Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്സി) ഓഫിസേഴ്സ് അസോസിയേഷനും കെഎഫ്സി എംപ്ലോയീസ് അസോസിയേഷനും. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ സർക്കാരിനുള്ള ഓഹരി മൂലധനം 600 കോടി രൂപയിൽ നിന്നും 800 കോടി രൂപയായി വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച 200 കോടി രൂപയടക്കം 500 കോടി രൂപയാണ് ഈ സർക്കാരിന്റെ കാലയളവിൽ കെഎഫ്സിയിൽ നിക്ഷേപിച്ചത്.
സാമ്പത്തിക സാക്ഷരത വ്യാപകമായി പ്രചരിപ്പിക്കാന്‍ വലിയ ചുവടുവയ്പുനടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് ഫലപ്രദമാക്കാന്‍ ഒരു ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തുകയും ചെയ്തിരിക്കുന്നു. മാറിയ സാമ്പത്തിക സാഹചര്യത്തില്‍ ജനങ്ങളുടെ
തിരുവനന്തപുരം ∙ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ 60.80 കോടി രൂപ നിക്ഷേപിക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) തീരുമാനിച്ചതിന്റെ രേഖകൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം. കെഎഫ്സി മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് വിജിലൻസ് ഓഫിസർ വി.എസ്.ഷാജുവിനോടാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ തുക നിക്ഷേപിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് അന്വേഷണമില്ല.
തിരുവനന്തപുരം ∙ കരുതൽധനമായി 4 വർഷത്തേക്കു ഫെഡറൽ ബാങ്കിൽ 8.69% പലിശയ്ക്കു നിക്ഷേപിച്ചിരുന്ന പണമാണ്, 8.9% പലിശയ്ക്കു കേരള ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ ആർസിഎഫ്എൽ കമ്പനിയിൽ നിക്ഷേപിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 0.2% പലിശ അധികം കിട്ടാൻ വേണ്ടി നടത്തിയ ഇടപാടിലൂടെ 101 കോടി രൂപയാണു നഷ്ടമായത്. ഇതിനു പിന്നിൽ കമ്മിഷൻ അഴിമതിയുണ്ടെന്നും സിപിഎം ബന്ധുക്കളാണു പിന്നിലെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം ∙ കെഎഫ്സി കരുതല്‍ ധനമായി 4 വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫെഡറല്‍ ബാങ്കില്‍ സുരക്ഷിതമായിരുന്ന പണം 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം.
തിരുവനന്തപുരം∙ അനില്‍ അംബാനിയുടെ കമ്പനിയായ ആര്‍സിഎഫ്എലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ച വിഷയത്തിൽ സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍സിഎഫ്എലില്‍ കെഎഫ്സി നിക്ഷേപം നടത്തിയതു മൂലം സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്
കൊച്ചി ∙ 50,000 കോടി രൂപ കടത്തിലായി നിയമനടപടി നേരിട്ടുകൊണ്ടിരുന്ന മാതൃകമ്പനിയുടെ ഉപസ്ഥാപനത്തിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ചത് അഴിമതി ലക്ഷ്യമിട്ടു തന്നെയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ തലപ്പത്തു നടന്ന ഒത്തുകളിയുടെ ഭാഗമാണിത്. ഏതൊക്കെ 'പാർട്ടി ബന്ധുക്കൾ’ക്കാണ് ഇതിന്റെ ഗുണം കിട്ടിയതെന്നു വരുംദിവസങ്ങളിൽ തെളിയും.
തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) അനില്‍ അംബാനിയുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റേത്. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്കി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി വിസിലിനു വായ്പ നൽകിയ 325 കോടിയും പലിശയും ചോദിച്ച കേരള ഫിനാൻഷ്യൽ കോർപറേഷനു സർക്കാർ തൽക്കാലം പലിശ മാത്രം നൽകും. 24.26 കോടി രൂപ ഒരു വർഷത്തെ പലിശയിനത്തിൽ അനുവദിച്ചു. സർക്കാർ ഗാരന്റിയിൽ 12 മാസത്തേക്കു കെഎഫ്സി വിസിലിനു നൽകിയ വായ്പയുടെ കാലാവധി മാർച്ചിൽ അവസാനിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി പ്രകാരം രണ്ടു കോടി രൂപവരെ വായ്പ 5% പലിശയ്ക്കു ലഭിക്കും.വിജയസാധ്യതയുള്ള പദ്ധതി കണ്ടെത്തി അപേക്ഷിച്ചാൽ അതു യാഥാർഥ്യബോധത്തോടെ നടപ്പാക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ആണ് പദ്ധതി നടപ്പിലാക്കുന്നത്. ആനുകൂല്യങ്ങൾ ആദ്യത്തെ അഞ്ചു വർഷത്തേക്കാണ് ഈ ആനുകൂല്യം.
Results 1-10 of 48