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫെഡറല്‍ ബാങ്കില്‍ സുരക്ഷിതമായിരുന്ന പണം 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം.
മലയാളികൾ മരുന്നു വാങ്ങി കഴിക്കുന്നത് കുറച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിൽ. 29,000 അംഗീകൃത മെഡിക്കൽ സ്റ്റോറുകളാണ് കേരളത്തിലുള്ളത്. ഇതിൽ 18,000 എണ്ണമാണ് സ്വകാര്യമേഖലയിൽ.
Results 1-10 of 100